കറുത്ത പൊന്നിന്റെ വിശേഷങൾ


                                         ലോകത്തിന്റെ പല കോണുകളിൽ നിന്നും പുരാതന കാലം മുതലെ ഒട്ടേറെ വിദേശ സഞ്ചാരികൾ നമ്മുടെ മലബാറിനെ തേടിയെത്തിട്ടുണ്ട്. അവർ നമ്മുടെ മലബാറിന്റെ ശാലിന സൗന്ദര്യത്തെ കുറിച്ചുംസംസ്കാരത്തെ കുറിച്ചും വാനോളം പുകഴ്ത്തി എഴുതിയിട്ടുമുണ്ട്.പാശ്ചത്യരെ സംബന്ധിച്ചിടത്തോളം വിലമതിക്കാനവത്ത അത്ഭുത വസ്തുവായിരുന്ന നമ്മുടെ കുരുമുളകിനെ ഇവര്‍ അത്ഭുതത്തോടെ നോക്കി കണ്ടുഅവരുടെ ജീവിതത്തില്‍ ഒരു പ്രഥമസ്ഥാനവും കുരുമുളകിനുണ്ടായിരുന്നു . നമ്മുടെ ഈ കുരുമുളകിന് വേണ്ടി ലോകത്തിന്റെ പല ഭാഗത്തും പല യുദ്ധങ്ങള്‍ വരെ അരങ്ങേറിയിട്ടുണ്ട്. ഗോഥ് രാജവായ അലാറിക്കുംഹൂണ രാജാവ് ആറ്റ്ലിയും റോമ സാമ്രാജ്യത്തെ കുരുമുളകിന് വേണ്ടി മാത്രം ആക്രമിച്ചിട്ടുണ്ടത്രെ. നമ്മുടെ ചേര രാജാവിനെ ഈജിപ്ത്കാര്‍ കുരുമുളക് രാജാവ്എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് 1300കളുടെ മദ്ധ്യത്തില്‍ ജീവിച്ചിരുന്ന അറബി ചരിത്രകാരനായ ഇബ്നു ഖല്‍ദൂണ്‍ രേഖപെടുത്തുന്നു. ഇനി നമുക്ക് കേരളത്തില്‍ എത്തിയ സഞ്ചാരികൾ നമ്മുടെ കറുത്ത പൊന്നിനെ എങ്ങനെയെല്ലാമാണ് വിവരിക്കുന്നത് എന്ന് നോക്കാം.
  
 ۝ ഇബ്നു ഖുര്‍ധാദ്ബെ: 844-48നും ഇടയില്‍ മലബാറില്‍ എത്തിയ പ്രശസ്ത പേര്‍ഷ്യന്‍ സഞ്ചാരിയ ഇബ്നു ഖുര്‍ധാദ്ബെ കുരുമുളകിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനയാണ്‌ “കുരുമുളക് മരത്തില്‍ പടന്ന് കയറുന്ന സസ്യമാണ്‌ഇല വട്ടത്തില്‍ അല്പം നീണ്ടിട്ടാണ്. ഇതിന് കുലകളൂണ്ട്അത് ഏതാണ്ടു ഓക്കുമരത്തിന്റെ കുലകള്‍ പോലിരിക്കും. മഴയുണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ കുരുമുളക് കുലകളുടെ മേല്‍ ചാഞ്ഞിട്ടു അതിനെ മറച്ച് പിടിച്ചു മഴാനനയാതെ നോക്കും. മഴ മാറിയാല്‍ ഇല പഴയ സ്ഥാനത്ത് വന്ന് നിക്കും. മഴ വരുന്ന അവസരങ്ങളില്‍ എല്ലാം കുലകളെ കാത്ത് രക്ഷിക്കും. ഈ കുലകള്‍ പൂര്‍ണ്ണമായ മൂപ്പെത്തിയാല്‍ പറിച്ചെടുത്തു ഉണക്കും. അതാണ് നമുക്ക് ലഭിക്കുന്ന കുരുമുളക്." 

