കരുണാകരമേനോനും - പഴശ്ശിയും


2009ലെ പഴശ്ശിരാജ സിനിമയില്‍
 കരുണാകരമേനോനായി ജഗതി ശ്രീകുമാര്‍
                കല്‍പ്പള്ളി പുലപ്രെ കരുണാകരമേനോന്‍ എന്ന ഈ കോഴിക്കോട്കാരന്‍ ( രാമനാട്ടുകര) നമുക്ക് അത്ര സുപരിചിതനല്ല . ഒരു പക്ഷെ 2009ലെ പഴശ്ശിരാജ ചിത്രം കണ്ടവര്‍ക്ക് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അറുപതിനടുത്ത് പ്രായം തോന്നിക്കുന്നകറുത്ത കോട്ട് ധാരിയായ ബ്രിട്ടീഷ് പക്ഷക്കാരന്‍ കരുണാകരമേനോന്‍ എന്ന കഥപാത്രത്തെ ഓര്‍ത്തെടുക്കാന്‍ അത്ര പ്രയാസമുണ്ടാകില്ല. ഇദേഹത്തിനു ചരിത്രത്തില്‍ എന്ത് കാര്യം എന്ന് ചോദിച്ചാല്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിറപ്പിച്ച കേരളവർമ്മ പഴശ്ശി രാജയുടെ മരണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇദേഹത്തെ സംബന്ധിക്കുന്ന കമ്പനി രേഖകളില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. 

             കരുണാകരമേനോന്‍ ആദ്യമായി ചരിത്ര താളുകളില്‍ പ്രത്യശപ്പെടുന്നത് 1805ല്‍ പഴശിരാജയെ പിടികൂടന്നതുമായി ബന്ധപ്പെട്ടാണ്. തലശേരിയിലെ റവന്യുനിയമ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഡപ്യൂട്ടി സബ് കളക്ടര്‍ തോമസ്‌ ഹാര്‍വി ബാബറുടെ കീഴിലെ കച്ചേരിയിലെ പൈമാഷ്‌ ശിരസ്തദാരായിരുന്നു ഈ കാലയളവില്‍ മേനോന്‍. പഴശ്ശിയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ യുദ്ധ വീരനെന്ന് പേര് കെട്ട കേണല്‍ വെല്ലസ്ലിയുടെ സഹായം മലബാറിലെ കമ്പനി ഉദ്ധ്യോഗസ്ഥര്‍ തേടിബിദനൂരിലെ കലപാകാരി ധൂണ്ടിയ വാഹനന്‍റെ (മാലിക് ജഹാന്‍ ഖാന്‍റെ) പതനത്തെ തുടര്‍ന്ന് വെല്ലസ്ലി മലബാറില്‍ എത്തി ചേര്‍ന്നു പക്ഷെ അദേഹത്തിന് ഇവിടെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലമറാത്ത യുദ്ധത്തെ തുടര്‍ന്ന് ഇവിടെ നിന്ന് അദേഹത്തിനു പിന്തിരിയേണ്ടി വന്നു. പക്ഷെ അദ്ദേഹം പഴശ്ശിയെ കുടുക്കാനുള്ള യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിച്ച ശേഷമായിരുന്നു പിന്മാറിയത്. പഴശിയുടെ സഹായികളായ പ്രമാണിമാരെ കഠിനമായ മാര്‍ഗത്തിലൂടെ പിന്തിരിപ്പിക്കുകമലബാറിലെ അത്തന്‍ ഗുരുക്കളുടെയുംഉണ്ണി മൂത്തയുടെയും കീഴിലുള്ള മാപ്പിള പടയാളികള്‍മൈസൂരിലെ ചെട്ടിമാര്‍ഗൌണ്ടാര്‍മാര്‍ദിണ്ടിഗൽ കലപാകാരികള്‍ എന്നിവരില്‍ നിന്ന്‍ ലഭിച്ചിരുന്ന സഹായങ്ങള്‍ അടിച്ചമര്‍ത്തുകനികുതി വ്യവസ്ഥയിലെ പ്രീണനംനിരായുധികരണംപഴശിക്ക് ലഭിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ എത്താതെ നോക്കുകകാട് വളഞ്ഞ് അകത്തേക്ക് നീങ്ങുക ഇവയോക്കയായിരുന്നു വെല്ലസ്ലി ആവിഷ്കരിച്ച യുദ്ധ തന്ത്രങ്ങള്‍ ഏതായാലും വെല്ലസ്ലിയുടെ തന്ത്രങ്ങള്‍ ഭലം കണ്ടു പഴശിയുടെ സമരങ്ങള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചേര്‍ന്നു. ഇതിനെല്ലാം നേത്രത്വം വഹിച്ചിരുന്നത് വയനാട് സബ് കളക്ടര്‍ പിയെര്‍സണ്‍ ആയിരുന്നു. പിയേര്‍സണ് മലമ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആ ചുമതല തലശേരി സബ് കളക്ടര്‍ ബാബര്‍ക്ക് വന്ന് ചേര്‍ന്ന്. ബാബര്‍ ഈ യാത്രയില്‍ വിശ്വസ്തനായ കരുണാകരമേനോനെയും കൂട്ടി. സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് പോലെ മേനോന്‍ ഒരു വയസാനായിരുന്നില്ല അന്ന് 1773ല്‍ ജനിച്ച് ഏകദേശം 32 വയസുള്ള സാധാരണയില്‍ കവിഞ്ഞ ഉയരമുള്ളബലിഷ്ടനായഒരു സുമുഖനായിരുന്നു അത് മാത്രമല്ല പഴശ്ശിയും മേനോനും തമ്മില്‍ ദീര്‍ഖ നാളത്തെ പരിജയം ഉണ്ടെന്നുള്ള രീതിയിലുമാണ് സിനിമ ആവിഷ്കരണം പക്ഷെ മേനോന്‍ സര്‍വിസില്‍ പ്രവേശിക്കുന്ന കാലയളവില്‍ പഴശി കാടുകളിലേക്ക് പിന്മാറിയിരുന്നു.

