അന്ത്യഗര്ജ്ജനം


                      കരിഖട്ടയിലെ ആ മലഞ്ചെരുവില്‍ ഫത്തഹ് ഹൈദര്‍ തന്‍റെ ശത്രു വ്യൂഹത്തിന്‍റെ വരവും കാത്ത് അക്ഷമനായി നിലകൊണ്ടു. ഒരു പക്ഷെ ഇന്നേക്ക് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൈസാമിന്‍റെ വമ്പിച്ച സൈന്യത്തെ ആ ആപല്‍ക്കരമായ മൂഹൂര്‍ത്തത്തില്‍ ഗുറംചണ്ടയില്‍ നിന്നും തുരുത്തിയ അഭിമാനകരമായ മുഹൂര്‍ത്തം ആ യുവരാജാവില്‍ തന്‍റെ ശത്രുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കണം. എന്നിരുന്നാലും താനും തന്‍റെ രാജ്യവും അകപെട്ടിരിക്കുന്ന ആപല്‍ക്കരമായ സന്ധിയെ കുറിച്ച് ആ പോരാളി ബോധവാന്‍ ആയിരുന്നു. ഈ അവസരം അവന്‍റെ പിതാവ് ശ്രീരംഗപട്ടണം കോട്ടയില്‍ അന്ത്യ സമരത്തിനുള്ള പടപ്പുറപ്പാടിലായിരുന്നു. ജനറല്‍ ഡേവിഡ്  ബയര്‍ഡിന്‍റെ നേത്രത്തിലുള്ള ശത്രു സേനയുടെ 3ദിനം നീണ്ടു നിന്ന  ആക്രമണത്തിന്‍റെ ഭലമായി 1799 മെയ് 3ന്  ആ പിതാവിന്‍റെ ശക്തി ദുര്‍ഗ്ഗത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ ബാസ്റ്റ്യനില്‍ വിള്ളല്‍ വീഴ്ത്തി ശത്രുക്കള്‍ വിജയം കണ്ടു. ആ വിള്ളലില്‍ ശത്രു സൈന്യവും കോട്ടക്കുള്ളിലെ കഴുകന്‍ കണ്ണുകളും ഒരേ പോലെ ആനന്ദം പങ്കിട്ടു. പിറ്റെ ദിവസം കാലത്ത് ആ രാജ്യത്തിന്‍റെ സുല്‍ത്താനായ ആ പിതാവ് കോട്ടയുടെ വിള്ളല്‍ കാണുകയും തന്‍റെ വിശ്വസ്ഥനായ സയ്യിദ് ഗഫൂറിനോടും സംഘത്തോടും അവിടം പ്രതിരോധിച്ചു നില്‍ക്കുവാന്‍ കല്‍പ്പിച്ച ശേഷം ലാല്‍ ബാഗ് കൊട്ടാരത്തിലേക്ക് പിന്‍വാങ്ങി അവിടെ കാത്തുനിന്ന സുല്‍ത്താന്‍റെ ബ്രാഹ്മണരായ ജ്യോതിഷികള്‍ വലിയൊരപകടം വരുന്നുവെന്ന് അദ്ധെഹത്തിന് മുന്നറിയിപ്പ് നല്‍കി അതിനാല്‍ ധാനധര്‍മ്മകള്‍ നടത്തി അതകറ്റാനും അന്നെ ദിവസം സൈനികരെ വിട്ട് നില്‍ക്കരുതെന്നും ഉപദേശം നല്‍കി അതിന്‍ പ്രാകാരം ചെന്നപട്ടണത്തിലെ ബ്രാഹ്മണ പുരോഹിതന് ഒരാനയും, 200 രൂപയും, ഒരു ചാക്ക് എണ്ണ കുരുക്കളും ദാനംനല്‍കി, മറ്റുള്ളവര്‍ക്കായി കാളകളും, പശുക്കളും, വസ്ത്രങ്ങളും, എണ്ണയും സമർപ്പിച്ചു.  