 ۝ അല്‍ ബറൂണി: 11ആം നൂറ്റാണ്ടില്‍ അല്‍ ബറൂണി ഇങ്ങനെ രേഖപ്പെടുത്തുന്നു. "കുരുമുളക് മലബാറിന്റെ പൊതു സ്വത്തായിരുന്നു. വിദേശ കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി കുരുമുളക് പണ്ടികശാലകളില്‍ ശേഖരിച്ചു വച്ചിരിക്കുന്നത് കൊടുങ്ങല്ലൂരില്‍ കണ്ടു. ജറുസലേമിലെ ജനങ്ങള്‍ ദിവ്യ ഔശധമായി ഉപയോഗിക്കുന്നുഅറബികള്‍ക്ക് ഇത് നിത്യോപയോഗ സാധനമെന്ന നിലക്കും കുരുമുളക് ഒഴിച്ച് കൂടാനവത്തതാണ്".   

۝ അല്‍ ഇധിരിസി: "കേരളത്തിലോഴികെ മറ്റൊരിടത്തും കുരുമുളക് കൃഷി ചെയുന്നില്ലന്നും. ഇവിടത്തെ മലകളിലുംമലയോരങ്ങളിലും ധാരാളം കുരുമുളക് വളരുന്നെണ്ടന്നു 12ആം നൂറ്റാണ്ടില്‍ ഇദ്ദേഹം രേഖപെടുത്തുന്നു." 

۝ റബ്ബി ബെഞ്ചമിന്‍: 1167ല്‍കൊല്ലത്തെത്തിയ യഹൂദ സഞ്ചാരിയായ ഇദ്ദേഹം. അദ്ധേഹത്തിന്റെ വിവരണം ഇങ്ങനയാണ്‌ "നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആണ് കുരുമുളക് ഏറ്റവും ഉല്‍പാദിപ്പിക്കുന്നത്. മരത്തില്‍ പടര്‍ത്തുന്ന വള്ളിയിലാണ് കുരുമുളക് വളരുന്നത്‌. മുളക് പറക്കുമ്പോള്‍ ഉള്ള നിറമല്ല ഉണക്കുമ്പോള്‍ പറക്കുമ്പോള്‍ പച്ച നിറമായിരിക്കും. മൂപ്പെത്തിയ മുളക് കുലകള്‍ പറിച്ചെടുത്ത് വലിയൊരു പാത്രത്തിലിട്ട് അതിന് മുകളില്‍ തിളച്ച വെള്ളമൊഴിക്കും. നല്ലവണ്ണം വാടിയാല്‍ അതില്‍ നിന്നെടുത്തുവെയിലത്തിട്ടുണക്കുംഅത് വഴി മുളകിന്ഉറപ്പുംകറുപ്പും കൈവരുന്നു. വാട്ടി ഉണക്കുന്നതിനാല്‍ ദീര്‍ഘകാലം സൂഷിച്ച് വയ്ക്കുവാന്‍ സാധിക്കും. ഇവിടെ എല്ലാവര്‍ക്കും കുരുമുളക് ക്രിഷിയുംസംസ്കരണവും പരിജിതമാണ്‌." 

۝ ജോണ്‍ ഓഫ് മോണ്ടി കോര്‍വിനോവ്: 13ആം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ ഇദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു "മരത്തില്‍ പടന്നു കയറുന്ന ഒരു തരം വള്ളിയില്‍ കുരുമുളക് ഉണ്ടാകുന്നു. ഇത് ഇല്ല തോട്ടങ്ങളിലും സമ്രിധിയായി വളരുന്നുണ്ട്. കുരുമുളക് വള്ളിക്ക് മുന്തിരി വള്ളിയോടു സാമ്യമുണ്ട്‌. വിത്തുകള്‍ പാകി മുളപ്പിച്ചല്ല ശാഖകള്‍ മുറിച്ച് നട്ടാണ് കുരുമുളക് ചെടികള്‍ ഉണ്ടാക്കുന്നത്‌. ജൂതന്മാരുംക്രിസ്ത്യാനികളുംചൈനക്കരുമാണ് കുരുമുളക് കച്ചവടത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ കുത്തക തകര്‍ന്നു കൊണ്ടിരിക്കുകയാണ് വിദേശ മുസ്ലിം മേധാവിത്വം ആ രംഗം കീഴടക്കി കൊണ്ടിരിക്കുകയാണ്."
  
