പന്തലായനി കൊല്ലം

                                                                     
                കോഴിക്കോട് ജില്ലയില്‍ നിലനിന്നിരുന്ന ലോകപ്രശസ്ത വാണിജ്യസാംസ്കാരിക കേന്ത്രങ്ങളില്‍ ഒന്നായിരുന്നു പന്തലായനി കൊല്ലം (ഇന്നത്തെ കൊയിലാണ്ടി കൊല്ലം). പന്തലായനി കൊല്ലത്തിന് ഒരു കാലത്ത്  മലാക്ക (മലേഷ്യയില്‍)ഒമാന്‍കൈറോഅലക്സാണ്ട്രിയചൈനമക്ക എന്നീ രാജ്യങ്ങളുമായി ശക്തമായ-വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. സാമൂതിരിയുടെ കോഴിക്കോടുംകോഴിക്കോട് തുറമുഖവും അന്താരാഷ്ട്ര പ്രശസ്തി നേടിയത് പന്തലായനി കൊല്ലത്തിന്റെ പ്രകര്തിദത്തമായ സൌകര്യങ്ങള്‍  കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. മണ്‍സൂണ്‍ കാലത്ത് (വര്‍ഷക്കാലം)  കോഴിക്കോട് തുറമുഖത്ത് കപ്പലുകള്‍  നങ്കൂരമിടുക ആസാധ്യമായിരുന്നുഈ അവസരം വ്യാപാരികള്‍ പന്തലായനിയെയാണ് ആശ്രയിച്ചിരുന്നത്. അതിനുള്ള കാരണം പന്തലായനി കൊല്ലത്ത് വ്യാപകമായി കണ്ടു വരുന്ന ചെളിത്തിട്ടകളിൽ കപ്പലുകൾ സുരക്ഷിതമായി കയറ്റിവെക്കുവാൻ കഴിയുമായിരുന്നു എന്നതിനാലാണ്. 12ആം നൂറ്റാണ്ടിലെ പ്രശസ്ത ഭൂമി ശാസ്ത്രജ്ഞനായ “അല്‍ ഇദിരിസിയുടെ” “നുഹ്സത്തുല്‍ മുഷ്താഖ് ഫീ ഇഖ്തിറാക്കുല്‍ ആഫാക്ക്” എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി പന്തലായനി കൊല്ലത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നുന്നത്. അദ്ദേഹം പന്തലായനി കൊല്ലത്തെ ഫന്റരൈര എന്ന് വിശേഷിപ്പിച്ചു. ഇബ്നു ബത്തൂത്ത ഫന്തറീന എന്നുംപോര്‍ച്ചുഗീസുകാര്‍ പണ്ടാരാണി എന്നുംചൈനക്കാര്‍ ഫന്റലൈന എന്നും വിളിച്ചത് പന്തലായനി കൊല്ലത്തെയാണ്.  വിവിധ കാലയളവില്‍ മലബാറില്‍ എത്തിയ സഞ്ചാരികളുടെ വിവരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം പന്തലായനി കൊല്ലം അറബികളുടെയുംചൈനക്കാരുടെയുംജൂതന്മാരുടെയും വ്യാപാര താവളമായിരുന്നു എന്നുംകുരുമുളക്ഏലം മുതലയാവ കയറ്റി അയച്ചിരുന്ന തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും. ചൈനക്കാരുടെയും അറബികളുടെയും ചരിത്ര അവശേഷിപ്പുകള്‍ ഇന്നും നമുക്ക് കൊല്ലത്ത് ദര്‍ഷിക്കാംചൈനക്കാരുടെ ചരിത്ര അവശേഷിപ്പായി  ചീനപള്ളികള്‍ കോളം കടപ്പുറത്തിനടുത്തുംഅവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയും കാണാം അത് കൂടാതെ  പന്തലായനി കൊല്ലത്ത് നടത്തിയ ചരിത്ര ഗവേഷണ ഖനനത്തില്‍ നാഗേശ്വര ക്ഷേത്രത്തിനും - ജുമുഅ മസ്ജിദിനും ഇടയിലുള്ള പ്രദേശത്തു നിന്നും ചീന പാത്രങ്ങള്‍ ശേഖരിക്കുകയുണ്ടായി. കൊല്ലത്തെ പാറപള്ളി ഇന്ത്യയിലെ തന്നെ പ്രാജീന മുസ്ലിം പള്ളികളില്‍ ഒന്നാണ്. വിദേശ വ്യാപാരികളുടെ പ്രതാപ കാലത്ത് ഇവിടത്തെ ഖാസിയും മറ്റു പ്രധാനികളും ഒമാന്‍കാര്‍ ആയിരുന്നുഈ കുന്നിന്‍ മുകളില്‍ അറബ് സഞ്ചാരികളുടെയുംവ്യാപാരികളുടെതുമായി 14ഓളം ഖബറിടങ്ങള്‍ കാണാം ഇതില്‍ പ്രധാന ഖബറിടം ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത “തമീമുല്‍ അന്‍സാരിയുടെതാണെന്ന്” കരുതപ്പെടുന്നു. പാറപള്ളിക്ക് സമീപം കടപ്പുറത്തെ പാറകെട്ടില്‍ ശുദ്ധജലം ലഭിക്കുന്ന ഒരു നീരുറവയും വലിയ ഒരു കാല്‍പാദവും കാണാം ഇതിനെ ആദം പാദം എന്ന് വിളിക്കുന്നു. പാറപള്ളിയെ കുറിച്ച് ഇബ്നുബത്തൂത്തബ്രിട്ടീഷ് സര്‍വ്വെ ഓഫീസര്‍ വാര്‍ഡ്‌ ആന്‍ഡ് കോര്‍ണര്‍ എന്നിവര്‍ പരമാര്‍ശിച്ചു കാണാം.
          
