ചില ചിത്രങ്ങള്‍

      ചുവടെയുള്ള ചിത്രങ്ങള്‍ ഇന്ത്യയിലോഇന്ത്യ ചരിത്രത്തിലോ പ്രശസ്തി ആര്‍ജിച്ചവ ആണോ എന്ന് ചോദിച്ചാല്‍ നിസംശയം പറയാം അല്ലാ എന്ന്. പക്ഷെ ഈ ചിത്രങ്ങളുംഈ ചിത്രത്തിന് ആധാരമായ വ്യക്തിയും പ്രശസ്തനാണ് അന്നും ഇന്നും വേറൊരു നാട്ടില്‍ അദ്ധേഹത്തിന്റെ ശത്രുവിന്‍റെ നാട്ടില്‍ “ഗ്രേറ്റ്‌ ബ്രിട്ടണില്‍” അവിടുത്തെ പ്രശസ്തമായ പല മ്യൂസിയങ്ങളിലും ( ബ്രിട്ടിഷ്‌ മ്യുസിയംവിക്ടോറിയ & ആല്‍ബര്‍ട്ട് മ്യുസിയംവെല്ലിംഗ്ടന്‍ മ്യുസിയം) ഈ ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആജന്മശത്രുവായതങ്ങളുടെ സകലമോഹങ്ങള്‍ക്കും തടയായി നിന്ന ഒരു ഇന്ത്യന്‍ രാജകുമാരന്‍റെ വീഴ്ച്ചകളെ ഒരു ജനത കൊട്ടി ആഘോഷിച്ച ചിത്രങ്ങള്‍ ആണ്. ഈ ചിത്രങ്ങള്‍ക്ക് ആധരാമായ വ്യക്തി മറ്റാരുമല്ല തന്‍റെ 49 വയസ്സിനിടയില്‍ ബ്രിട്ടീഷ് ശക്തികള്‍ക്ക് എതിരെ സുദീര്‍ഘമായ നാല് അന്ഗ്ലോ മൈസൂര്‍ യുദ്ധങ്ങള്‍ നയിച്ച മൈസൂര്‍ സുല്‍ത്താന്‍ ടിപ്പുവാണ്. അനേകം ചിത്രകാരന്‍മാര്‍ ടിപ്പുവിനെയുംശ്രീരങ്ക പട്ടണത്തെയുംഅദ്ധേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെയും ആശയമാക്കി ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്,ഈ ചിത്രങ്ങള്‍ എല്ലാം ടിപ്പുവിന് അവര്‍ എത്രത്തോളം പ്രാധാന്യം കല്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നവയാണ്ഒരു പക്ഷെ ഒരു ഇന്ത്യന്‍ രാജകുമാരനും ഇത്തരത്തില്‍ പ്രധാന ആശയമായി വിദേശ ചിത്രകാരന്മാരെ സ്വാധിനിചിട്ടില്ലെന്നു വേണം കരുതാന്‍. ചിത്രങ്ങളിലൂടെ മാത്രമല്ല പല ബ്രിട്ടിഷ്‌ നാടകങ്ങളിലുംകൃതികളിലും അദ്ദേഹം കടന്ന് വരുന്നുണ്ട് അവയെ കുറിച്ച് തല്‍ക്കാലം ഇവിടെ പരാമര്‍ശിക്കുന്നില്ല മറ്റൊരവസരത്തിലേക്ക് നീട്ടി വക്കാം. നമുക്ക് ചിത്രങ്ങളിലേക്ക് കടന്ന്‌ ചെല്ലാം. 

