ബിഥൂരിലെ നാന സാഹിബ്



ജനനം : 1824, ബിഥൂർ

പിതാവ് : നാരയൺ ഭട്ട്

മാതാവ് : ഗംഗ ഭായി
  
                 1857ലെ ഒന്നാം സ്വതന്ത്ര സമരത്തിൽ കാൺപൂരിനെ കേന്ദ്രികരിച്ച് ഉയർന്ന് വന്ന ബഹുജന നേതാവായിരുന്നു അവസാന മറാത്ത പേശ്വയായ "നാന സാഹിബ് ( നാന ഗോവിന്ദ് ധോണ്ട് പന്ത്)". മറാത്തരുടെ പേഷ്യയായ "ബാജിറാവു രണ്ടാമന്റെ" വളർത്തു പുത്രനായിരുന്നു നാന. ബാജിറാവുവിനെ മൂന്നാം ആഗ്ലോ മറാത്ത യുദ്ധത്തിൽ (1817 -1818) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പരാജയപെടുത്തി. അതോടെ പശ്ചിമേന്ത്യയിലെ മറാത്തരുടെ കേന്ദ്രമായ പൂനയിലെ, "ശനിവാർ വാധയിൽ" നിന്നും വടക്കെ ഇന്ത്യയിലെ കാൺപൂരിന്റെ സമീപത്തെ ബിഥൂർ ഗ്രാമത്തിലേക്ക് ബാജിറാവുവിനെ നാടുകടത്തി. ബാജിറാവുവിന്റെ മരണാനന്തരം (1851) ഡൽഹൗസി പ്രഭു ആവിഷ്കരിച്ച ദത്താപഹാര നയം (ദത്തവകാശ നിരോധനം നിയമം) മൂലം ദത്തു പുത്രന്റെ അവകാശം നഷ്ടപെട്ടുവെന്ന് മാത്രമല്ല പേശ്വ ബാജിറാവുവിന്റെ പെൻഷൻ പോലും നാനയ്ക്ക് നിഷേധിക്കപ്പെട്ടു. പെൻഷന് വേണ്ടി നാനയുടെ ദിവാൻ അസിമുളള ലണ്ടനിൽ നടത്തിയ പരിശ്രമവും പരാജയപ്പെട്ടു. ഇക്കാരണത്താലൊക്കയാണ് നാന കലാപത്തിൽ കലാപത്തിൽ പങ്കെടുത്തതെന്ന് പല കൊളോണിയൽ ഗ്രന്ഥങ്ങളും രേഖപ്പെടുത്തുന്നു. ബിഥൂർ ഗ്രാമത്തിൽ നിന്നാണ് നാന കാൺപൂരിലെ സിപ്പായി റെജിമെന്റിനോട് ചേർന്ന് ജനറൽ ഹ്യൂ വീലറെ പരാജയപ്പെടുത്തി കലാപത്തിൽ പ്രവേശിച്ചത്.

നാനയും കൂട്ടരും കലാപ ഭൂമിയിൽ

സതിചൗരാ ഘട്ട് കൂട്ടക്കൊല
 🔹 1857 ജൂൺ 6 : കാൺപൂരിൽ നാന സാഹിബ് മൂന്ന് സിപ്പായി റെജിമെന്റുകളുടെയും, നാട്ടു കുതിരപ്പടയുടെയും ചാർജ് ഏറ്റെടുത്ത് കാൺപൂർ സൈന്യത്തിന്റെ "മേജർ സർ ഹൂജ് വീലറെയും" ഒരു ബറ്റാലിയൻ ഇംഗ്ലീഷ് കലാൾപ്പടെയെയും വളഞ്ഞ് കലാപത്തിലേക്ക്. 

