കല്ലായി

     
കല്ലായി പുഴ
            കോഴിക്കൊട്ട് കല്ലായി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നൊരു ചെറു ഗ്രാമമാണ് കല്ലായി. ഒരു കാലത്ത് ലോകത്തിലെ പ്രധാന മരത്തടി കേന്ദ്രമായിരുന്നു കല്ലായിമുന്‍പ് “കല്ലഴി” അഥവ കല്ല്‌ പടുത്തുകെട്ടിയ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് ചീനക്കരുടെയുംഅറബികളുടെയും കപ്പലുകള്‍ കല്ലായിയിലെ തേക്കിനെയുംവീട്ടിയെയും തേടി വന്നിരുന്നു. ഇന്ന് കല്ലായി പുഴയുടെ മൊഞ്ച്‌ എല്ലാം പോയി മറഞ്ഞു കല്ലായിപ്പുഴയില്‍ ഒഴുക്കുമില്ലകച്ചവടവും കുറഞ്ഞു. സാമൂതിരിപ്പാടിന്‍റെ അരിയിട്ട് വാഴ്ച്ച കഴിഞ്ഞാല്‍ ആദ്യം കോഴിക്കോട്ട് വരുമ്പോള്‍ ഉണ്ടായിരുന്ന പ്രധാന ചടങ്ങ് കല്ലായിപ്പുഴ കടക്കലായിരുന്നു. നഗരത്തിലെ ഖാസിയുംകോയയുംമരക്കാരുംമുസ്ലിയാരും കൂടിയായിരുന്നു സാമൂതിരിപ്പാടിനെ ഈ ചടങ്ങിലേക്ക് ആനയിച്ചിരുന്നത്. ഒന്നാമത്തെ സാമൂതിരി മാനവിക്രമന്‍ പോലനാട്ടിലെ പോര്‍ളാതിരിയെ തോല്‍പ്പിച്ചതിന്റെ വിജയാഘോഷ അനുസ്മരണമായിരുന്നു ഈ ചടങ്ങ്. മുസ്ലിം സുഹൃത്തുക്കളുടെ സഹായം കൊണ്ടായിരുന്നു മാനവിക്രമന് പോലനാട് കീഴടക്കനായത്

Comments