ഈ മലബാര്‍കാരെല്ലാം ( കേരളിയര്‍) ഭ്രാന്താന്‍മാരാണ്


          "ഈ മലബാര്‍കാരെല്ലാം ( കേരളിയര്‍) ഭ്രാന്താന്‍മാരാണ് അവരുടെ വീടുകളെല്ലാം ഭ്രാന്താലയവും – സ്വാമി വിവേകാനന്ദന്‍". സ്വാമി വിവേകാനന്ദന്‍റ പ്രശസ്തമായ ഈ വാക്കുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ലെന്ന് കരുതുന്നുഅത് പോലെ എന്ത് കൊണ്ടായിരിക്കാം കേരളിയരെ സ്വാമിജി ഈ രീതിയില്‍ അദിഷേപിച്ചതെന്നു ചിന്തിക്കാത്തവരും. ആ ചരിത്ര പശ്ചാത്തലത്തിലേക്ക് നമുക്ക് ഒന്ന് കടന്ന്‍ ചെല്ലാം. ഭാരതമൊട്ടകെ സഞ്ചരിച്ച സ്വാമിജി 1892ല്‍ കന്യാകുമാരിയിലെ ഭഗവതി പാറയില്‍ തപസ്സനുഷ്ഠിക്കാന്‍ യാത്ര തിരിച്ച വേളയില്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു. മൂന്ന് ദിവസം അവിടെ തങ്ങിയ അദ്ദേഹം കൊടുങ്ങല്ലൂരിലെ ദേവി ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ ആണ് വിശ്രമിച്ചത്. ആ ആല്‍ത്തറയില്‍ വച്ച് അദ്ദേഹം കണ്ടതും അനുഭവിച്ചതുമായ ജാതിയതയുടെ തിക്താനുഭവങ്ങളാണ് അദേഹത്തെ ഇങ്ങനെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇവിടെ അയിത്തം ഏറ്റവും കര്‍ശനമായി പാലിച്ചിരുന്ന കാലഖട്ടത്തിലാണദ്ധേഹം മലബാറില്‍ എത്തിച്ചേര്‍ന്നത്‌ജാതിയോ പേരോ പറയാന്‍ കൂട്ടക്കത്തതിനാല്‍ അദ്ധേഹത്തിന് അമ്പലത്തില്‍ പ്രവേശിക്കാനായി സാധിച്ചില്ല. അവര്‍ണക്ക് ക്ഷേത്ര പരിസരത്തോഅതിനകത്തുള്ള പൊതു നിരത്തിലോ എത്തി നോക്കാന്‍ പോലുമുള്ള അവകാശം ഇല്ലന്ന് അദ്ദേഹം കണ്ടറിഞ്ഞു. ജാതി പറയാതിരുന്നതിന്നാല്‍ തന്നെ സ്വാമിക്ക് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരോമറ്റു സവര്‍ണരോ അദ്ധേഹത്തിനെ വീടുകളിലേക്ക് ക്ഷണിക്കുകയോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കകയോ ചെയ്തില്ല കേരളത്തിലെ ജാതിവ്യവസ്ഥയുടെ തിക്താനുഭവങ്ങള്‍ വേണ്ടുവോളം അനുഭവിച്ചാണ് അദ്ദേഹം ഇവിടം വിട്ടത്. 
  
                 ഈ അനുഭവങ്ങള്‍ മനസ്സില്‍ വച്ചാണ് അമേരിക്കന്‍ പര്യടനത്തിന് ശേഷം ചെന്നൈയില്‍ എത്തിയ സ്വാമി ഭാരതത്തിന്‍റെ ഭാവിയെ കുറിച്ച് സംസാരിച്ചപ്പോള്‍ സ്വാമിജി ഇപ്രകാരം അരുളിച്ചെയ്തത് "മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ വിഡിത്തം ഇതിന് മുന്‍പ് ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോസവര്‍ണ്ണര്‍ നടക്കുന്ന തെരുവുകളില്‍ക്കൂടി പാവപ്പെട്ട ദളിതന് നടന്നുകൂടപക്ഷേ സങ്കീര്‍ണ്ണമായ ഒരു ഇംഗ്ലീഷ് പേര് അല്ലങ്കില്‍ മുസ്ലിം പേര് സ്വീകരിച്ചാല്‍ എല്ലാം ഭദ്രമായി. ഈ മലബാരുകാരെല്ലാം ഭ്രാന്താന്‍മാരാണ് അവരുടെ വീടുകളെല്ലാം ഭ്രാന്താലയവും. അവര്‍ അവരുടെ പെരുമാറ്റം നന്നാക്കുകയും അറിവ് മെച്ചപെടുത്തുകയും ചെയ്യുന്നത് വരെഅവരോടു ഭാരതത്തിലെ മറ്റു വംശക്കരെല്ലാം അറപ്പോടുംവെറുപ്പോടും കൂടി പെരുമാറാണമെന്നല്ലാതെ മറ്റെന്തനുമാനത്തില്‍ നിങ്ങളെത്തുംഇത്തരം നീചവും പൈശാചികവുമായ വെച്ചുപുലര്‍ത്തുന്ന ഇവര്‍ക്ക് ലജ്ജയില്ലലോ". സ്വാമിജി കേരളത്തെ ഭ്രാന്തലയത്തോട്‌ ഉപമിക്കാനുള്ള പശ്ചാത്തലം ഇതാണ്. മലബാര്‍ എന്ന പദം മുഴുവന്‍ കേരളത്തെയും ഉദ്ധെശിച്ചാണദ്ധേഹം ഉപയോഗിച്ചിരിക്കുന്നത്.


Comments