🔹 1857 ജൂൺ 26: കാൺപൂർ കീഴടങുകയാണങ്കിൽ ഇംഗ്ലീഷുകാർക്ക് സുരക്ഷിതമായ പിന്മാറ്റം നാന സാഹിബ് വാഗ്ദാനം ചെയ്യുന്നു. വീലർ 27ന് ഇത് സ്വീകരിച്ചു. 400 പേരെ ഗംഗ നദിയിൽ താഴോട്ടു ബോട്ടു യാത്രക്കനുവദിച്ചു. എന്നാൽ രണ്ട് ഭാഗത്ത് നിന്നും അവർ കലാപകാരികളാൽ ആക്രമിക്കപ്പെട്ടു. പലരും കാലാപകാരികളാല്‍ കൊല്ലപെട്ടു (ഇതിനെ സതിചൗരാ ഘട്ട് കൂട്ടക്കൊല എന്നറിയപ്പെടുന്നു). ഒരു ബോട്ട് രക്ഷപെട്ടു, ഒരു ബോട്ട് പൂഴിമണൽ തട്ടിലമർന്നു അതിലെ 112ഓളം കുട്ടികളേയും, സ്ത്രീകളെയും കാൺപൂരിലൂടെ നടത്തിച്ച് ഒരു ഉൾനാടൻ കെട്ടിടത്തിൽ (ബീബിഘർ) തടവിലിട്ടു, തുടർന്ന് ഹവാലക്കിന്റെ സൈന്യം കാൺപൂരിലെത്തിയതോടെ നാനയും കൂട്ടരും രക്ഷപെടേണ്ടിയിരിക്കുന്നുവെന്ന് തീരുമാനിച്ചു. തടവിലിട്ട സ്ത്രീകളെയും കുട്ടികളേയും നാനയുടെ വിശ്വസ്തർ അറവുകാരെ വരുത്തി കശാപ്പ് ചെയ്യിപ്പിച്ചു, ഇതിനവരെ പ്രേരിപ്പിച്ചത് "ഹവാലക്കിന്റെ" നേത്രത്തിൽ ഗ്രാമീണരോട് ചെയ്ത പ്രത്യാക്രമണങളയിരുന്നു ഈ സംഭവത്തെ "ബീബിഘർ" എന്ന ദുരന്ത സംഭവമായി വിശേഷിപ്പിക്കുന്നു. 

🔹 1857 ജൂൺ 30: അസീമുളളയുടെ നേതൃത്വത്തിൽ നാനയെ പേശ്വയായി അവരോധിക്കുന്നു. 

🔹 1857 ജൂലായ് 4: കാൺപൂരിൽ വച്ച് ഷെല്ല് തട്ടുകയാൽ മുറിവേറ്റിരുന്ന "സർ ഹെന്റി ലോറൻസ്" മരിച്ചു. "കേണൽ ഇംഗ്ലിസ് കമാൻഡ്" ഏറ്റെടുത്തു. മൂന്ന് മാസത്തോളം അവർ ആക്രമണങൾക്കെതിരായി പിടിച്ചു നിന്നു. ഹാവലക്ക് ഈ നടപടികൾക്ക് നേത്രത്വം നൽകി. 

🔹 1857 ജൂലായ് 12: "ജ്വാല പ്രസാദിന്റെയും, തിലക് സിങിന്റെയും" നേതൃത്വത്തിലുളള നാന സാഹിബിന്റെ സൈന്യം ഫാത്ത്ഗാറിൽ പരാജയപ്പെട്ടു. 

🔹 1857 ജൂലായ് 16: കാൺപൂരിൽ നാന സാഹിബ് ഹവാലക്കിന്റെ സൈന്യത്തിന്റെ ആക്രമണത്താൽ ബിത്തൂരിലേക്ക് പിൻവാങുന്നു. 

🔹 1857 ആഗസ്റ്റ് 16: താന്തിയാ തോപ്പി ബിത്തൂരിൽ പരാജയപ്പെട്ടു. 

🔹 1857 ഒക്ടോബർ 26: പാണ്ഡു നദിക്കരയിൽ താന്തിയാ തോപ്പി പരാജയപ്പെടുന്നു. 

🔹 1857 ഒക്ടോബർ 27: താന്തിയാ തോപ്പി ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി കാൺപൂർ പിടിച്ചെടുക്കുന്നു. 

🔹 1857 നവംബർ 24: സർ ഹെൻറി ഹാവലക്ക് ലഖ്നൗൽ വച്ച് മരണമടയുന്നു. 

