ഫത്ഹുല്‍ മുജാഹിദീന്‍ - ടിപ്പുവിന്റെ റോക്കറ്റ് പടക്കുള്ള - നിര്‍ദേശങ്ങള്‍


ഫത്ഹുല്‍ മുജാഹിദീന്‍

No automatic alt text available.
മൈസൂര്‍ സൈനികന്‍ റോക്കറ്റുമായി
മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ തന്‍റെ പടയാളികള്‍ക്കായി
 തയാറാക്കിയ  മിലട്ടറി മാന്യുവലാണ് ഫത്ഹുല്‍ മുജാഹിദീന്‍. ടിപ്പുവിന്റെ ഉദ്യോഗത്തില്‍ ഉണ്ടായിരുന്ന സൈനുല്‍ ആബിദിന്‍ ശസ്ത്തുരി എന്ന ഹൈദ്രബാദ് സ്വദേശിയായ സൈനിക കമാണ്ടറാണ് ടിപ്പുവിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു ഈ ഗ്രന്ഥം തയാറാക്കിയത് ശസ്തൂരി ടിപ്പുവിന്‍റെ കൂര്‍ഗ് യുദ്ധങ്ങളില്‍ പങ്കെടുത്തതായി ചരിത്ര രേഖകളില്‍ കാണാം.

                 ഫത്ഹുല്‍ മുജാഹിദീനില്‍ 6മത്തെ അദ്ധ്യായത്തില്‍ ടിപ്പു തന്‍റെ റോക്കറ്റ് പടക്കുള്ള നിര്‍ദേശങ്ങളാണ് ള്‍കൊള്ളിച്ചിരിക്കുന്നത് ടിപ്പുവുംപിതാവ് ഹൈദര്‍ അലിയും യുദ്ധ രംഗത്ത് റോക്കറ്റിന്റെ അപാരസാദ്ധ്യതകള്‍ കണ്ടറിഞ്ഞ് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തിയവരാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ഇരുമ്പ് കവജിതമായ റോക്കെറ്റ്‌ മൈസൂരില്‍ നിന്നുള്ളതാണ്രണ്ട് കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്ന ഈ റോക്കറ്റ്‌വലിയ സ്ഫോടനങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ളതുംഅന്നേക്ക് ലോകത്തിലെ തന്നെ സംഹാര ശേഷി കൂടിയവയുമായിരുന്നു. ബ്രഹത്തായ അന്ഗ്ലോ മൈസൂര്‍ യുദ്ധങ്ങളില്‍ ടിപ്പുവിന്റെ റോക്കെറ്റ്‌ ബ്രിട്ടീഷ്‌ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വലിയ വെല്ലുവിളികള്‍ തീര്‍ത്തിരുന്നു. 1780ലെ പോള്ളിലൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍ കേണല്‍ വില്ല്യം ബെയ്‌ലിയുടെ സൈന്യത്തെ ഈ റോക്കറ്റുകളുടെ സഹായത്തോടെ കീഴ്പ്പെടുത്തിയിരുന്നു. പോള്ളിലൂര്‍ യുദ്ധത്തെ ആസ്പദമാക്കി വരക്കപ്പെട്ട ചിത്രം ഇന്ന് നാസയുടെ അകത്തളത്തില്‍ കാണാവുന്നതാണ്. ബംഗ്ലൂര്‍ ജുമാ മസ്ജിദിനടുത്തുള്ള ഇന്നത്തെ സിറ്റി മാര്‍ക്കെറ്റ് നിലനില്‍ക്കുന്നിടത്തായിരുന്നു ടിപ്പുവിന്റെ റോക്കെറ്റ്‌ ഗവേഷണശാലയുംഫാക്ടറിയും ഈ പ്രദേശത്തെ താരമണ്ഡല്‍ പേട്ട് എന്ന പേരിലാണ് അറിയപെട്ടിരുന്നത്. ടിപ്പുവിന്റെ പതന ശേഷം മൈസൂരിന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത റോക്കറ്റുകളുടെ പരിഷ്കൃത രൂപമാണ്‌ കോണ്‍ഗ്രീവ് രോക്കറ്റുകള്‍ക്കുംഇന്നത്തെ റോക്കെറ്റ്‌ സാങ്കേതിക വിദ്യക്കും പ്രേജോതനമായത്. നെപ്പോളിയന്‍ യുദ്ധങ്ങളിലുംബര്‍മീസ് യുദ്ധങ്ങളിലും, 1812ലെ അമേരിക്കന്‍ യുദ്ധങ്ങളിലും ടിപ്പുവിന്റെ റോക്കെറ്റുകളുടെ പരിഷ്കൃത രൂപമായ കോണ്‍ഗ്രീവ് രോക്കറ്റുകളാണ് ബ്രിട്ടന്‍ ഉപയോഗിച്ചിരുന്നത്. 

