കുഞ്ഞാലി മരക്കാറുടെ അളിയൻ - ഡോൺ പെഡ്റോ റോഡ്റിഗ്സ്



   
     സാമൂതിരി തമ്പുരാന് വേണ്ടി അറബിക്കടലിൽ പറങ്കികൾക്കെതിരെ കൊടുങ്കാറ്റ് വിതച്ച ധീര ദേശാഭിമാനികളായിരുന്നു കുഞ്ഞാലി മരക്കാൻമാർ. 1600ൽ ഗോവയിൽ വച്ച് പോർട്ടുഗീസുകാരാൽ ക്രൂരമായി വധിക്കപെട്ട കുഞ്ഞാലി മരക്കാർ 4മന് (മുഹമ്മദാലി കുഞ്ഞാലി) ശേഷം ആ കുടുംബത്തിൽ നിന്ന് മറ്റൊരു നാവിക പോരാളിയെ കുറിച്ച് നമുക്ക് കേട്ട് കേൾവി പോലുമില്ല. പക്ഷെ കുഞ്ഞാലി 4മന് ശേഷം ആ കുടുംബത്തിൽ നിന്ന് മറ്റൊരു പോരാളി കൂടി പോർട്ടുഗീസുകാർക്കെതിരെ അറബിക്കടലിൽ മരണ മണി മുഴക്കിയിരുന്നു ഡോൺ പെഡ്റോ റോഡ്റിഗ്സ്. 
                 കുഞ്ഞാലി മരക്കാറുടെ അളിയനുംവടകരക്കാരൻ ക്യാപ്റ്റൻ കുട്ടി അഹമ്മദിന്റെ സഹോദരനുമായ ഇദ്ദേഹത്തെ കുറിച്ചുളള വീരോജ്വല വിവരണങ്ങൾ 1607ൽ ഇവിടെയെത്തിയ യൂറോപ്യൻ സഞ്ചാരി പിറാർ ഡി ലാവലിനാണു നമുക്ക് തരുന്നത്. ഗോവയിലെ പോർച്ചുഗീസ് ജയിലിൽ വച്ചാണ് പിറാർ റോഡ് റിഗ്സിനെ പരിചയപ്പെടുന്നത്. അക്കാലത്തെ ഭാരതീയ നാവികരുടെ ഉഝാഹവുംവീരസാഹിസികതയും വെളിവാക്കുന്നതാണ് ഈ മുപ്പത്കാരന്റെ ജീവിതം. 
കുഞ്ഞാലിയുടെ നാവികപ്പടയിൽ

         1591ലാണ് ഈ യുവാവ് (കുട്ടി അലി) കുഞ്ഞാലിയുടെ നാവികപ്പടയിൽ ചേരുന്നത്. അന്നദ്ധേഹത്തിന് 13 വയസ് പ്രായം വരും. 1592നടുത്ത് കാർഡിവയിൽ (മാലി ദ്വീപിന് സമീപം) വച്ച് മരക്കാർ പട ഡോൺ ഫുർട്ടോ ഡോവിന്റെ 50 പറങ്കി കപ്പലുകൾക്കെതിരെ മിന്നലാക്രമണം നടത്തിയിരുന്നു ആ കൂട്ടത്തിൽ ഈ ബാല പോരാളിയുമുണ്ടായിരുന്നു. പറങ്കിപ്പടക്ക് വളരെ നാശനഷ്ടങൾ നേരിട്ട ഈ യുദ്ധത്തിൽ അവസാന വിജയം പറങ്കികൾക്കായിരുന്നു. കുഞ്ഞാലിയുടെ ബാലനായ അളിയനെയുംഏതാനം പേരെയും തടവുകാരായി പിടിച്ചു പറങ്കികൾ ഗോവയിലേക്ക് കൊണ്ടു പോയി. അവിടെ വച്ചദ്ധേഹത്തെ മതം മാറ്റി ഡോൺ പെഡ്റോ റോഡ്റിഗ്സ് എന്ന പേരുമിട്ട് അനാഥയായ ഒരു ഒരു പോർട്ടുഗീസ് കന്യകയെകൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്തു. പിന്നീട് തടവുപുളളികളുടെ മേലാളായി നിയമിച്ചെങ്കിലും മറ്റുളളവരെ പോലെ റോഡ്റിഗ്സിനെയും ചങലക്കിട്ടിരുന്നു. 

