കൊച്ചിയിലെ പോർച്ചുഗീസ് കിരീടം


                     
              244 മാണിക്യങ്ങൾ, 95 വൈരങ്ങൾ, 69 മരതകങ്ങൾ, 200 പവൻ സ്വർണം, 5 കോടി രൂപയിലെറെ മതിപ്പ് വില പറഞ്ഞ് വരുന്നത് ത്രിപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പെരുമ്പടപ്പ് സ്വരൂപം അഥവാ കൊച്ചി രാജ വംശത്തിന്റെ 1.75 കിലോ വരുന്ന സുവർണ്ണ കിരീടത്തെ കുറിച്ചാണ്. 500 വർഷത്തിലെറെ പഴക്കം പറയാവുന്ന കിരീടം കൊച്ചി രാജവംശത്തിന്റെ കൈകളിലെത്തുന്നത് 1503  പോർച്ചുഗീസ് ചക്രവർത്തി "ഡി  മാനുവൽ ഒന്നാമൻ വഴിയാണ്". ഡി മാനുവലിനും, പോർച്ചുഗീസ് സാമ്രാജ്യത്തിനും കൊച്ചി രാജ്യം ചെയ്ത സേവങ്ങൾക്കുള്ള പ്രതൃക ഉപഹാരമായിയാണ് കൊച്ചി രാജൻ ഉണ്ണി രാമൻ കോയിൽ രണ്ടാമൻ  ഇന്ത്യയിലെ പോർച്ചുഗീസ്  ഗവർണർ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ മുഖാന്തരം മാനുവലിന്റെ കിരീടം സ്വീകരിക്കുന്നത്. 

ഡി മാനുവലിന്റെ കാലത്തെ ക്രൂസാഡോ
കടപ്പാട്: icollector.com

            1513ൽ കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലേർപ്പെട്ട സന്ധിയിൽ പ്രധിഷേധമറിയിച്ച് ഉണ്ണി രാമൻ കൊയിൽ പോർച്ചുഗീസ് ചക്രവർത്തി മാനുവൽ 1മനയച്ച  കത്തിൽ (1513-ഡിസംബർ 11) താൻ പോർച്ചുഗീസ്കാർക്ക് ചെയ്ത സേവനങ്ങളെ കുറിച്ചു പ്രധിപാധിക്കുന്ന കൂട്ടത്തിൽ കിരീടത്തിന്റെ വിശേഷവും കടന്ന് വരുന്നുണ്ട്. കത്തിൻ പ്രകാരം പോർച്ചുഗീസ്കാർക്ക്  "ഉണ്ണി രാമൻ കപ്പൽ നിറക്കുവാനും ( ചരക്ക് ശേഖരിച്ച് കൊടുത്ത് ), കൊട്ടാരങ്ങളും, കപ്പലുകളും നിർമ്മിക്കുവാനുള്ള  തടിയുൾപ്പടെ നൽകി  സകല സഹായങ്ങളും ഇപ്പോളും ചെയ്തു വരുന്നതായും, മാനുവലുമായുള്ള സൗഹൃദം കൊണ്ട് കടലിലും, കരയിലും സകല ശത്രുക്കളും ഉണ്ണി രാമനെ അനുസരിച്ചു പോരുന്നതായും, അവരുടെ സൗഹൃദം ആർക്കും തകർക്കാൻ  കഴിയാത്ത ഒന്നാണെന്നും ഈ സൗഹൃദത്തിന്റെ അടയാളമായി സ്വർണ കീരീടവും, വർഷത്തിൽ 540 ക്രൂസാഡോയും അനുവദിച്ച് ഉണ്ണി രാമനെ ഇന്ത്യയിലെ ഏറ്റവും വലിയ രാജാവായും, സുഹൃത്തായും മാനുവൽ കണക്കാക്കുന്നതായും ഉണ്ണി രാമൻ അവകാശപ്പെടുന്നു. കൂടാതെ തനിക്ക് കിരീടം ചാർത്തി തന്ന പ്രതേക ഗവർണർ (അൽമേഡ) ഇന്ത്യയിലെ ഏറ്റവും വലിയ രാജാവായി തന്നെ മാറ്റുമെന്ന് ഒരു പള്ളിയിൽ വച്ച്  സത്യം ചെയ്ത് തന്നു വെന്നും, ശത്രുക്കൾക്ക് എതിരെ പരസ്പരം സഹായിക്കാമെന്നും മാനുവലിന്റെ ജനങ്ങളെയും, കോട്ടകളെയും മരണം വരെ സംരക്ഷിച്ച് കൊള്ളാമെന്ന് ഉണ്ണി രാമൻ വാക്ക് നൽകി പരസ്പരം സാക്ഷ്യപത്രങ്ങൾ കൈമാറിയതായും കത്തിലുണ്ട്.