  
Image may contain: one or more people and outdoor
      1782ലെ പൊളളിലൂർ യുദ്ധം, നാസയിലെ ചിത്രം 
    

മൈസൂര്‍ സൈനികന്‍ റോക്കറ്റുമായി

No automatic alt text available.
 മൈസൂര്‍ സോര്‍ഡ് റോക്കറ്റ്

ഫത്ഹുല്‍ മുജാഹിദീനില്‍ ടിപ്പു തന്റെ രോക്കെറ്റുകളുടെ നിര്‍മാണ രിതിയെ കുറിച്ചും
അതിന്റെ വിക്ഷേപണ രീതിയെ കുറിച്ചും മറ്റുമാണ് വിവരിച്ചിരിക്കുന്നത്. മൈസൂരിന്റെ ഓരോ സൈനീക യൂണിറ്റിലും റോക്കറ്റുകൾ കൈകാര്യം ചെയ്യാനായി മാത്രം 200 പേരെ നിയമിച്ചിരുന്നതായി ഫാത്തുല്‍ മുജാഹിദീന്‍ വിവരിക്കുന്നു . 16 മുതൽ 24 വരെ സൈനീക യൂണിറ്റുകളാണ് മൈസൂരിനുണ്ടായിരുന്നത്. മിസൈലുകൾ വിക്ഷേപിക്കാനും ലക്ഷ്യ സ്ഥാനത്തെത്തിക്കാനും ഇവർക്ക് പ്രത്യേകം പരിശീലനം നൽകിയിരുന്നു. ഒരു മ്യൂസിക്കൽ ഓർഗനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള , ഒന്നിലേറെ മിസൈലുകൾ വിക്ഷേപിക്കാൻ പറ്റുന്ന ചക്രങ്ങളുള്ള മിസൈൽ ലോഞ്ചറുകളെ കുറിച്ച് ആ ലഘുഗ്രന്ഥത്തിൽ ടിപ്പു പറയുന്നുണ്ട്. ഇവയിൽ നിന്നും ഒരേ സമയം പത്ത് മിസൈലുകൾ വരെ വിക്ഷേപിക്കാമായിരുന്നു. ചില മിസൈലുകളുടെ മുൻഭാഗത്ത് ബ്ലേഡുകൾ ( വാളുകള്‍) സ്ഥാപിച്ചിരുന്നു ഇത് ശത്രുക്കളെ ചിഹ്നഭിന്നമാക്കിയിരുന്നു. മറ്റുള്ളവ അതീവ സ്ഫോടന ശേഷിയുള്ളവായിരുന്നു. മൈസൂരിയന്‍ മിസൈലുകൾ പല വലിപ്പത്തിലുള്ളവയായിരുന്നു. ഒരു മിസൈലിന് രണ്ട് ഭാഗങ്ങളാണുള്ളത്. മിസൈലിന്റെ മുൻ ഭാഗം നിർമ്മിക്കുന്നത് ഇരുമ്പ് ചട്ടത്തിലാണ്. ഒരു ഭാഗം കൂർത്തിരിക്കുന്നു ഈ ഭാഗത്തിന് എട്ട് ഇഞ്ച് നീളവും ഒന്നരയിഞ്ച് മുതൽ മൂന്ന് ഇഞ്ചുവരെ വ്യാസവുമുണ്ടായിരിക്കും. ഈ ഭാഗത്താണ് സ്ഫോടനം നടത്താൻ ശേഷിയുള്ള കരിമരുന്ന് നിറയ്ക്കുക. മുള ഉപയോഗിച്ചാണ് മിസൈലിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നത്. ഈ ഭാഗം ആദ്യ ഭാഗത്തോട് ചേർത്ത് ബന്ധിപ്പിക്കും. ഈ ഭാഗത്തിന് നാലടി നീളമുണ്ടാകും. ഒരു പൗണ്ട് കരിമരുന്ന് നിറയ്ക്കുന്ന മിസൈൽ ആയിരം അടിവരെ സഞ്ചരിക്കാൻ ശേഷിയുള്ളതായിരുന്നു.

ഫത്ഹുല്‍ മുജാഹിദീനില്‍ മൈസൂര്‍
 പടയാളികള്‍ യുദ്ധത്തിനായി തയാറെടുക്കുന്ന
 ഒരു ചിത്രം

Comments