പാറപള്ളി മസ്ജിദ്
 
   ചില ചരിത്ര വിവരണങ്ങളില്‍ വാസ്കോഡഗാമ സാമൂതിയിരുടെ നിര്‍ദേശ പ്രകാരം കപ്പല്‍ നങ്കൂരമിട്ടത് കാപ്പടല്ല മറിച്ചു പന്തലായനി കൊല്ലത്താണെന്ന് രേഖപ്പെടുത്തുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്വില്ല്യം ലോഗന്‍ചരിത്രകാരന്‍ ഡോ. എം ആര്‍ രാഗവ വാര്യര്‍ഡോ. എന്‍ എം നമ്പൂതിരി എന്നിവര്‍ ഈ അഭിപ്രായക്കാരാണ്. “ഗാമ തന്‍റെ കപ്പലുകളെ കുറച്ചുനാഴികകള്‍ വടക്കോട്ട്‌ നീക്കി പന്തലായനി കൊല്ലത്തിനടുത്ത് കടലിലേക്ക്‌  തള്ളി കിടക്കുന്ന ചേറ്റുകരയില്‍ നങ്കൂരമിട്ടു” എന്ന ഗാമയുടെ യാത്രയുമായി ബന്ധപ്പെട്ട കോറിയയുടെ വിവരണങ്ങള്‍ സൂഷ്മമായി പരിശോധിച്ചാണ് ലോഗന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. കുഞ്ഞാലി മരക്കാന്‍മാര്‍ പന്തലായനി കൊല്ലത്ത്കാര്‍ ആയിരുന്നെന്നും പോര്‍ട്ടുഗീസ്‌കാര്‍ പന്തലായനികൊല്ലം ആക്രമിച്ചു നശിപ്പിച്ചപ്പോള്‍ അവര്‍ കോട്ടക്കലിലേക്ക് താമസം മാറ്റിയതായും പറയപ്പെടുന്നു. പോര്‍ട്ടുഗീസുകാരുടെ നിരന്തരമായ ആക്രമണവുംകൊള്ളയുമാണ് പന്തലായനി കൊല്ലത്തിന്റെ തകര്‍ച്ചക്ക് കാരണമായത്‌. കേരളം സന്ദര്‍ശിച്ച ചില വിദേശികള്‍ പന്തലായനി കൊല്ലത്തെ പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നുണ്ട് അവ എങ്ങനെയെന്നു നമുക്ക് നോക്കാം.