             
സര്‍ റോബര്‍ട്ട്‌ കെര്‍ പാര്‍ട്ടര്‍ വരച്ച ശ്രീരംഗപട്ടണം
കോട്ട ഉപരോധിക്കുന്ന ചിത്രം
 അന്നുച്ചക്ക് സുല്‍ത്താന്‍തന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാതെ ഒരിളം നീല നിറമുള്ള ജാക്കറ്റും, പളപളപ്പുള്ള പരുത്തി കൊണ്ടുള്ള ട്രൌസറും, ചുകന്ന പട്ടിന്‍റെ മേല്‍കുപ്പായവും, വാള്‍ തൂക്കിയിട്ട നിലയില്‍ വിലപിടിച്ച കല്ലുകള്‍ പതിച്ച  2 അരപട്ടകളുംമോഡിയുള്ള തലപ്പാവുമണിഞ്ഞ്‌ കൊട്ടാരത്തില്‍ നിന്ന് കുതിരപുറത്തേറി പുറത്തേക്ക് വന്നു, കല്ലലി ദീദി ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ചാരന്‍മാര്‍ അദ്ധെഹത്തെ സമീപിച്ചു അവരുടെ കൈവശം രണ്ട് സന്ദേശങ്ങള്‍ ഉണ്ടായിരുന്നു അതില്‍ ഒന്ന് സുല്‍ത്താനെ ചകിതനായി തീര്‍ത്തു കോട്ടയുടെ വിള്ളല്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെട്ട വിശ്വസ്ഥനായ സെയ്യിദ് ഗഫൂര്‍ വെടിയേറ്റു വീണ വിവരമായിരുന്നത് അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു സയ്യിദ് ഗഫൂര്‍ ധീരനായിരുന്നു ഒരിക്കലും മരണത്തെ ഭയപ്പെട്ടില്ല രക്തസാക്ഷിത്വത്തിന്‍റെ കീരീടം അയാള്‍ക്ക്‌ ലഭിച്ചു, വിള്ളലിന്‍റെ ചുമതല മുഹമ്മദ് കാസീമിന് കൈമാറുക ”. അവരുടെ  കയ്യിലെ  രണ്ടാമത്തെ വാർത്ത  അന്ന് രാത്രി കോട്ടയിൽ  വലിയൊരാ ക്രമണമുണ്ടാകുമെന്നായിരുന്നു പക്ഷെ ഈ പ്രതീഷ അസ്ഥാനത്തായിരുന്നു ഉച്ചക്ക് 1.30ഓടെ കോട്ടയുടെ മുകളില്‍ ലാലോര്‍ഗിന്‍റെ വെള്ള കൊടിയുയര്‍ന്നു, ബ്രിട്ടീഷ് സൈന്യം കോട്ടയിലേക്ക് ഇരച്ചുകയറി ആ വെള്ളകൊടി സുല്‍ത്താന്‍റെ ധനകാര്യമന്ത്രി മിര്‍സാദിക്കും ബ്രിട്ടീഷ് പ്രമുഖരും തമ്മിലുള്ള മുന്‍ധാരണ പ്രകാരം സൈനികരെ ശമ്പളം കൈ പറ്റുവാന്‍ മിര്‍ നദീമിനടുത്തെക്ക് അയച്ചുവെന്നുള്ള സൂജനയായിരുന്നു. കോട്ട മതിലുകള്‍ക്കപ്പുറത്തെ സൈന്യത്തെ നയിച്ച ദിവാന്‍ പൂര്‍ണയ്യയും, ഖമറുദ്ദിനും  സ്വന്തം സൈന്യത്തെ അടക്കിനിര്‍‍ത്തി ഫ്ലോയിഡിന്‍റെ സൈന്യത്തിന് കുറഞ്ഞ അസൌകര്യങ്ങള്‍ പോലും തീര്‍ക്കാതെ കോട്ടക്കുള്ളിലേക്ക് ആനയിച്ചു. 


