ഹുമയൂൺ ടൂമ്പ്

ഹുമയൂൺ ടൂമ്പ് 
            രണ്ടാമത്തെ മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരത്തെയാണ് ഹുമയൂൺ ടൂമ്പ് അഥവ മുഗളരുടെ കിടപ്പിടം എന്ന പേരിൽ അറിയപ്പെടുന്നത്. ഡൽഹിയിലെ ഈസ്റ്റ് നിസാമുദ്ധീനിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിട സമുച്ചയം 1993ൽ യുനസ്കോയടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ- പേർഷ്യൻ വാസ്തുശിൽപ രീതി ഇടകലർന്ന ഈ സ്മാരകത്തിൽ ഹുമയൂണിന്റെ കല്ലറക്കുപുറമേപ്രധാന കെട്ടിടത്തിലും അനുബന്ധകെട്ടിടങ്ങളിലുമായി ഒട്ടനവധി മുഗൾ ബന്ധു മിത്രാതികളുടെ കല്ലറകളുംമസ്ജിദും ധർശിക്കാനാകും അതിനാൽ ഈ ശവകുടീരത്തെ മുഗളരുടെ കിടപ്പിടം എന്നും വിളിക്കപ്പെടുന്നു. 1947ലെ ഇന്ത്യ- പാക്ക് വിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കില്‍ ഒരു ദുരിതാശ്വാസകേന്ദ്രമായി ഹുമയൂണ്‍ ടൂമ്പ് പ്രവർത്തിച്ചിരുന്നുഅത് കൂടാതെ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പരാജയത്തെ തുടര്‍ന്ന് അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറും കുടുംബവും ഒളിവില്‍ പാര്‍ത്തതുംബ്രിട്ടിഷുകാരല്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ഇവിടെ നിന്നായിരുന്നു. 

നിര്‍മാണം


ഹുമയൂണിന്റെ കല്ലറ
               1556ല്‍ തന്‍റെ ഗ്രന്ഥശാലയുടെ പടികെട്ടില്‍ നിന്നും വീണ് അന്തരിച്ച ഹുമയൂണിനെ "ശേര്‍ഷ സൂരി" നിര്‍മിച്ച ഡല്‍ഹിയിലെ പുരാന ഖിലയിലെ കൊട്ടാരത്തിലാണ് സംസകരിച്ചിരുന്നത്. പുരാന ഖിലയിലെ ഹുമയൂണിന്റെ ശവകുടിരത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഹുമയൂണിന്‍റെ ഭാര്യമാരില്‍ ഒരാളായ ബെഗാ ബീഗം ( ഹാജി ബീഗം) 1565ല്‍ പുതിയ ഒരു ശവകുടിരം നിര്‍മിക്കാന്‍ തീരുമാനിക്കുകയും 7 വര്‍ഷമെടുത്ത്, 15 ലക്ഷം രൂപ മുതല്‍മുടക്കില്‍ 1572ല്‍ ഡല്‍ഹിയിലെ ഈസ്റ്റ് നിസാമുദ്ദീനില്‍ ബെഗാ ബീഗം ഹുമയൂണ്‍ ടൂമ്പ് എന്ന തന്‍റെ ആഗ്രഹം പൂര്‍ത്തികരിക്കുകയും ചെയ്തു. ഹുമയൂണ്‍ ടൂമ്പ്ന്റെ പ്രധാന ശില്‍പി പേര്‍ഷ്യയില്‍ നിന്നുള്ള മിറാക്ക് മിര്‍സ ഖിയാത്ത് ആയിരുന്നു.