പാറപള്ളിയിലെ അറബികളുടെ ഖബറിടം
                           
 അല്‍ ഇദിരിസി: എ ഡി 1100ല്‍ ഹമുധാദ് രാജവംശത്തില്‍ പിറന്ന പ്രശസ്ത ഭൂമി ശാസ്ത്രജ്ഞനായ “അല്‍ ഇദിരിസിയുടെ” “നുഹ്സത്തുല്‍ മുഷ്താഖ് ഫീ ഇഖ്തിറാക്കുല്‍ ആഫാക്ക്” എന്ന ഗ്രന്ഥത്തില്‍ പന്തലായനിയെ ഇങ്ങനെ വിവരിക്കുന്നു. താനയില്‍ നിന്നും ഫാന്തറീനയിലേക്ക്  തീരപ്രദേശത്ത് കൂടി 4 മര്‍ഹല ( 64 കിലോമീറ്റര്‍ 1 മര്‍ഹല) ദൂരമുണ്ട്. ഫാന്തറീനപട്ടണം ഒരു നദീ മുഖത്ത് മനിബാറിന്റെ (മലബാര്‍) ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും സിന്ധില്‍ നിന്നും ധാരാളം കച്ചവട കപ്പലുകള്‍ ഇവിടെയെത്തുന്നു. ഇത് പ്രധാനപ്പെട്ട ഒരു കച്ചവട കേന്ത്രമാണ്. കച്ചവടത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കുന്നുണ്ട്. ജനങ്ങള്‍ പൊതുവേ ധനവാന്മാരാണ്. ഈ രാജ്യത്തിന്റെ വലതു ഭാഗത്തായി വളരെയേറെ മലകളുണ്ട്. ഇവിടെ പാലജാതി വൃക്ഷങ്ങള്‍ തഴച്ചു വളരുന്നു.ഇടക്കിടക്ക് ഗ്രാമങ്ങളുണ്ട് അവര്‍ മൃഗങ്ങളെ തീറ്റി പോറ്റുന്നു. ഏലം സമ്രദ്ധിയായി വളരുന്നു. ഇവിടെ നിന്ന് ധാരാളം അവ ധാരാളം കയറ്റിപ്പോകുന്നുണ്ട്. ഏലത്തിനു ചണചെടിയോടു സാമ്യമുണ്ട്‌. ഇതിന്‍റെ തോടിനുള്ളിലാണ് കുരു. 

ഇബ്നു ബത്തൂത്ത: 1344ല്‍ പന്തലായനിയില്‍ എത്തിയ മൊറോക്കന്‍ സഞ്ചാരിയായ ബത്തൂത്ത തന്‍റെ രിഹലയെന്ന യാത്രാവിവരണം ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ഞങ്ങള്‍ പിന്നീട് കപ്പല്‍ ഇറങ്ങിയത്‌ ഫന്തരീനയിലാണ് (പന്തലായനി). ധാരാളം തോട്ടങ്ങളുംഅങ്ങാടികളുമുള്ള ഒരു വലിയ പട്ടണമാണ് പന്തലായനി. ഇവിടെ മുസല്‍മാന്‍മാരുടെ മൂന്നു മഹല്ലുകളുണ്ട് (തെരുവ്). ഓരോ മഹല്ലിലും പള്ളിയുണ്ട്. ഇവിടത്തെ ജുമാ മസ്ജിദ് സമുദ്ര തീരത്താണ്. ഇവിടെ നിന്നാല്‍ നയനാന്തകരമായ പ്രക്രതിദ്രിശ്യങ്ങള്‍ കാണാം. ഇതിലെ ഖത്തീബുംഖാസിയും അമ്മാന്‍കാരാണ്. പണ്ഡിതനുംയോഗ്യനുമായ ഇദേഹത്തിന്റെ സഹോദരനും ഇവിടെതന്നെ പാര്‍ക്കുന്നു. ചീനകപ്പലുകള്‍ വര്‍ഷകാലത്ത് ഇവിടെയാണ്‌ നങ്കൂരമിട്ടു നില്‍ക്കുക. 