🔹 1857 ഡിസംബർ 6: കോളിൻ ക്യാമ്പൽ കാൺപൂരിൽ നിന്ന് താന്തിയാ തോപ്പിയേയും കലാപകാരികളെയും തുരത്തുന്നു. കലാപകാരികൾ കാൺപൂരിൽ നിന്ന് പാലായനം ചെയ്യുന്നു. 

🔹 1858 ജനുവരി 23: അവസാന വെടിയൊച്ച. ഡൽഹിയിലെ ബഹദൂർ ഷാവിന്റെ പുത്രൻ "പ്രിൻസ് ഫിറോസ്" നേത്രത്വം നൽകിയ കലാപകാരികൾ ബറൈലിയിലേക്ക് പിൻവാങുന്നു. ഒപ്പം ബിത്തൂറിലെ മൗലവി, നാന സാഹിബ് , ഫൈസലാബാദിലെ മൗലവി, അവധിലെ ബീഗം ഹസ്രത്ത് മഹൽ എന്നിവർ ചേർന്നിരുന്നു. 

🔹 1858 മെയ് 6: ബ്രിട്ടീഷ് പീരങ്കികൾ ബറൈലിക്ക് നേരെ. ബറൈലിയും, മൊറാദബാദും ബ്രിട്ടീഷ് പീരങ്കിക്ക് മുമ്പിൽ കീഴടങ്ങുന്നു. ജനറൽ ജോൺസ് കമാൻഡറായി ചാർജെടുക്കുന്നു. നാനയും കൂട്ടാളികളും ബറൈലിയിൽ നിന്നും രക്ഷപ്രാപിക്കുന്നു. 

🔹 1858 മെയ് 22: ലക്ഷ്മി ബായ്, ബാണ്ട നവാബ്, റാവു സാഹിബ് ( നാനയുടെ അനന്തിരവൻ) കമാൻഡർ ഹുഗ്റോസിന്റെ മുന്നിൽ കൽപിയിൽ പരാജയപ്പെടുന്നു. 

🔹 1858 ജൂൺ 6: ലക്ഷ്മി ബായ്, ബാണ്ട നവാബ്, റാവു സാഹിബ് എന്നിവർ ബാറ്റിനിയിൽ നിന്ന് ഗ്വാളിയോർ പിടിച്ചെടുക്കുന്നു. 

🔹 1858 ജൂൺ 17: ബ്രിട്ടീഷുകാർ ഗ്വാളിയോർ വളയുന്നു. ലക്ഷ്മി ബായി, ഏറ്റുമുട്ടലിൽ കൊല്ലപെടുന്നു, താന്തിയാ തോപ്പി പലായനം ചെയ്യുന്നു. 

🔹 1858 ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ: സർ കോളിൻ ക്യാമ്പൽ, സർ ഹോപ്പ് ഗ്രാൻട്, ജനറൽ വാൾ പോൾ എന്നിവർ പ്രധാന കലാപകാരികൾക്കെതിരെ വേട്ട തുടരുന്നു. അവധിലെ ബീഗത്തോടൊപ്പം ഒരവസാന നിലപാടിൽ നാന സാഹിബ് ബ്രിട്ടീഷുകാരുടെ സുഹ്രത്തായ നേപ്പാൾ രാജാവ് ജംഗ് ബഹദൂറിന്റെ പ്രദേശങളിലേക്ക് രപ്തി നദി കടന്ന് കൊണ്ടു രക്ഷനേടുന്നു. അവരെ പിന്തുടരുവാൻ ജംഗ് ബഹദൂർ ഇംഗ്ലീഷുകാരെ അനുവധിക്കുന്നു. നാനയും ബീഗവും നേപ്പാൾ മലകളിൽ അഭയം തേടുന്നു. 