ചിത്രം 1

   
            ലണ്ടനിലെ പ്രശസ്തമായ നാഷണല്‍ ആര്‍മി മ്യുസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റോബര്‍ട്ട്‌ ഹോം 1793ല്‍ വരച്ച പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ ചിത്രത്തിന് ആധാരം ടിപ്പുവിന്റെ മൂന്നാം അന്ഗ്ലോ മൈസൂര്‍ ( 1790 - 1792) യുദ്ധത്തിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ ശ്രീരങ്കപട്ടണം സന്ധിയാണ്. സന്ധിയിലെ വ്യവസ്ഥ പ്രകാരം 330 ലക്ഷം രൂപക്ക് ടിപ്പുവിന്‍റെ പുത്രന്മാരെ ആള്‍ ജാമ്യമായി കോണ്‍വാലിസ് പ്രഭുവിന് വിട്ട് നല്‍കുന്നതാണ്. ചിത്രത്തില്‍ ടിപ്പുവിന്‍റെ പുത്രന്മാര്‍ അബ്ദുൾ ഖാലിഖ് ( ഇടത് വശത്ത്)മുസിദ്ധീന്‍ ( വലത് വശത്ത്)ടിപ്പുവിന്‍റെ വക്കീല്‍ ഗുലാം അലി ഖാന്‍ ( മുസിദ്ധീന്‍റെ പുറകിലായി നില്‍ക്കുന്ന മീശക്കാരനായ വെള്ള വസ്ത്രക്കാരന്‍)കോണ്‍വാലീസ്ചിത്രകാരന്‍ റോബര്‍ട്ട്‌ ഹോം ( ഇടത് വശത്ത് വടി ഊന്നിയ ആളുടെ പുറകില്‍) എന്നിവരെയും കാണാം. ഈ അവസരത്തില്‍ കോണ്‍വാലീസ് അവരെ 21 ഗണ്‍സല്യൂട്ട് നല്‍കി സ്വീകരിക്കുകയുംസ്വര്‍ണവാച്ചു അവര്‍ക്ക് നല്‍കുകയും പകരമായി സുല്‍ത്താന്റെ പുത്രന്മാര്‍ ഒരു പേര്‍ഷ്യന്‍ വാള്‍ കോണ്‍വാലീസിന് സമ്മാനിക്കുകയും ചെയ്തു. ഈ അവസരത്തില്‍ ഗുലാം അലി ഖാന്‍ കോണ്‍വാലീസിനോട് അഭ്യര്‍ഥിച്ചു “ ഇത് വരെ രാവിലയോളം ഇവര്‍ ഞങ്ങളുടെ സുല്‍ത്താന്റെ പുത്രന്മാര്‍ ആയിരുന്നു ഇപ്പോള്‍ ആ അവസ്ഥ മാറിയിരിക്കുന്നു ഇനി കുറച്ച് നാള്‍ അങ്ങയെ ആയിരിക്കും അവര്‍ അച്ഛനു പകരം കാണുക” ഈ അവസരത്തില്‍ കോണ്‍വാലീസ് അവരെ രണ്ട് വശമിരുത്തി ആലിംഗനം ചെയുകയും ചെയ്തു. 

ചിത്രം 2


                   ലണ്ടനിലെ ഓറിയന്റല്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാദര്‍ ബ്രൌണ്‍ വരച്ച ടിപ്പുവിന്‍റെ പുത്രന്മാരെ ആള്‍ ജാമ്യമായി കോണ്‍വാലിസ് പ്രഭുവിന് വിട്ട് നല്‍കുന്ന മറ്റൊരു ചിത്രം.

ചിത്രം 3


         ലണ്ടനിലെ പ്രശസ്തമായ നാഷണല്‍ ആര്‍മി മ്യുസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡി ഓം വരച്ച ടിപ്പുവിന്‍റെ പുത്രന്മാരെ ആള്‍ ജാമ്യമായി കോണ്‍വാലിസ് പ്രഭുവിന് വിട്ട് നല്‍കുന്ന മറ്റൊരു ചിത്രം. ചിത്രത്തിന് ആധാരം മട്ടുപാവില്‍ വിശാധാനായി ഈ രംഗം വീഷിക്കുന്ന ടിപ്പു സുല്‍ത്താനുംദുഖാര്‍ത്തരായ മൈസൂര്‍ ജനതയും ആയിരുന്നു.

ചിത്രം 4


 നാഷണല്‍ ആര്‍മി മ്യുസിയത്തിലെ മറ്റൊരു ചിത്രം ഗുലാം അലിയുടെ കൈവശം ടിപ്പു പുത്രന്മാരെ കൈമാറുന്നു. 1793ല്‍ ജോസഫ്‌ ഗ്രോസര്‍ ആണ് ഈ ചിത്രം വരച്ചത്.