ഫ്രിയാര്‍ ഒഡോറിക്: 1322ല്‍ മലബാര്‍ സന്തര്‍ശിച്ച ഇറ്റാലിയന്‍ ക്രിസ്ത്യന്‍ മിഷനറിയാണ് ഒഡോറിക്. കുരുമുളക് കച്ചവടത്തിന്‍റെ കേന്ത്രമാണ് ഫ്ലന്തരീനയെന്നും (പന്തലായനി)പ്രശസ്ത വ്യാപാര കേന്ത്രമായ ഇവിടെ ക്രിസ്താനികളുംജൂതന്മാരും അധിവസിക്കുന്നുണ്ടെന്നുംഇവര്‍ തമ്മില്‍ മിക്കപ്പോഴും യുദ്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നുംഅതില്‍ ക്രിസ്ത്യാനികളാണ് വിജയിക്കാറെന്നും രേഖപ്പെടുത്തുത്തുന്നു. അത് കൂടാതെ ഇവിടത്തെ ജനങ്ങള്‍ പാതി കാളയുംപാതി മനുഷ്യരൂപമുള്ള ഒരു ദൈവത്തെ ആരധിക്കുന്നെന്നുംസ്ത്രീകള്‍ സതി അനുഷ്ട്ടിക്കുന്നെന്നുംനരബലി നടത്താറുണ്ടെന്നുംസ്ത്രീകള്‍ മധ്യം സേവിക്കാറുണ്ടെന്നുംഅവരുടെ പുരികവുംകണ്‍പീലിയും ക്ഷൗരം ചെയ്തു നീക്കിയിരികകുകയാണെന്നും രേഖപ്പെടുത്തുന്നു.

ലുഡോവിക്കോ ഡി വര്‍ത്തേമ: 1505നടുത്ത് മലബാറില്‍ എത്തിയ ഇറ്റാലിയന്‍ സഞ്ചാരിയാണ് വര്‍ത്തേമ അദ്ദേഹം പന്തലായനിയെ ഒരു ദരിദ്ര സ്ഥലവും തുറമുഖമില്ലത്ത ഒരു പ്രദേശവുമായി കാണുന്നു. പോര്‍ട്ടുഗീസ്‌ ആക്രമണങ്ങളെ തുടര്‍ന്ന് അപ്പോഴേക്കും പന്തലായനി വെറുമൊരു കൈമാറ്റ കേന്ദ്രം മാത്രമായി മാറിയിരുന്നു.  

ഡ്വാർത്തേ ബാർബോസ:1500 മുതല്‍ 1516വരെ മലബാറില്‍ തങ്ങിയ പോര്‍ട്ടുഗീസ്‌ ഉധ്യോഗസ്ഥനാണ് ബാര്‍ബോസ. അദ്ദേഹം പണ്ടാനാരെ എന്ന് പന്തലായനികൊല്ലത്തെ വിശേഷിപ്പിക്കുന്നു. പന്തലായനിക്ക് സമീപത്തായി കാപ്പാട് എന്ന് വലിയൊരു തുറമുഖം ഉണ്ടെന്നും. അവിടെ ധാരാളം അറബികളുംഅവരുടെ കപ്പലുകളും എത്താറുണ്ടെന്ന് രേഖപ്പെടുത്തുന്നു. 

 വാര്‍ഡ്‌ ആന്‍ഡ് കോര്‍ണര്‍:  മലബാര്‍ സര്‍വ്വേ ഓഫിസര്‍ ആയിരുന്ന കോര്‍ണര്‍ പന്തലായനി കൊല്ലത്തെ പാറപള്ളിയെ പറ്റി 1906ല്‍ ഇങ്ങനെ പരമാര്‍ശിക്കുന്നു. കുറുമ്പ്രനാട് താലൂക്കില്‍ പെട്ട കൊയിലാണ്ടി മുഹമ്മദിയര്‍ക്കു ഭൂരിപക്ഷമുള്ള ഒരു കടല്‍ത്തീരപട്ടണമാണെന്നും. മക്കയിലെ പള്ളിയുടെ മാത്രകയില്‍ നിര്‍മ്മിച്ച ഒരു പ്രസിദ്ധ മുസ്ലീം പള്ളി അവിടെയുണ്ടെന്നും കടല്‍ വഴി സഞ്ചരിക്കുന്ന അറബികപ്പലുകളിലെ യാത്രക്കാര്‍  പള്ളിയിലേക്ക് നോക്കി വണങ്ങാറുണ്ടെന്നെന്നും എല്ലാ മുസ്ലീം നാവികരും അവിടെ പ്രാര്‍ഥനക്ക് എത്താറുണ്ടെന്നും വാര്‍ഡ്‌ ആന്‍ഡ് കോര്‍ണറുടെ 1906ല്‍ പ്രസിദ്ധീകരിച്ച A Descriptive memoir of Malabar എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു.

Comments

Post a Comment