      വിശാലമായ ഒരു ചഹാർ ബാഗിന്റെ മദ്ധ്യത്തിലാണ് (പേർഷ്യൻ രീതിയിലുള്ള ഒരു പൂന്തോട്ടനിർമ്മാണരീതി) ഹുമായൂണിന്റെ ശവകൂടിരം ഉള്‍കൊള്ളുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. മദ്ധ്യത്തിൽ വിശാലമായ ഒരു മുറിയും അതിനു ചുറ്റും എട്ടു മുറികള്‍ അടങ്ങുന്ന ഹഷ്ട് ബിഹിഷ്ട് എന്നറിയപ്പെടുന്ന കെട്ടിടനിർമ്മാണ ശൈലിയാണ്‌ മിറാക്ക് മിര്‍സ ഖിയാത്ത് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. 12000 ചതുരശ്രമീറ്റർ വിസ്താരമുള്ള തറയില്‍ സ്ത്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്‍റെ ഉയരം 47 മീറ്ററുംവെണ്ണക്കല്ലുകൊണ്ടുള്ള വലിയ മകുടത്തിനു മുകളിലെ പിച്ചളകൊണ്ടുള്ള കൂർത്തഭാഗത്തിനു 6 മീറ്റർ ഉയരവുമാണുള്ളത്. കരിങ്കല്ല് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന്റെ ബാഹ്യഭാഗം ചുവന്ന മണൽക്കല്ലുംവെണ്ണക്കല്ലും കൊണ്ട് മോഡിപിടിപ്പിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിനു ചുറ്റുമുള്ള സമചതുരാകൃതിയിലുള്ള തോട്ടത്തിന് നാലുവശത്തും കവാടങ്ങളുണ്ട്. ഇതിൽ പടിഞ്ഞാറുവശത്തുള്ള കവാടമാണ് പ്രധാനപ്പെട്ടത്. ഈ കവാടത്തിലൂടെയാണ് സഞ്ചാരികൾ അകത്തേക്ക് പ്രവേശിക്കുന്നത്. 16 മീറ്റർ ഉയരമുള്ള ഈ കവാടത്തിന്റെ വശങ്ങളിലും മുകളിലെ നിലയിലും മുറികളുണ്ട്. എന്നാൽ മുഗൾഭരണകാലത്ത് തെക്കുവശത്തുള്ള കവാടത്തിനാണ് ഈ കവാടത്തേക്കാൾ പ്രാധാന്യമുണ്ടായിരുന്നത് അതിനാല്‍ തെക്കേ കവാടം രാജകീയകവാടം എന്നറിയപ്പെടുന്നന്നു. തോട്ടത്തിലെ നീര്‍ച്ചാല്‍ച്ചാലുകൾക്ക് ഏകദേശം 3 കിലോമീറ്ററോളം നീളം ഉണ്ട്.

                 ഹുമയൂണ്‍ ടൂമ്പിലെ മറ്റു സ്മാരകങ്ങള്‍

                                                   ഈസാ ഖാന്റെ ശവകുടീരം

ഈസാ ഖാന്‍റെ ശവകുടീരം

ഈസാ ഖാന്‍ മസ്ജിദ്
      ഹുമയൂൺ ശവകുടീരത്തിലെ അനുബന്ധസ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഷേർഷാ സൂരിയുടെ രാജസഭയിലെ അംഗമായിരുന്ന ഈസാ ഖാൻ നിയാസിയുടെ ശവകുടീരം. 1547ല്‍ പണിതീര്‍ത്ത ഈ ശവകുടീരത്തിനു ഹുമയൂണിന്‍റെ ശവകുടിരത്തെക്കള്‍ പഴക്കമുണ്ട്. അഷ്ടഭുജാകൃതിയിലുള്ള ഒരു കെട്ടിടമാണ് ഈസാ ഖാന്റെ ശവകുടീരം. കുടീരം സ്ഥിതി ചെയ്യുന്ന വളപ്പിൽ പടിഞ്ഞാറുവശത്തായി ഒരു നമസ്കാരപ്പള്ളിയുമുണ്ട്.

 ബു ഹാലിമ സമുച്ചയം


ബു ഹാലിമ സമുച്ചയം

   ഹുമയൂൺ ശവകുടീരസമുച്ചയത്തിലേക്ക് പടിഞ്ഞാറേ വശത്തു നിന്നും പ്രവേശിക്കുന്ന സന്ദർശകർ ആദ്യം പ്രവേശിക്കുന്ന ഉദ്യാനമാണ് ബു ഹാലിമ ഉദ്യാനം. ബു ഹാലിമ ഉദ്യാനത്തിന്റെ വടക്കുകിഴക്കുമൂലയിലായി ഒരു തട്ടിന്റെ രൂപത്തിലുള്ള ബു ഹാലിമയുടെ ശവകുടീരവും സ്ഥിതി ചെയ്യുന്നുണ്ട്. മുഗൾ കാലഘട്ടത്തിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രശസ്തയായ ഒരു മുഗൾ കുടുംബാംഗം ആണെന്നും അതല്ല മുഗളന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രശസ്തയായ ഒരു അറേബ്യൻ വനിതയായിരുന്നു ബു ഹാലിമ എന്നും പറയപ്പെടുന്നു. അവരെ പറ്റിയുളള കൂടുതൽ വിവരങ്ങൾ അജ്ഞാതമാണ്.