           
സര്‍ ഡേവിഡ് ഹല്‍ക്കി വരച്ച ജനറല്‍ ജനറല്‍ ബയട്
ടിപ്പുവിന്‍റെ ശവ ശരീരം കണ്ടെത്തുന്ന ചിത്രം
സുല്‍ത്താന്‍ ഉച്ചഭക്ഷണത്തിനിരുന്നപ്പോളാണ് ഈ ആക്രമണ വാര്‍ത്തയറിഞ്ഞത് അദ്ദേഹം ഭക്ഷണം പൂര്‍ത്തിയാക്കാതെ എഴുന്നേറ്റ്
, കൈകള്‍കഴുകി, വാള്‍ അരപ്പട്ടയില്‍ തൂക്കിയിട്ട്, തോക്കുകള്‍ നിറക്കാന്‍ കല്‍പ്പിച്ചു. വിള്ളലിന്‍റെ 200നൂറ് വാരയടുത്തെത്തിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന മൈസൂര്‍ സൈനികരയെയും, ആര്‍ത്തിരമ്പി വരുന്ന ബ്രിട്ടീഷ് പടയെയും കണ്ടു തന്‍റെ സൈനികരോട് ഗംഭീരസ്വരത്തില്‍ എതിര്‍ത്തു നില്‍ക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ച്ചയായി അദ്ദേഹവും സൈനികരും ബ്രിട്ടീഷുകാരെ വെടിവച്ചു, ചിലര്‍ മരിച്ചു വീണു. സുല്‍ത്താന്‍  വാട്ടര്‍ ഗെയിറ്റിനു സമീപമെത്തിയപ്പോള്‍ പലായനം ചെയ്യുന്നവരുടെ കൂട്ടത്തിലൂടെ മുന്നോട്ട് പോകാനായില്ല. ഈ സമയം അദ്ധെഹത്തിന്‍റെ ഇടതു മാറിന് വെട്ടേറ്റു, രണ്ടാമത് വലതു ഭാഗത്തും, അദ്ദേഹം കയറിയ കുതിര വെടിയേറ്റ് വീണു കൂടെ തലപ്പാവും. മുറിവേറ്റു വീണു കിടന്നിരുന്ന രാജഖാനെന്ന അനുയായി അദ്ധെഹത്തോട് താന്‍ ആരാണെന്ന് വ്യക്തമാക്കി ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങാന്‍ അപേഷിച്ചു, സുല്‍ത്താന്‍ അതിന് കൂട്ടാക്കിയില്ല, ഈ അവസരം ഒരു യൂറോപ്യന്‍ സിപ്പായി അദ്ധേഹത്തിന്‍റെ വിലയേറിയ രത്‌നങ്ങൾ  പതിച്ച  അരപട്ടയില്‍ കൈവച്ചു, സുല്‍ത്താന്‍ വാളോങ്ങി അയാളുടെ മുട്ടിന് വെട്ടി വീഴ്ത്തി. ഈ സമയം പുറകില്‍ നിന്നും ചീറി പാഞ്ഞുവന്ന ഒരജ്ഞാത പീരങ്കി പടയാളിയുടെ വെടിയേറ്റ് സുല്‍ത്താന്‍ നിലം പതിച്ചു. ആ വെടിയുണ്ട 27 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ്‌ ശക്തികള്‍ക്കെതിരെ നടത്തിയ ചെറുത്ത് നില്‍പ്പുകള്‍ക്ക്  വിരാമം കുറിച്ചു. 1799 മെയ് 4ന് ഉച്ചക്ക് 2.30ഓടെ  അദ്ധേഹത്തിന്‍റെ കോട്ടയും, 33 ഗ്രാമങ്ങൾ  അടങ്ങുന്ന  വിശാലമായ മൈസൂര്‍ രാജ്യവും ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി. അന്ന് വൈകുന്നേരം വരെ ജനറല്‍ ബയര്‍ഡിന്‍റെയും, അല്ലന്‍റെയും സൈന്യം സുല്‍ത്താനെ അന്വേഷിച്ചു ലാല്‍ ബാഗ് കൊട്ടാരത്തിലും മറ്റും അലഞ്ഞു  നടന്നു, കൊട്ടാരത്തില്‍ നിന്നും അല്ലനും സൈന്യവും കാര്യമായ ചെറുത്തു നില്‍പ്പുകളൊന്നുംകൂടാതെ സുൽത്താന്റെ  മൂന്നാമത്തെ പുത്രൻ  മുയിസുദ്ധീനെയും മറ്റൊരു പുത്രനെയും തടവിലാക്കി, സുൽത്താന്റെ  രണ്ടാമത്തെ  പുത്രൻ  അബ്‌ദുൾ  ഖാലിക്ക്  അന്ന്  വൈകിട്ടോടെ  കമ്പനിക്ക്  കീഴടങ്ങിസുല്‍ത്താനെ തേടി ശ്രീരംഗപട്ടണം കോട്ടക്കുള്ളില്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ സുല്‍ത്താന്‍റെ സ്വകാര്യ പരിജാരകാന്‍ നദീര്‍ ഖാന്‍റെ ശവം ആ വലിയ  ശവക്കുമ്പാരത്തില്‍ നിന്നും വഴികാട്ടികൾ  കണ്ടെടുത്തു. അതിനടുത്ത് തന്നെ തലപ്പാവും അരപട്ടയും നഷ്ടപ്പെട്ട രീതിയില്‍ സുല്‍ത്താനെയും കണ്ടെത്തി. ആ ശരീരത്തെപ്പറ്റി മേജര്‍ അല്ലന്‍ ഇങ്ങനെ വിവരിച്ചു. കവാടത്തില്‍ നിന്നും പുറത്തെക്കെടുത്തപ്പോള്‍ സുല്‍ത്താന്‍റെ കണ്ണുകള്‍ ശരിക്കും തുറന്നാണിരുന്നത്. ശരീരത്തില്‍ അപ്പോളുണ്ടായിരുന്ന ചൂട് കൊണ്ട് ജീവനില്ലെ എന്ന് പോലും ഞാനും കേണല്‍ വെല്ലസ്ലിയും അല്‍പം സംശയിച്ചു. 4 മുറിവുകളുണ്ടായിരുന്നു ശരീരത്തില്‍, 3 എണ്ണം ശരീരത്തിലും ഒന്ന് വലതുചെവിയുടെ മുഗള്‍ഭാഗത്ത് കൂടി തുളഞ്ഞു കവിളിലും എത്തിയിരുന്നു”.