 ചിത്രം 5


ഗുലാം അലി ഖാനുംഅലി റാസ ഖാനും കോണ്‍വാലിസിന്‍റെ പേര്‍സണല്‍ സെക്രട്ടറി ക്യാപ്റ്റന്‍ കെന്നവെയും ആയുള്ള ശ്രീരങ്കപട്ടണം സന്ധിയെ തുടര്‍ന്നുള്ള കൂടികാഴ്ച . റോബര്‍ട്ട്‌ ഹോമിന്‍റെതാണ് ചിത്രം ചിത്രത്തില്‍ സുല്‍ത്താന്റെ പുത്രന്മാരെയും കാണാം.

ചിത്രം 6


3ആം അന്ഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു തന്‍റെ സൈനികരോടൊപ്പം ബ്രിട്ടിഷ് പടയെ ശ്രീരംഗപട്ടണം കോട്ടയില്‍ പ്രതിരോധിക്കുന്ന ചിത്രം.

ചിത്രം 7


4ആം അന്ഗ്ലോ മൈസൂര്‍യുദ്ധത്തില്‍ ടിപ്പുവിന്റെ ശ്രീരംഗപട്ടണം കോട്ട പിടിച്ചെടുക്കുന്ന ജനറല്‍ ബയര്‍ഡിന്റെ ബ്രിട്ടീഷ്‌ സൈന്യം. സര്‍ റോബര്‍ട്ട്‌ കെര്‍ പാര്‍ട്ടര്‍ വരച്ച ഈ ചിത്രം ബ്രിട്ടീഷ്‌ മ്യുസിയത്തിലെ ആണ്. 

                                                         ചിത്രം 8


സര്‍ റോബര്‍ട്ട്‌ കെര്‍ പാര്‍ട്ടര്‍ വരച്ച ശ്രീരംഗപട്ടണം കോട്ട ഉപരോധിക്കുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ ശ്രീരംഗപട്ടണം ജുമാ മസ്ജിദും കാണാം.

                                                   ചിത്രം 9


അന്ത്യ ഗര്‍ജനം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ഹെന്‍ട്രി സിങ്ങ്ലെറ്റന്‍റെതാണ് ചിത്രം. ടിപ്പുവിന്‍റെ അന്ത്യ നിമിഷമാണ് ആധാരം. ഇതിനെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. 4ആം അന്ഗ്ലോ മൈസൂര്‍യുദ്ധത്തില്‍ മെയ്‌ 4 1799ന് സുൽത്താൻ ഉച്ച ഭക്ഷണത്തിനിരുന്നപ്പോളാണ് അവസാനം ആക്രമണം ഉണ്ടായത് ഭക്ഷണം പൂർത്തിയാക്കാതെ സുൽത്താൻ അംഗരക്ഷകരോടൊപ്പം ആക്രമണത്തിന് മുതിർന്നു. ബയർഡിന്റെ വമ്പിച്ച സൈന്യം സൈന്യം കോട്ടക്കകത്ത് കടന്ന് കീഴടങ്ങിയവരെ വരെ വെടിവച്ച് മുന്നേറി ടിപ്പു അംഗരക്ഷകരോടൊപ്പം മുന്നേറിയപ്പോൾ വാട്ടർ ഗേറ്റിന്റെ സമീപത്ത് നിന്ന് മുന്‍പോട്ടു പോകാനായില്ല. ഈ സമയം ടിപ്പുവിന്റെ മാറിന് വെട്ടി വീഴ്ത്തികയറിയ കുതിരയെ ബ്രിട്ടീഷുകാർ വെടിവച്ചു വീഴ്ത്തി രാജഖാൻ എന്ന അനുയായി ടിപ്പുവിനോട് അവിടെ നിന്ന് രക്ഷപെടാൻ പേര് പറഞ്ഞ് വിളിച്ചപ്പോൾ അതിന് കൂട്ടാക്കിയില്ല ഈ സമയം ഒരു യൂറോപ്യൻ സിപ്പായി അരപ്പട്ടയിൽ കൈവച്ചപ്പോൾ അയാളുടെ മുട്ടിന് വെട്ടി മറ്റൊരു സിപ്പായി പിന്നിൽ നിന്ന് വെടിവച്ചു ആ മുറിവ് വലത് ചെവിയുടെ മുഗൾ ഭാകത്ത് കൂടി തുളഞ്ഞ് കവിളിലും എത്തിയിരുന്നു. 