۝ മാര്‍ക്ക് പോളോ: 13ആം നൂറ്റാണ്ടില്‍ രണ്ടു പ്രാവിശ്യം ഇവിടെ എത്തിയ മാര്‍ക്ക് പോളോ ഇങ്ങനെ രേഖപെടുത്തുന്നു. "കുരുമുളക് കാട്ടു ചെടിയല്ല നട്ട് വളര്‍ത്തുന്നതാണ്. ഇതിന്‍റെ വിളവെടുക്കുന്നത് ജൂണ്‍ജൂലായ്‌ മാസങ്ങളിലാണ്. ചൈനക്കാര്‍ ദിനം പ്രതി 10499 പൌണ്ട് കുരുമുളക് വാങ്ങുന്നുണ്ട്." 

۝ ഒഡോറിക്: 1322ല്‍ ഇവിടെയെത്തിയ അദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു." താനെ വഴിയാണ് ഞാന്‍ മലബാറില്‍ എത്തിയത്. കുരുമുളക് വിളയുന്ന രാജ്യം ആണിത്. ഇവിടെയല്ലാതെ മറ്റൊരിടത്തും കുരുമുളക് വള്ളികള്‍ വളരുന്നില്ല. മലംബ്രധേശങ്ങളില്‍ നട്ട് വളര്‍ത്താതെ തന്നെ കുരുമുളക് വളരുന്നുണ്ട്‌. കുരുമുളക് കാട്ടിലൂടെ ഞാന്‍ 18 ദിവസം നടക്കുകയുണ്ടായി.അതിലൊന്ന് പന്തലായിനിയിലും മറ്റൊന്ന് കൊടുങ്ങല്ലൂരുമാണ്. കുരുമുളക് വ്യാപാരത്തിന് പ്രശസ്തിയാര്‍ജിച്ച പട്ടണങ്ങളാണ് ഇവ രണ്ടും. ഓരോ കുരുമുളക് ചെടിയിലും ധാരാളം മണികളുണ്ടായിരിക്കും. മൂപ്പെത്തിയാല്‍ ഇവ പറിച്ചെടുത്ത് വെയിലത്തിട്ട് ഉണക്കുന്നു. പറിക്കുന്നതിന് മുന്‍പ് മൂപ്പെത്തിയ കുരുമുളക്മണി പച്ച നിറവുംപഴുത്താല്‍ ചുമന്നതുംനന്നായി ഉണങ്ങിയാല്‍ കറുപ്പ് നിറവുമാണ്.കുന്നുകളുംമലകളുംനിറഞ്ഞ ഈ കുരുമുളക് കാടിനുള്ളില്‍ ധാരാളം നദികളുംതടാകങ്ങളും ഉണ്ട്.അവയില്‍ ധാരാളം ചീങ്കണ്ണികളും. കുരുമുളക് കാട്ടില്‍ വിവിധ ഇനം പാമ്പുകളുമുണ്ട്കൂട്ടത്തില്‍ ഉഗ്ര വിഷം ഉള്ളതും. കുരുമുളക് ശേഖരിക്കുന്ന അവസരത്തില്‍ ചപ്പു ചവറുകള്‍ കൂട്ടിയിട്ടു തീ കത്തിച്ചുംപുകച്ചും പാമ്പുകളെ അകറ്റുന്നു". 