         
ടിപ്പുവിന്‍റെ പുത്രന്‍മാരുടെ കീഴടങ്ങല്‍ 
ഹെന്‍ട്രി സിങ്ങ്ലെറ്റന്‍ ചിത്രം
  സുല്ത്താന്‍റെ ഹൃദയഭേതകമായ മരണ-വാര്‍ത്തയറിഞ്ഞ ഫത്തഹ് ഹൈദറും സൈനിക വ്യൂഹവും ദിന്‍ഡിഗല്ലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപകൊടി പാറിച്ച ധമ്മാല്‍കോട്ടയിലെ ധൂണ്ടിയ വാഹനന്‍റെ സമീപത്തേക്ക് അഭയംതേടി
, അന്ന് രാത്രിയില്‍ ആര്‍തര്‍ വെല്ലസ്ലിയുടെ മൌനനുവാദത്തെ കമ്പനി സൈന്യം ശ്രീരംഗപട്ടണം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊള്ളക്കും, കൊള്ളിവയ്പ്പിനും നേതൃത്വം നൽകി . മെയ് 5ന് രാവിലെ കൊട്ടാരത്തില്‍ പ്രവേശിച്ച മേജര്‍ പ്രൈസ് അവിടെ വലിയൊരു ജനക്കൂട്ടം കൂടിയതായി കണ്ടു, അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അവിടെ സ്ത്രീകളുടെ ഉപയോഗത്തിനായുള്ളോരു ഡോലിയില്‍ കാലുകള്‍ രണ്ടും മടക്കി വച്ച നിലയില്‍ ഒരിക്കല്‍ തങ്ങള്‍ ഏറ്റവും അധികം ഭയപ്പെട്ട സുല്‍ത്താന്‍റെ അവശിഷ്ടങ്ങള്‍ കണ്ടു , സുല്‍ത്താന്‍റെ മീശയില്‍ നിന്നും ഒരു ഇംഗ്ലീഷ് സൈനികന്‍ കത്തികൊണ്ട് രോമം മുറിച്ചെടുത്തതും പ്രൈസ്  കാണാനിടയായി.