           വെല്ലസ്ലിയുടെ യുദ്ധതന്ത്രത്തെ തുടര്‍ന്ന് പഴശി ഭക്ഷണത്തിനുംആയുധങ്ങള്‍ക്കും ബുദ്ധിമുട്ടിഅനുയായികളില്‍ പലരും പഴശ്ശിയെ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിസാധാരണ ജീവിതം നയിച്ച്‌ തുടങ്ങി. കുറച്ച് വിശ്വസ്ഥരായ നായര്‍ പടയാളികളുംകുരിച്ച്യരും മാത്രം പഴശ്ശിയൊടോത്ത് അവശേഷിച്ചു. 1805 നവംബറിലാണ് കമ്പനി പഴശിക്കെതിരെയുള്ള അവസാനം ശ്രമം നടത്തിയത്. 1805 നവംബര്‍ 30ന് പഴശിയുടെ ചില താവളങ്ങളെ പറ്റി കമ്പനിക്ക് പണിയരില്‍ നിന്നും അറിവ് കിട്ടി ഇതിനെ തുടര്‍ന്ന് ബാബര്‍ ഗണപതി വട്ടത്ത്‌ നിന്ന് പനമരത്തെക്ക് പോയി അവിടെ നിന്ന് ലഫ്റ്റനന്റ് കേണല്‍ ഹില്ല്ക്യാപ്റ്റന്‍ ക്ലാഫംകോല്‍ക്കാര്‍സുബേദാര്‍ ചേരന്‍കരുണാകരമേനോന്‍ എന്നിവരോടൊപ്പം പുല്‍പ്പള്ളിയിലെ മാവിലത്തോട്ടിലേക്ക് പുറപ്പെട്ടു അവിടെ വച്ച് പഴശിയുടെ ഒരു സംഘവുമായി ഏറ്റുമുട്ടി. അവിടെ നിന്ന് പിടികൂടിയ ഒരാളില്‍ നിന്നും ഈ സംഖത്തില്‍ പഴശി ഉണ്ടെന്ന് മനസ്സിലാക്കി. ആ കൂട്ടത്തില്‍ രക്ഷപെട്ടെക്കും എന്ന് കരുതിയ ഒരാളെ കരുണാകരമേനോന്‍ തടഞ്ഞ് നിര്‍ത്തി അയാള്‍ എന്നെ തൊട്ട് അശുദ്ധമാക്കരുതെന്ന് ഒട്ടും പതറാതെ മേനോനോട് കല്‍പ്പിച്ചു. കരുണാകരമെനോന്റെ നേരെ ഇരട്ടകുഴല്‍ തോക്കുയര്‍ത്തി ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി മൂന്ന് പ്രാവിശ്യം പഴശി കാഞ്ചി വലിച്ചു പക്ഷെ വെടി പൊട്ടിയില്ലമേനോന്‍റെ ജീവന്‍ അപകടത്തിലാണെന്ന് കണ്ട് കൊല്‍ക്കാരില്‍ ഒരാള്‍ അയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടി കൊണ്ട് വീണയാള്‍ പഴശ്ശിരാജയായിരുന്നു. ഇതാണ് പഴശിയുടെ മരണത്തെ കുറിച്ച് മേനോന്‍ നല്‍കുന്ന വിവരണം. പഴശിയുടെ ഇരട്ടകുഴല്‍ തോക്ക് പിന്നീട് മേനോന്‍റെ കൈവശം വന്നു ചേര്‍ന്നു. ഈ ഇരട്ടകുഴല്‍ തോക്കിന് ഒരു ചരിത്രമുണ്ട് 1802 ഒക്ടോബര്‍ 11ന് തലക്കല്‍ ചന്തുവുംഇടച്ചേന കുങ്കനും പനമരം കോട്ട കീഴടക്കിയപ്പോള്‍ ക്യാപ്റ്റന്‍ ഡിക്കന്‍സിന്‍റെ കയ്യില്‍നിന്നും കരസ്ഥമാക്കിയതായിരുന്നു.

