പളളൂർ എമ്മൻ നായർ


              ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെയുളള പഴശ്ശി സമരങളിലെ (1793-1806) പ്രമുഖ സാന്നിദ്ധ്യയമായിരുന്നു പളളൂർ എമ്മൻ നായർ. പഴശ്ശിയുടെ വയനാട്ടിലെ കരം പിരിവുകാരിൽ പ്രധാനിയായിരുന്ന എമ്മൻ പരക്കമീത്തൽപയ്യൂർ മലകുറംപ്രനാട് എന്നീ പ്രദേശങ്ങൾ കേന്ദ്രികരിച്ചുളള പഴശ്ശി സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു. മൈസൂരിൽ നിന്നുളള ചെട്ടിമാരുടെയും ഗൗണ്ടർമ്മാരുടെയും സഹായം പഴശ്ശിക്ക് ലഭ്യമായത് എമ്മന്റെ സഹായത്തോടെയാണ്. 

 കമ്പനിയോടൊപ്പം

 വയനാടിനു വേണ്ടി പഴശ്ശി നടത്തിയ രണ്ടാം ഘട്ട സമരത്തിന്റെ തുടക്കത്തിൽ എമ്മൻ പഴശ്ശിയുമായി തെറ്റി പിരിഞ്ഞ് കമ്പനി പക്ഷത്തേക്ക് കൂറുമാറിയിരുന്നു. എമ്മനെ പോലൊരു കര പ്രമാണിയുടെ സൗഹൃദം പഴശ്ശിയെ തകർക്കുന്നതിന് സഹായകമാകുമെന്ന് കണ്ട് മലബാർ കമ്മീഷനും വെല്ലസ്ലി പ്രഭുവും എമ്മനെ കമ്പനി പക്ഷത്തേക്ക് സ്വാഗതം ചെയ്യുകയുംപഴശ്ശിക്കെതിരെ പോരാടാൻ എമ്മൻ കമ്പനിയിൽ നിന്ന് ആയുധങ്ങൾ ആവിശ്യപ്പെടുകയുമുണ്ടായി. പഴശ്ശി ഇത് പിടിച്ചെടുത്താൽ തങ്ങൾക്കെതിരെ പ്രയോഗിക്കുമെന്ന് കണ്ട്‌ കമ്പനി ഈ ആവിശ്യത്തെ തളളി കളയുകയുംഇതിന് ബദലായി മലബാർ കമ്മീഷൻ അദ്ദേഹത്തിന്റെ കുടുബത്തിനും സ്വത്തിനും പഴശ്ശിയിൽ നിന്ന് സംരക്ഷണമനുവദിച്ചുകൊണ്ട് സാക്ഷ്യ പത്രം നൽകുകയും അത് കൂടാതെ എമ്മന് 14 രൂപ വിലവരുന്ന 14 സ്വർണ മോഹനും 200 രൂപ പെൻഷനും അനുവദിച്ച് കൊടുക്കയും ചെയിതു. 

 1800 നവംബറിൽ എമ്മൻ കമ്പനിയുടെ മലബാറിലെ ഉപദേശകൻ എന്ന നിലയിൽ വെല്ലസ്ലിയുടെ ക്ഷണപ്രകാരം ശ്രീരംഗപട്ടണത്തെത്തുകയും പഴശ്ശിക്കെതിരെ സമഗ്രമായ ഒരു സൈനിക നീക്കത്തിനുളള രൂപരേഖ തയാറാക്കുകയും ചെയ്തു. 

 എമ്മന്റെ ഉപദേശപ്രകാരം കങ്കണ കോട്ട വഴി 1801 മാർച്ചിൽ കേണൽ ഇൻസിന്റെ സൈന്യം വയനാട്ടിൽ എത്തി ചേരുകയും മണത്തന പ്രധാന സൈനിക കേന്ദ്രമാക്കി പഴശ്ശിക്കെതിരെ സൈനിക നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

 1801 മാർച്ചിൽ എമ്മന്റെ സഹായത്തോടെ കേണൽ കുമിനോക്കുംസ്റ്റീവൻസനും പഴശ്ശിയുടെ ശക്തികേന്ദ്രങളായ പയഞ്ചേരിആയങ്കനനെല്ലിക്കനഇരിക്കൂർ മുതലായ സ്ഥലങ്ങളിൽ പ്രതിരോധം തീർക്കുവനായി സാധിച്ചു. ഈ വിവരങ്ങൾ ചാരൻമാർ മുഖേന മുൻകൂട്ടി അറിഞ്ഞതിനാൽ വലിയ ആൾ നാശമില്ലാതെ പഴശ്ശിക്കും സംഘത്തിനും ഇവിടെ നിന്നും രക്ഷനേടാനായി.

 പഴശ്ശി പക്ഷത്തേക്ക്
  
     വയനാട്ടിലെ പഴശ്ശി സമരങ്ങൾ ശക്തിയാർജിച്ച ഘട്ടത്തിൽ 1802 ഡിസംബറിൽ എമ്മൻ കമ്പനിയുമായുളള ബന്ധം ഉപേക്ഷിച്ച് പഴശ്ശി കലാപകാരികളോട് കൂടെ ചേർന്ന് കൊട്ടിയൂരിനും പെരിയചുരത്തിനും ഇടയിൽ വച്ച് കമ്പനി സൈന്യത്തെ ആക്രമിക്കുകയുംആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
  
 1802 ഫെബ്രുവരി 19ന് എമ്മനും സഹോദരൻ രയരപ്പൻ നായരും കലാപകാരികളെ സംഘടിപ്പിച്ച് പയ്യൂർ മലയില കുറുമ്പ്രനാട്ടും കമ്പനിക്കെതിരെ കലാപമാരംഭിച്ച് ശക്തമായ പ്രതിരോധം തീർത്തു. 

 1803 മാർച്ച് 1ന് എടച്ചേന കുങ്കനുംമാപ്പിള കലാപകാരികളോടും ചേർന്ന് കോഴിക്കോട് സബ് ജയിൽ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. രക്ഷപെട്ട തടവുകാർ ഇവരോടൊന്നിച്ച് കലാപത്തിലേർപ്പെടുകയും ചെയ്തു. 

 1805 നവംമബറിൽ പുൽപ്പളളിയിൽ വച്ച് ബാബർ സൈന്യത്തോട് ഏറ്റുമുട്ടി പഴശ്ശി മരിച്ചതിനെ തുടർന്ന് കലാപങ്ങൾ കമ്പനി പൂർണമായും അടിച്ചമർത്തി1806ൽ കമ്പനിയുടെ പിടിയിലായ എമ്മനെ ഓസ്ട്രേലിയയുടെ വടക്ക് ഭാഗത്തുളള പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിലേക്ക് നാടുകടത്തുകയും സഹോദരൻ രയരപ്പൻ ജനുവരിയിൽ നിലമ്പൂർ തിരുമുൽപാട് കുന്നുകളിൽ കമ്പനിയോട് ഏറ്റുമുട്ടി കൊല്ലപെടുകയും ചെയ്തു. 

 2009ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഴശ്ശി രാജയിൽ ലാലു അലക്സ് എമ്മൻ നായരയി വേഷമിട്ടിരുന്നു



Comments