           ശത്രുക്കളിൽ നിന്ന് രക്ഷപ്രാപിച്ച നാന പിന്നീട് ഒളിവിൽ ജീവിച്ചു. കലാപം കഴിഞ്ഞ് 36 വർഷങൾക്ക് ശേഷം ബ്രിട്ടീഷുകാർ നാനയെ അന്വേഷിച്ചുവന്നു. നോർത്ത് വെസ്റ്റേൺ പ്രോവിൻസിൽ "മോഹൻ ദത്ത് ദുരാന്തർ" എന്ന ഒരു ബാബയെ അവർ അറസ്റ്റ് ചെയ്യുകയും, അത് നാനയായിരുന്നോ എന്ന സംശയം തീർക്കുവാൻ പഴയ ഫയലുകളടക്കം പരിശോധിക്കുകയും ചെയ്തിരുന്നു. പോലിസ് "കമ്മീഷ്ണർ ഫോർജെറ്റ്" 1863ൽ റിപ്പോർട്ട് ചെയ്ത ഒരു ഫയലിൽ നാനയെ വിവരിച്ചതിപ്രകരമാണ്. നല്ല നിറം, നല്ല ദ്രിഢഗാത്രം, ശക്തമായ ശരീര ഘടന, നല്ല വിധം ആക്രതിയിലുളള ആകർഷക രൂപം, പരന്ന മുഖം, വട്ട കണ്ണുകൾ, ഇടതു കാലിന്റെ തളളവിരലിൽ കുന്തം തട്ടിയുണ്ടായ മുറിവിന്റെ കല, കലാപ കാലത്ത് 36 വയസ് മാത്രം പ്രായം. ദാരു ശിൽപമായി കൊത്തിയ രൂപത്തിന്റെ ഫോട്ടോ അയച്ചു കൊടുത്ത് പരിശോധിക്കുവാൻ 1894 മാർച്ചിൽ ബോംബെ ഗവർണ്മെന്റ് "കത്തിയവാഡ്" പോലീസ് സൂപ്രണ്ടിനോട് ആവിശ്യപ്പെട്ടു. "മൂസമ്മ ആദ്ല" എന്ന മുസ്ളിം വേശ്യ പോലിസിന് നൽകിയ വിവരം ഇങനെയായിരുന്നു (1894) 20 വർഷം മുന്പ് ഞാൻ നാന സാഹിബിന്റെ സേവനത്തിലുണ്ടായിരുന്നു. വളരെ ആകാര ഭംഗിയുളളാൾ. കറുപ്പല്ല, നീണ്ടതോ വ്രത്താഗ്രതിയിലോ ഉളള മുഖമല്ല, മ്രദുലമായ മുഖം, കാൽ വിരലുകളിൽ കലയൊന്നുമില്ല, നെറ്റിയിലോ, മുഖത്തോ കുത്തോ അടയാളമോ കലയോ ഇല്ല. 4, 5 വർഷം ഞാൻ സേവനം നടത്തി, പിരിച്ച് വച്ച മീശയുണ്ടായിരുന്നു. താഴോട്ടു തൂങിയിരുന്നില്ല. ശരീരത്തിലും നെഞ്ചിലും അല്പമാത്രം രോമം. മുഖത്ത് മറ്റു പലരിലുമെന്ന പോലെ അല്പം ചെറിയ ക്രിതാവ്. കാലിൽ അല്പമാത്രം രോമം. വലതു ചെവിയുടെ മുകളിൽ രണ്ടു മുത്തകളുളള കടുക്കൻ ധരിച്ചതായി ഓർക്കുന്നു. ഇത്തരം സംശയകരമായ ഒരു സാഹചര്യം 1874ലും ഉണ്ടായിരുന്നു. ഇത്തരം അന്വേഷണങൾ പോലും വളരെ തന്ത്ര പൂർവ്വമാകണമെന്ന് ഗവർണർ ജനറൽ ഗവർണർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കലാപകാരികളിൽ പ്രമുഖനായ നാന പിടികൂടുവാൻ കഴിയാത്ത സ്ഥിതി ബ്രിട്ടീഷുകാർ സ്വയം ലജ്ജിക്കുന്ന ഒന്നായി പരിഗണിച്ചിരിക്കാം. ഈ വിധത്തിൽ നാന സാഹിബിന്റെ അന്ത്യം 1857ന്റെ ഒരു വലിയ പ്രഹേളികയായി അവശഷിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തങളുടെ പ്രിയപ്പെട്ട നേതാവായ നാനയെ ഇന്ത്യൻ സമൂഹം തങളുടെ ക്രിഷ്ണമണിയായി ഭരണാധികാരികളിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

Comments