                                അറബ് സെറായ്

അറബ് സെറായ് കവാടം
അറബ് സെറായിയുടെ ഉള്‍ഭാഗം
         ബു ഹാലിമ കവാടത്തിലൂടെ കിഴക്ക് വശത്തായി കാണുന്ന കവാടമാണ് അറബ് സെറായ് കവാടം. ഈ കവാടത്തിനുള്ളിലുള്ള ഭാഗം അറബ് സെറായ് എന്നറിയപ്പെടുന്നു. ഹുമയൂൺ ശവകുടീരത്തിന്റെ നിർമ്മാണത്തിനായി പേർഷ്യയിൽ നിന്നെത്തിയ ശിൽപ്പികള്‍ അറബ് സെറായിലാണ് വസിച്ചിരുന്നത്. ചുമന്ന മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ നടത്തിയിട്ടുള്ള അറബ് സെറായ് കവാടം പ്രധാനമായും ദില്ലിയിൽ നിന്നും ലഭിക്കുന്ന ക്വാട്സൈൽ കല്ലുകൊണ്ടാണ് പണിതിരിക്കുന്നത്.

 അഫ്‌സാർവാലാ ശവകുടീരവും പള്ളിയും

അഫ്‌സാർവാലാ പള്ളിയുടെ
ഉള്‍ഭാഗം


അഫ്‌സാർവാലാ ശവകുടീരവും പള്ളിയും


                  അഫ്‌സാർവാലാ ശവകുടീരവും പള്ളിയുംഅറബ് സെറായ് വളപ്പിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥൻ എന്നാണ് അഫ്‌സർവാലാ എന്ന വാക്കിനർത്ഥം.    1566ആണ് ഈ ശവകുടീരത്തിന്റേയും പള്ളിയുടേയും നിർമ്മാണകാലഘട്ടം. 
    


 ക്ഷുരകന്റെ ശവകുടീരം

ക്ഷുരകന്റെ ശവകുടീരം
ക്ഷുരകന്റെ ശവകുടീരത്തിലെ കല്ലറകള്‍
      ഹുമായൂൺ ശവകുടീരസമുച്ചയത്തിൽ പ്രധാനകെട്ടിടത്തിന് ചുറ്റുമായുള്ള ചാർബാഗ് ഉദ്യാനത്തിന്റെ തെക്കുകിഴക്കേ മൂലയിൽ ഒരു ചെറിയ ശവകുടീരമന്ദിരമുണ്ട്. ഇതാണ് ക്ഷുരകന്റെ ശവകുടീരം എന്ന പേരിൽ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇതും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീയുടേയും പുരുഷന്റേയും കല്ലറകളാണ് ഇതിനകത്തുള്ളത്.

 നില ഗുംബാദ് ( ബ്ലൂ ഡൂം)

നില ഗുംബാദ് ( ബ്ലൂ ഡൂം)
        ഹുമയൂണ്‍ ടൂമ്പ്ന്‍റെ സമിപത്തായി കാണുന്ന നീല താഴികക്കുടത്തോടു കൂടിയ ഒരു സ്മാരകമാണ് നില ഗുംബാദ്. അക്ബറുടെ നവരത്നങ്ങളില്‍ ഒരാളായിരുന്ന അബ്ദുൽ റഹിം ഖാൻ തന്‍റെ സേവകനായ ഫഹിം ഖാന്റെ ഓര്‍മ്മക്കായി നിര്‍മിച്ചതാണി സ്മാരകം. 


                          മുഗളരുടെ കല്ലറകള്‍

ഹമിദ ഭാനു ബീഗംദാരാ ഷികോ എന്നിവരുടെ
കല്ലറകള്‍ 

14മത്തെ മുഗള്‍ ചക്രവര്‍ത്തി ആലംഗീര്‍ 2മന്റെ
കല്ലറ



۝ ബെഗാ ബീഗത്തിന്റെ കല്ലറ
 – ഹുമയൂനിന്‍റെ ഭാര്യമാരില്‍ ഒരാള്‍

۝ ഹമിദ ഭാനു ബീഗത്തിന്റെ കല്ലറ - ഹുമയൂനിന്‍റെ  ഭാര്യമാരില്‍ ഒരാള്‍ 

۝ സുല്‍ത്താന്‍ മുറാദ് മിസ്രയുടെ കല്ലറ – അക്ബര്‍ ചക്രവര്‍ത്തിയുടെ പുത്രന്‍ 

 ۝ മുഹമ്മദ് ബദര്‍ ഭക്തിന്‍റെ കല്ലറ – ഔറംഗസിബിന്റെ ചെറുമകന്‍ 

  ۝ദാരാ ഷികോഹിന്റെ കല്ലറ – ഷാജഹാന്റെ പുത്രന്‍ 

 ۝ ജഹന്ദർ ഷായുടെ കല്ലറ – എട്ടാമത്തെ മുഗള്‍ ചക്രവര്‍ത്തി 

۝ ഫറൂഖ് സിയാറിന്റെ കല്ലറ - ഒമ്പതാമത്തെ മുഗള്‍ ചക്രവര്‍ത്തി 
  
 ۝ അലംഗീർ രണ്ടാമന്‍റെ കല്ലറ - 14മത്തെ മുഗള്‍ 

Comments