                  അന്ന് വൈകുന്നേരം 4.30തോടെ 571 പവനും 4 ശില്ലിങ്ങും മുടക്കി ആദരപൂര്‍വ്വം കമ്പനി സുല്‍ത്താന് ശവസംസ്കാരം നല്‍കി. ലാല്‍ ബാഗില്‍ ഹൈദരലിയുടെ ശവകുടിരത്തിലായിരുന്നു ചടങ്ങ്. രണ്ട്  യുറോപ്യന്‍ കമ്പനി സൈന്യം മുന്നില്‍ നടന്നു അബ്ദുള്‍ഖാദര്‍ പ്രാധാന കര്‍മ്മിയായി മുന്നില്‍ നടന്നു, ആ ശവമഞ്ചലിന്‍റെ പുറകിലായി ടിപ്പുവിന്‍റെ രണ്ടാമത്തെ പുത്രന്‍ അബ്ദുല്‍ ഖാലിക്കിനെയും കാണാമായിരുന്നു. മിനിട്ടുകളിടവിട്ടു ആചാരവെടികള്‍ മുഴങ്ങികൊണ്ടിരുന്നു. അവിടെകൂടിയ ജനങ്ങളെ പറ്റി ശവസംസ്കാരത്തിന് സാക്ഷിയായ അലക്സാണ്ടര്‍ ബിറ്റ്സണ്‍ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി. "ആ ശരീരത്തിന് മുന്നില്‍ അവരില്‍ പലരും സാഷ്ട്ടംഗം നമസ്കരിച്ചു. തങ്ങളുടേതായ ദുഖം അവര്‍ ഉച്ചത്തിലുള്ള രോധനത്തിലൂടെ വ്യക്തമാക്കി ( എ വ്യൂവ്  ഓഫ് ദി  ഒർജിന്  & കണ്‍ഡകട് ഓഫ് ദ വാര്‍ എഗിനിസ്റ്റ്  ടിപ്പു  സുൽത്താൻ  - അലക്‌സാണ്ടർ  ബീസ്‌റ്റൻ )". 1799 ജൂൺ  ആറിന്  കമ്പനി മൈസൂര്‍ രാജ്യം  വോടയാര്‍ രാജവംശത്തിന് കൈമാറിദിവാന്‍ പൂര്‍ണയ്യ  കൃഷ്ണ  രാജ  വൊഡയാരുടെ   വിശ്വസ്തനായ ദിവാനായി മാറി, ഖമറുദ്ദിന് ഗുറചണ്ടയുടെ ജാഗീര്‍ നൈസാം അനുവദിച്ചു കൊടുത്തു, മിര്‍ സാദിക്ക് സ്വന്തം സൈനികരുടെ തന്നെ കൊലകത്തിക്കിരായായി, മിര്‍സാദിക്കിന്‍റെ അഴുകിയ  ശവശരീരം കുഴിമാടത്തില്‍ നിന്നും മാന്തിയെടുത്ത മൈസൂര്‍ ജനങ്ങള്‍   ആഴ്ചകളോളം ചപ്പുചവറുകള്‍ ആ ശവശരീരത്തിന് പുറമേ ശേഖരിച്ച് അവരുടെ വെറുപ്പും, കോപവും പ്രകടമാക്കി. 1800 ഒക്ടോബറോടെ 12 തീയതിയോടെ ഹൈദ്രബാദു   നൈസാം തനിക്ക് ആൻഗ്ലോ മൈസൂർ  യുദ്ധങ്ങളിൽ  വിഹിതമായി ലഭിച്ച പ്രദേശങ്ങൾ   കമ്പനിക്ക്  തിരികെ നല്‍കി കമ്പനിയുടെ സാമന്തനായി മാറിപൂനയിലെ ദര്‍ബാറിനെയും ടിപ്പുവിന്‍റെ മരണം കാര്യമായി തന്നെ  ബാധിച്ചു നിരാശാനയാ പെശ്വ ബാജിറാവു "തന്‍റെ വലം കൈ അറ്റതായി വിലപിച്ചു ( ഹോം മിസിലിനിയസ് സീരിയസ്)", നാനാ ഫട്നാവിസിന്‍റെ ഹൃദയത്തെയും ഈ വാര്‍ത്ത തകര്‍ത്തു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു ടിപ്പുവിന്‍റെ മരണം കമ്പനിയെ അതിശക്തരാക്കി മാറ്റിയിരിക്കുന്നു, അവരുടെ അടുത്ത ലക്ഷ്യം പൂനയാണ്, അധികം വൈകാതെ ആ കറുത്ത ദിനങ്ങള്‍ പൂനയിലും വന്നെത്താന്‍ പോകുന്നു (ന്യൂ  ഹിസ്റ്ററി  ഓഫ്  മാറാത്തസ് വോളിയം 3 -സർദേശായി )നാനയുടെ  പ്രവചനം അസ്ഥാനത്തായില്ല   1803 ഡിസംബർ 30ന് വെല്ലസ്ലിയുടെ മുന്നിൽ    മാറാത്ത  സാമ്രാജത്തിന്  കാലിടറി, 1818ഓടെ    പതനം പൂർത്തിയായി.  താൻ വരുത്തി വച്ച വിപത്തുകളുടെ  ഫലമനുഭവിക്കുന്നതിന്  മുന്നെ   തന്നെ  നാനയുടെ   കൺകൾ എന്നെന്നേക്കുമായി അടഞ്ഞിരുന്നു.

മുയിസുദ്ധീൻ അലി ഖാൻ സുൽത്താൻ
രാജഖാൻ 
അബ്ദുൾ ഖാലിഖ് സുൽത്താൻ
ഫത്തെഹ് ഹൈദർ സുൽത്താൻ 

Comments