۝ ഇബ്നു ബത്തൂത്ത: 1340കളില്‍ ഇവിടെയെത്തിയ ഇബ്നു ബത്തൂത്ത ഇങ്ങനെ രേഖപെടുത്തുന്നു. "കുരുമുളക് വള്ളിക്ക് മുന്തിരി വള്ളിയോടു സാമ്യം ഉണ്ട്. തെങ്ങിന്റെ അരികില്‍ നട്ട് വളര്‍ത്തി അതിന്മേല്‍ പടരാന്‍ അനുവദിക്കുകയാണ് പതിവ്. ഇതിന്റെ ഇല ചിലത് കുതിര ചെവി പോലയും മറ്റു ചിലത് മുയല്‍ച്ചെവിയന്‍ ചെടിയുടെ ഇല പോലെയുമാണ്.ഈ വള്ളികളില്‍ കായ്ക്കുന്ന കുരുമുളക് കുലകള്‍ തക്കതായ മൂപ്പെത്തിയാല്‍ പറിച്ചെടുത്തു പായയില്‍ നിരത്തി വെയിലത്തിട്ട്‌ ഉണക്കുന്നു.ഏതാണ്ട് നമ്മള്‍ മുന്തിരി ഉണക്കുന്നത് പോലെ. നല്ല വണ്ണം ഉണങ്ങി കറുപ്പാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കും. പിന്നീടത്‌ കച്ചവടക്കാര്‍ക് വില്‍ക്കുന്നു. നമ്മള്‍ പറയാറുള്ളത് പോലെ തീയില്‍ വറുത്തിട്ടല്ല കുരുമുളക് കറക്കുന്നത്‌. സൂര്യന്റെ ചൂടുകൊണ്ട് മാത്രമാണ്.കോഴിക്കോട് വച്ച് ഞാന്‍ കുരുമുളക് അളക്കുന്നത് കണ്ടു അത് നമ്മള്‍ ചോളമളക്കുന്നത് പോലെയാണ്". 

۝ അബ്ദുള്‍ റസാക്ക്:  "15ആം നൂറ്റാണ്ടില്‍ തിമൂറിന്റെ മകന്‍ ഷാരൂഖ്‌ മിസ്ര സുല്‍ത്താന്റെ പ്രധിനിധിയായി കോഴിക്കോട് എത്തിയ അബ്ദുല്‍ റസാക്ക് ഇങ്ങനെ വിവരിക്കുന്നു. വളരേയേറെ ആളുകള്‍ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളുള്ള തിരക്കേറിയ ഒരു തുറമുഖ പട്ടണമാണ് കോഴിക്കോട്. കുരുമുളക് കയറ്റികൊണ്ട്‌ പോകാനായി അബിസിനിയസഞ്ചുബാര്‍സെര്‍ബാദുമക്കമലാക്കഹിജാസ് എന്നിവിടങ്ങളിലുള്ള വ്യാപാരികള്‍ ഇവിടെ തംബടിച്ചിട്ടുണ്ട്". 

۝ നിക്കോളോ കൊണ്ടി: "1421ല്‍ ഇവിടെയെത്തിയ അദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു. ഭാരതത്തിന്റെ മഹത്തായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട് എന്നും. കോഴിക്കോട് നിന്ന് കണക്കില്ലത്ര അത്ര കുരുമുളക് കയറ്റി അയക്കുന്നുണ്ട്.ഏതു പണ്ടികശാലകളില്‍ കടന്നു നോക്കിയാലും അട്ടിയിട്ടു വച്ചിരിക്കുന്ന കുരുമുളക് ചാക്കുകള്‍ കാണാം. വിദേശികള്‍ക്ക് ഇത്ര ആനുകുല്യവുംസുരക്ഷിതത്വവും ലഭിക്കുന്ന മറ്റൊരു തുറമുഖം ലോകത്തില്‍ ഇല്ല". 

۝ സ്റ്റെഫാനോ: "1496ല്‍ കോഴിക്കൊടെത്തിയ ജനോവോക്കാരനായ സഞ്ചാരിയായ ഇദ്ദേഹം രേഖപെടുത്തുന്നു. കുരുമുളക് ചെടിക്ക് നമ്മുടെ നാട്ടിലെ ചില വള്ളി ചെടികളോടു സാമ്യമുണ്ട്‌. ഇവക്കു സ്വതന്ത്രമായി നില്‍ക്കാന്‍ ആവില്ല. സമീപത്തുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണിത്. കുരുമുളക് കുലകള്‍ക്ക് ഒരു വിരലില്‍ ഏറെ നീളമുണ്ട്. തൂങ്ങികിടക്കുന്ന കുലകള്‍ക്ക് ചുറ്റുമായി ഉരുണ്ട കുരുമുളകുമണികള്‍ തിങ്ങിനിരഞ്ഞിരിക്കും. നമ്മുടെ നാട്ടില്‍ കുരുമുളക് വള്ളികള്‍ വളരാതിരിക്കാന്‍ കാരണം അവയുടെ ക്രിഷി രീതി നമുക്ക് അറിയാത്തത് കൊണ്ടുംകാലാവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടാണ്".

Comments