           

     
മുറെ & കമ്പനിയുടെ 1975ലെ ലേല പരസ്യം
കടപ്പാട്: www.murrays.in
 
ഉണ്ണി രാമൻ പോർച്ച്ഗീസ് സൗഹൃദത്തെയും, സ്വർണ കിരീടത്തെയും മുൻ നിർത്തി പല മനകോട്ടകളും കെട്ടിയെങ്കിലും അതൊക്കെ സ്വപ്‌നങ്ങളായി അവശേഷിച്ചുവെന്നുള്ളാതാണ് ചരിത്രം. ഉണ്ണി രാമനോ, പിന്മുറക്കോ ഒരിക്കലും ഇന്ത്യയിലെ അതിശക്തരായൊരു അധികാര വർഗമായി മാറാൻ സാധിച്ചില്ല ഓരോ വിദേശ ശക്തികൾക്ക് മുന്നിലും വിനീത ദാസരായി നിൽക്കാനായിരുന്നു അവരുടെ വിധി. ഒരു കാലത്ത് പാലക്കാടും, മലപ്പുറവും ഉൾപ്പടുന്ന വിശാലമായ ഭൂമി വാണിരുന്ന കൊച്ചി രാജാക്കൻമാർക്ക് 13ആം നൂറ്റാണ്ടിന് ശേഷം ഒരു കിരീടവും വക്കാനുള്ള ഭാഗ്യംകൂടിയുണ്ടായില്ല എന്നതും വേറൊരു ചരിത്രം അതിന് കാരണം സാമൂതിരിപ്പാടിന്റെ തുടർച്ചയായ കൊച്ചി  ആക്രമണങ്ങളായിരുന്നു. പൂർവ്വ പിതാക്കളായി കൊച്ചി രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന വന്നേരിയിലെ ചിത്രകൂടം 13നൂറ്റാണ്ടിന്റെ അവസാന കാലത്ത്  സാമൂതിരിപ്പാട് കീഴടക്കിയതോടെ ഇനി വന്നേരി തിരിച്ചു പിടിക്കാതെ തന്റെ തലമുറയിലാരും  കീരിടം ധരിക്കില്ലെന്ന് അന്നത്തെ പെരുമ്പടപ്പ് മൂപ്പൻ പ്രതിജ്ഞ ചെയ്തു പിന്നീടൊരിക്കലും അവർക്ക് വന്നേരി തിരിച്ചു പിടിക്കാനുമായില്ല അത് കൊണ്ട് തന്നെ ആ തല മുറയിലെ ആരും  കിരീടം ധരിച്ചതുമില്ല കിരീടത്തിന് പകരം തുറൈബലി ബന്ധനം എന്നൊരു തുണി കൊണ്ടുള്ള മുത്ത് കോർത്ത തലപ്പാവാണ് അണിഞ്ഞിരുന്നത്.1975ൽ കൊച്ചി രാജകുടുംബം സാമ്പത്തിക പരാധീനതകൾ മൂലം  പോർച്ചുഗീസ് കിരീടമുൾപ്പെടെ അനേകം അമൂല്യ വസ്തുക്കൾ എസ് വേദാന്ദത്തിന്റെ മുറെ & കമ്പനി മുഖേന ലേലത്തിന് വക്കുക പോലുമുണ്ടായി.

റഫറൻസ് 

➦ The crown without a royal head: Manu S Pillai

www.murrays.in

➦ പോർച്ചുഗീസ് അധിനിവേശവും കുഞ്ഞാലി മരക്കാരും : ഡോ കെ കെ എൻ കുറുപ്പ്

Comments