പ്രതിജ്ഞ

        സ്വന്തം അളിയനും മരക്കാർ കോട്ടയുടെ അധിപനുമായ കുഞ്ഞാലി മരക്കാരെ നിഷ്കരുണം വധിക്കുന്ന സമയത്ത് റോഡ്റിഗ്സ് ഗോവയിലുണ്ടായിരുന്നു. ഇത് അദ്ധേഹത്തിന്റെ സിരകളിൽ പ്രതികാരഗ്നി പടർത്തി. കിട്ടുന്ന ആദ്യവസരത്തിൽ പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞയുമെടുത്തു. 1608ലാണ് പിറാർഡ് റോഡ്റിഗ്സിനെ കാണുന്നത്അന്നേക്കദ്ധേഹം പോർട്ടുഗീസ് തടവറയിൽ നീണ്ട 16 വർഷം പൂർത്തിയാക്കിയിരുന്നു. ഓരോ ദിനം ചെല്ലുന്തോറും പ്രതികാര ത്വര അദ്ധേഹത്തിൽ വർദ്ധിച്ച് വന്നു. പോർട്ടുഗീസ് വഞ്ജക പരിഷകളെ ഈ മണ്ണിൽ നിന്നും കെട്ടു കെട്ടിക്കാനുളള ധർമയുദ്ധത്തിൽ സ്വന്തം ജീവൻ ബലി അർപ്പിക്കാനും തയാറാണെന്ന് പിറാർഡിനോട് ഒരിക്കൽ തുറന്ന് പറഞ്ഞു. പോർട്ടുഗീസ് അടിമത്ത ചങല പൊട്ടിച്ചെറിയാൻ അദ്ധേഹം കാത്തിരുന്നു.