ചിത്രം 10


സര്‍ ഡേവിഡ് ഹല്‍ക്കി വരച്ച ജനറല്‍ ജനറല്‍ ബയട് ടിപ്പുവിന്‍റെ ശവ ശരീരം കണ്ടെത്തുന്ന ചിത്രം. ഈ ചിത്രം വിക്ടോറിയ & ആല്‍ബര്‍ട്ട് മ്യുസിയത്തില്‍ കാണാം. മെയ്‌ 4 1799ന് ഉച്ചക്ക് 2.30ഓടെ ശ്രീരംഗപട്ടണം കോട്ട പൂര്‍ണ്ണമായും കീഴടങ്ങി. ജനറല്‍ ജനറല്‍ ബയര്ടിന്റെ സൈന്യം വൈകുന്നേരം വരെ ടിപ്പുവിനെ കോട്ടയാകെ തിരഞ്ഞു. വൈകുന്നേരത്തോടെ ടിപ്പുവിന്റെ പരിജാരകാന്‍ നദീര്‍ ഖാന്റെ ശവശരീരം വാട്ടര്‍ ഗേറ്റിനു സമീപം കണ്ടെത്തിതൊട്ടടുത്തായി സുല്‍ത്താനും തന്‍റെ അരപട്ടയുംതലപ്പാവും നഷ്ടമായി കിടക്കുന്നുണ്ടായിരുന്നു. മേജര്‍ അല്ലന്‍ ടിപ്പുവിന്‍റെ ശവ ശരീരം കണ്ടെത്തിയ അവസരത്തില്‍ ഇങ്ങനെ രേഖപെടുത്തി “ കവാടത്തില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ കണ്ണുകള്‍ കണ്ണും ശെരിക്കു തുറന്നാണ് ഇരുന്നത്. ശരീരത്തിനു അപ്പോഴുമുണ്ടായിരുന്ന ചൂട് കൊണ്ട് ഞാനും വെല്ലസിയും ജീവനില്ലേ എന്ന് വരെ അല്പം സംശയിച്ചു. ശരീരത്തില്‍ 4 മുറിവുകള്‍ ഉണ്ടായിരുന്നു. മൂന്നെണ്ണം ശരീരത്തിലും 1 വലതു ചെവിയുടെ മുകള്‍ ഭാഗത്തുകൂടി തുളഞ്ഞു കവിളിലും എത്തിയിരുന്നു.അഭിജാതമായ ഒരു ദര്‍ഷനിയത അദ്ദേഹത്തില്‍ കാണാം. മുഖ ഭാവത്തില്‍ ഒരു നിശ്ചലത. ആ ഭാവം സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഒരാളാണെന്ന് വ്യക്തം”. 

ചിത്രം 11


ടിപ്പുവിന്‍റെ ശവ ശരീരം കണ്ടെത്തുന്ന മറ്റൊരു ചിത്രം വില്യം സാമുവല്‍ ആണ് ചിത്രകാരന്‍ . ബ്രിട്ടീഷ് മ്യുസിയത്തില്‍ കാണാം.

ചിത്രം 12


ടിപ്പുവിന്‍റെ പുത്രന്‍മാരുടെ കീഴടങ്ങല്‍ ഹെന്‍ട്രി സിങ്ങ്ലെറ്റന്‍റെതാണ് ചിത്രം. ചിത്രത്തില്‍ ടിപ്പുവിന്‍റെ 3മത്തെ പുത്രനും കീരിടവകാശിയുമായ മുയിസിദ്ധീനെയും കാണാം. 

ചിത്രം 13.


  ടിപ്പുവിന്‍റെ ശവശരീരം ദര്‍ശിക്കുന്ന കുടുംബം. ജൂലിയോ ഫേറാരിയുടെ ചിത്രം. 

ചിത്രം 14



ടിപ്പുവിന്‍റെ ശവകുടീരം ( ഗുംമ്പസ്) അലക്സാണ്ടര്‍ അല്ലന്‍റെ ചിത്രം.

Comments