            പഴശിയെ പിടികൂടുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലയിരുന്നു മേനോന്‍റെ ജീവിതം. 1812ല്‍ വയനാട്ടിലെ കുറിച്യര്‍ കലാപം അടിച്ചമര്‍ത്തിയത് കേണല്‍ വെല്‍ഷുംബാബറുംമേനോനും ചേര്‍ന്നായിരുന്നു ഇതിനുപകാരമായി മേനോന് ഒരു പല്ലക്കും പ്രധിമാസം 20 പഗോടയും ജീവിതാവസാനം വരെ കമ്പനി അനുവദിച്ചു കൊടുത്തു. 1812ന് ശേഷം മേനോന്‍ കമ്പനി രേഖകളില്‍ പ്രത്യശപ്പെടുന്നത് 1815ലാണ് കമ്പനിയോട് യുദ്ധം പ്രഖ്യാപിച്ച ബില്‍ക്കി (കര്‍ണാടക) രാജാവിന്‍റെ ബന്ധുക്കള്‍ അവസാന ഖട്ടത്തില്‍ പൂനയിലെ ജാമൂട്ടിയില്‍ ഭരണം നടത്തിയിരുന്ന വെങ്കിട റാവുവിന്‍റെ അടുക്കല്‍ അഭയംതേടി ഇവരെ തിരിച്ച് കൊണ്ട് വരുന്നതിനായി റാവുമായുള്ള ചര്‍ച്ചക്ക് ബാബര്‍ നിയോഗിച്ചത് മേനോനെയായിരുന്നു. മേനോന്‍ ബില്‍ക്കി രാജാവിന്റെ ബന്ധുക്കളെ തിരിച്ചു കൊണ്ട് വരുകമാത്രമല്ല ചെയ്തത് വെങ്കിട റാവുവും മാറാത്ത പക്ഷം ചേര്‍ന്ന് കമ്പനിയെ നേരിടാനുള്ള പുറപ്പടിലാണെന്ന വിലപ്പെട്ട വിവരവും ഈ അവസരത്തില്‍ ബാബര്‍ക്ക് എത്തിച്ച് കൊടുത്തു. 1815ന് ശേഷം മേനോന്‍ പ്രത്യാശപ്പെടുന്നത് 1817ലെ ഒരു ഭൂമി സംബന്ധമായ സര്‍വെയുമായി ബന്ധപ്പെട്ട് മലബാര്‍ കമ്മീഷണര്‍ ഗ്രെമിനോടോപ്പാമാണ്. ഇന്ന് നാം മലബാര്‍ മാന്വലിലെ രണ്ടാം ഭാഗത്തില്‍ കാണുന്ന സാമാന്യം വലിയൊരു മലയാളം ഗ്ലോസറിയുണ്ട് ഈ ഗ്ലോസറി ലോഗന്‍ ഗ്രെമിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നെടുത്തതാണ് ഇത് ഗ്രെമിന് തയാറാക്കി നല്‍കിയത് മേനോനായിരുന്നു. പിന്നീട് മേനോന്‍റെ കമ്പനിക്ക് വേണ്ടിയുള്ള പ്രധാന ദൌത്യം 1832-34 കാലത്ത് കുടക് രാജാവ് ചിക്ക വീര രാജേന്ദ്ര വാഡിയാറുമായി ബന്ധപ്പെട്ടാണ്. രാജാവും സഹോദരിയും തമ്മിലുള്ള കലഹത്തെ തുടര്‍ന്ന്. രാജാവിന്‍റെ ആക്രമണം ഭയന്ന സഹോദരിയുംഭര്‍ത്താവ് ചിന്ന ബാസവയും മൈസൂരിലെ കമ്പനി റസിഡന്റ് കാസമെജറുടെ അടുക്കല്‍ അഭയം തേടിഇതിനെ തുടര്‍ന്ന് കമ്പനിയും രാജാവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ദൂതനായി നിയോഗിച്ചത് മേനോനെയായിരുന്നു. മേനോന്‍ ഈ അവസരത്തില്‍ കുടക് രാജാവിന്‍റെ തടവിലായി ഈ ബന്ധനത്തില്‍ നിന്ന് മോജനം നേടാനായി മേനോന്‍റെ ബന്ധുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് 1834ല്‍ ഒരു ദീപസ്തംഭം കാണിക്ക സമര്‍പ്പിച്ചിരുന്നു ഏറെക്കാലം ക്ഷേത്രത്തില്‍ നില നിന്നിരുന്ന ഈ ദീപസ്തംഭം ഇന്നില്ല. മേനോന്‍റെ മോജനത്തിനു ഏറെ താമസിക്കാതെ 1834ല്‍ വീര രാജേന്ദ്രന്‍റെ കുടക് ഭരണത്തിന് കമ്പനി അന്ത്യം കുറിച്ചു. ഏറെ താമസിക്കാതെ കമ്പനി റിട്ടയര്‍മെന്റ് നേടിയ മേനോന്‍റെ അന്ത്യം 1842ലായിരുന്നു. 


Comments