പറങ്കികളെ വിറപ്പിക്കുന്നു

                അധികം താമസിയാതെ റോഡ്റിഗ്സ് തന്റെ പദ്ധതി സമർത്ഥമായി നടപ്പിലാക്കി. ഒരു ദിവസം കുടുംബ സമേതം അദ്ധേഹം ഗോവയിൽ നിന്ന് കടന്നു മലബാര്‍ തീരത്തണഞ്ഞു. സ്വന്തം ധൈര്യവും പ്രാപ്തിയും മാത്രം കൈമുതലാക്കികൊണ്ട് രംഗത്തിറങി. സമർത്ഥരായ കുറച്ചനുയായികളെയുംപടവുകളെയും (ചെറിയ കപ്പൽ) സമ്പാദിച്ച് ആയുധമൊരുക്കി പോർട്ടുഗീസ് കേന്ദ്രങളെ ആക്രമിച്ച്കൊണ്ടു അറബിക്കടലിലൂടെ ഒരു കൊടുങ്കാറ്റ് പോലെ സഞ്ചരിക്കാൻ തുടങ്ങി. കുഞ്ഞാലിയുടെ മരണത്തിന് ശേഷം മരക്കാർ കോട്ടയിലെ സമർത്ഥരായ നാവികരെല്ലാം പ്രാപ്തനായ ഒരു നേതാവില്ലാതെ നിരാശരായി കഴിയുകയായിരുന്നു. കുഞ്ഞാലിയുടെ മച്ചുനന്റെ ഈ തിരിച്ചു വരവും പടയൊരുക്കവും അവരിൽ നവോന്മേഷം പരത്തി. ആവിശ്യമായ പോർപടവുകളുംആയുധവും സജ്ജീകരിച്ചു. മലബാറിലെയും കൊങ്കണത്തിലെയും നാവികരായിരുന്നു അതിലെ ജോലിക്കാർ. മലബാർ തീരം വീണ്ടും സജീവമായി. റോഡ്റിഗ്സിന്റെ നാവിക വ്യൂഹം പറങ്കികളുടെ ഉറക്കം കെടുത്തി. പറങ്കികപ്പലുകളുടെയും താവളങളുടെയും നേരെ റോഡ്റിഗ്സിന്റെ ആക്രമണം നിരന്തരമായി തുടർന്നു. തീരപ്രദേശത്തെ രാജക്കൻമാരുടെയും പ്രത്യേകിച്ച് ഡച്ച്കാരുടെ പിന്തുണ റോഡ്റിഗ്സിനുണ്ടായിരുന്നു.
പോർട്ടുഗീസുകാർക്ക് തങളുടെ കപ്പലുകൾ കടലിൽ ഇറക്കാൻ ഭയമായി. എവിടെ നോക്കിയാലും അവരുടെ പോർപടവുകൾ കാണാം. മുന്നോറോ നാനുറോ നൗകകൾ ഒരുമിച്ചേ അവർ സഞ്ചാരിക്കു എന്ന നില വന്നു. ഇതിനെ കുറിച്ച് പിറാർഡ് എഴുതുന്നു. സ്പെയിൻകാർ ഇൻഡീസിൽ നിന്നും വരുന്ന വമ്പിച്ച കപ്പൽ വ്യൂഹങളെ നോക്കിയിരിക്കാറുളളത് പോലെ ഗോവക്കാർ ഉത്കണ്ഠയോടെ കപ്പലുകളുടെ വരവും നോക്കിയിരുപ്പായി. കപ്പലുകൾ നിശ്ചിത സമയത്ത് എത്തി ചേർന്നില്ലങ്കിൽ അവർ തീർച്ചയാക്കും അവ കൊളളക്കാരുടെ (മലബാർ നാവികരെ അവർ അങനയാണ് വിശേഷിപ്പിക്കുന്നത്) അക്രമണത്തിന് ഇരയായെന്ന്.

                          റോഡ്റിഗ്സിന്റെ നേതൃത്വത്തിലുളള നാവികരും ഡച്ച്കാരും തമ്മിലുണ്ടായിരുന്ന പരസ്പരധാരണ വെളിവാക്കുന്ന ഒരു സംഭവം പിറാർഡ് വിവരക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട വലിയൊരു കപ്പൽ വ്യൂഹത്തെ റോഡ്റിഗ്സിന്റെ പോർപടവുകൾ വളഞ്ഞു. പക്ഷെ അവരെ ഒറ്റക്ക് നേരിടാൻ പ്രയാസമാണെന്ന് കണ്ട് ഡച്ചുകാരുടെ സഹായം തേടി. ഡച്ച് കപ്പലുകൾ പാഞ്ഞെത്തി. രണ്ട് കൂട്ടരും ചേർന്ന് പോർട്ടുഗീസ് കപ്പലുകളെ ചിഹ്നഭിന്നമാക്കികിട്ടിയ സാധനങ്ങൾ പങ്കുവെച്ചു. പങ്ക് വക്കുന്നതിനിടയിൽ അന്യോന്യം വളരെ ഉദാരതയോടെയാണ് പെരുമാറിയത്. പോർട്ടുഗീസ് ശക്തിയുടെ നട്ടെല്ലൊടിച്ച ഡോൺ പെഡ്റോ റോഡ്റിഗ്സിന്റെ അവിസ്മരണിയ പോരാട്ടങളുടെ വീരോജ്വലമായ വിവരണം പിറാർഡിന്റെ യാത്ര വിവരണ ഗ്രന്ഥത്തിൽ ലഭ്യമാണ്.

Comments