ഷാ ജഹാന്‍റെ പാനപാത്രം


                                1628 മുതല്‍ 1658വരെ  മുഗള്‍ സാമ്രാജ്യം വാണിരുന്ന 5മത്തെ മുഗള്‍ചക്രവര്‍ത്തി ഷാജഹാന്‍ (ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) തന്‍റെ ജീവിതകാലയളവില്‍ ഉപയോഗിച്ചിരുന്ന വീഞ്ഞ് കോപ്പയാണ് ചിത്രത്തില്‍. കോപ്പയുടെ ഉടമസ്ഥാവകാശമിപ്പോള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിയിനാണ്. 18.87 സെന്റിമീറ്റര്‍ നീളവും 14 സെന്റിമീറ്റര്‍ വീതിയുമുള്ള ഷാജഹാന്‍റെ വീഞ്ഞ് കോപ്പയുടെ നിര്‍മ്മാണം തൂവെള്ള നിറത്തിലുള്ള മുന്തിയതരം  രത്നകല്ലുകൊണ്ടാണ് (വൈറ്റ്‌ നെഫ്രൈറ്റ് ജെയ്ട്). കോപ്പയില്‍ ഷാജഹാന്‍  സാഹിബ് ഈ ഖിറാനി (صَاحِبِ قِرَانِ) എന്ന തന്‍റെ രാജകീയ നാമവും ആലേഖനം ചെയ്തതായി കാണാം. പിന്‍കാലത്ത് നാമമാത്ര മുഗള്‍ചക്രവര്‍ത്തിയായി ഭരണത്തിലേറിയ അക്ബര്‍ 2മനും (18061837) സാഹിബ് ഈ ഖിറാനി എന്ന രാജകീയ നാമം സ്വീകരിച്ചിരുന്നു. ഷാജഹാന്‍റെ ഭരണത്തിന്‍റെ അവസാന കാലങ്ങളിലാണി കോപ്പ നിര്‍മ്മിച്ചതെന്ന് കോപ്പയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഹിജ്റ വര്‍ഷം 1067 (എ ഡി 1657) സൂചിപ്പിക്കുന്നു.   കൂടാതെ ഷാജഹാന്‍റെ  31ആം ഭരണവര്‍ഷവും കോപ്പയില്‍ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. ഷാജഹാന്‍ തന്‍റെ കോപ്പ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ബൂത്തയെന്ന പേര്‍ഷ്യന്‍ ശൈലിയി കടമെടുത്താണ്. കോപ്പയുടെ കൈപിടി മുട്ടനാടിന്‍റെ ശിരസിന്‍റെ ആകൃതിയിലും, അടിഭാഗം താമരയുടെ ആക്രതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ബംഗാള്‍ സൈനിക ഘടകത്തിലെ കേണലായിരുന്ന ചാൾസ് സെറ്റൺ ഗുത്ത്രി മൂഖേനയാണ്‌ കോപ്പ ബ്രിട്ടനില്‍ എത്തിചേര്‍ന്നത്‌. ഗൂത്ത്രിയുടെ ഒട്ടനവധി മുഗള്‍ കളക്ഷനുകള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. ഗൂത്ത്രിയുടെ പക്കല്‍ നിന്നും ആര്‍ എം ഡബ്ല്യു വാക്കര്‍ കോപ്പ കരസ്ഥമാക്കുകയും പിന്നീട് ക്രിസ്റ്റി & കമ്പനി, മെസ്സര്‍സ് സ്പ്രിങ്ക്, യുഗോസ്ലാവിയന്‍ രാജ്ഞി മരിയ മുതലായവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കോപ്പ 1962ല്‍ വിക്ടോറിയ ആന്‍ഡ് മ്യൂസിയം കരസ്ഥമാക്കുകയായിരുന്നു.  
ബൂത്ത ഡിസൈന്‍

Comments