മംഗോളിയരുടെ ഡൽഹി ആക്രമണം

  
               
        മംഗോളിയരുടെ വീരനായകൻ ചെങ്കിസ് ഖാന്റെ കീഴിൽ ശക്തി പ്രാപിച്ച മംഗോൾ പടയുടെ ആക്രമണങ്ങൾക്കുംപിടിച്ചടക്കലുകൾക്കും വേദിയായ അനേകം മഹാ സാമ്രാജ്യങ്ങളുംഭൂമികകളും ഈ ലോകത്തുണ്ടായിട്ട്. അവരുടെ പടയോട്ടങ്ങളിൽ ഡൽഹി സുൽത്താനത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഇന്ത്യയുംപാകിസ്ഥാനുമടങ്ങുന്ന ഭൂപ്രദേഷങ്ങളും ഉൾപ്പെട്ടിരുന്നു. ഡൽഹിയുടെ അതിർത്തികളിൽ ചെങ്കിസ് ഖാന്റെ  മംഗോൾ പട ആദ്യമായി എത്തിചേർന്നത്  അഫ്ഗാനുംഇറാനുംമദ്ധേഷ്യയും അടങ്ങുന്ന വലിയ ഒരു ഭൂവിഭാഗം ഭരിച്ചിരുന്ന ഖവാരിസ്മ് ഷാ അലാവുദ്ധീൻ മുഹമ്മദ്‌ 2മനുമായുള്ള മൽപിടുത്തങ്ങളിലൂടെയാണ്.എല്ലാ രീതിയിലും ചെങ്കിസിന്റെ പട ഷായുടെ സാമ്രാജ്യം തകർത്തെറിഞ്ഞു മുന്നേറി. ഭയന്ന് ഓടിയ ഷാക്ക് 1220  കാസ്പിയൻ കടൽ തീരത്ത് ഒരനാഥ പ്രേതം പോലെ ഒടുങ്ങേണ്ടി വന്നു. ശേഷം ഷായുടെ പുത്രൻ ജലാലുദ്ധീൻ മൻഗുബർദി രാഷ്ട്രീയ അഭയം തേടി ഡൽഹിയിമിലെ മംലൂക്ക്‌ സുൽത്താൻ ശംസുദ്ധീൻ ഇൽത്തുഷിന്റെ അടുക്കലേക്ക് പലായനം ചെയ്തു. മൻഗുബർദിയെ പിന്തുടർന്ന് എത്തിയ മംഗോൾ സൈന്യം ആദ്യമായി  ഡൽഹി സുൽത്താനത്തിന്റെ ഭാഗമായ ലാഹോർ വരെ വന്നെത്തി. ഇൽത്തുമിഷ് ചെങ്കിസിനോടുള്ള ഭയം നിമിത്തം മൻഗുബർദിക്ക് അഭയം നിഷേധിച്ചു. ലാഹോറിൽ കടന്ന മംഗോൾ പട അതി കഠിനമായ ചൂട് നിമിത്തവുംഖവാരിസ്മ് പ്രവിശ്യകൾ കീഴടക്കുന്നതിൽ ശ്രദ്ധ കൊടുത്തതിനാലും കൂടുതൽമുന്നേറ്റങ്ങൾക്ക്  മുതിരാതെ പിൻവാങ്ങി. ഈ പിന്മാറ്റത്തിന്  ഇൽത്തുമിഷ് മംഗോളിയർക്ക് കാഴ്ച വച്ച വില പിടിച്ച സമ്മാനങ്ങളും  കാരണമായി എന്ന് പറയപ്പെടുന്നു.


ഖവാരിസ്മ്കളുടെ പതനത്തോടെ അഫ്ഗാൻ പ്രവിശ്യകളിലുംസിന്ധിലും ആധിപത്യം നേടിയ മംഗോളുകൾ ചെഗതായി ഖാന്റെയുംദവായുടെയുംകൈദുവിന്റെയുംആശിർ വാദത്തോടെ ഡൽഹി കീഴടക്കണമെന്ന മോഹവുമായി  വിവിധ കാലയളവ്കളിൽ ഡൽഹിയുടെ അതിർത്തികളിലും പെഷ്‌വാറിലുംമുൾത്താനിലും കൊള്ളയും കൊള്ളിവപ്പും  അഴിച്ചു വിട്ടു . ഇവരുടെ ശല്ല്യം സഹിക്ക വയ്യാതെ ഗിയാസുദ്ധീൻ ബാൽബന്റെ (1266 - 1287) കാലത്ത് ശക്തമായ ഒരു സൈനിക വ്യൂഹത്തെ  സംഘടിപ്പിച്ചു മകനും കിരിടവകാശിയുമായ മുഹമ്മദ്‌ ഖാന്റെ നേതൃത്വത്തിൽ  അതിർത്തികൾ തോറും കോട്ട കെട്ടി ( പ്രധാനമായും ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ പഞ്ചാബിലെ തബർഹിന്ദസുനാം,സമാന എന്നിവിടങ്ങളിൽ) മംഗോൾ ആക്രമണങ്ങളെ തടഞ്ഞു നിർത്തിയിരുന്നു. 1285ൽ ബിയാസ് നദിക്കരയിൽ (വിപാസ് ) വച്ചു മംഗോളിയർ  ബാൽബാന് മുന്നിൽ ദയനീയമായി പരാജയമടഞ്ഞതോടെ മംഗോളിയരുടെ ആക്രമണങ്ങൾ താൽക്കാലികമായി കെട്ടടങ്ങിയെങ്കിലും യുദ്ധത്തിൽ  കിരീടവകശിയായ മുഹമ്മദ്‌ ഖാൻ മരണമടഞ്ഞതോടെ ബാൽബന്റെ സാമ്രാജ്യം ചിഹ്നഭിന്നമായി.


മംലൂക്ക്‌കളുടെ കാലശേഷം ഡൽഹി സിംഹാസനത്തിലെറിയ ഖിൽജികളുടെ കാലത്തും ഡൽഹി സുൽത്തനത്ത്  മംഗോളുകളുടെ ആക്രമണങ്ങൾക്ക് വിദേയമായി,  പക്ഷെ അവർക്ക് ഖിൽജികളുടെ പക്കൽ നിന്നും ശക്തമായ തിരിച്ചടികളെൽക്കേണ്ടി വന്നു.1292  ജലാലുദ്ധീൻ ഖിൽജിയുടെ കാലത്ത് ഡൽഹി ഉന്നം വച്ചെത്തിയ ഹലാക്കു ഖാന്റെ (ചെങ്കിസിന്റെ പൗത്രൻ) പേരമകനായ അബ്‌ദുള്ളയെയും 1500000ത്തോളം വരുന്ന മംഗോൾ  സൈനികരെയും ജലാലുദ്ധീൻ  സിന്ധു നദിയുടെ തീരത്തു വച്ചു തുരത്തിയോടിച്ചു. ആത്മവീര്യം നശിച്ച അബ്‌ദുള്ള സ്വയം ഒരു സന്ധിയുമായി മുന്നോട്ട് വന്നു അതിൻ പ്രകാരം 4000 മംഗോളിയർ  ജലാലുദ്ധീന് വിട്ട് നൽകിയെന്നും അവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതായും സിയാവുദ്ധീൻ ബറണി  രേഖപെടുത്തുന്നു (താരിഖി ഫിറോസ് ഷാഹി). 1292ന് ശേഷം ചെഗതായി സാമ്രാജ്യത്തിന്റെ അധിപൻ ദവ ഖാന്റെ  നിർദ്ദേശ പ്രകാരം 1298ൽ ഖാദർ പഞ്ചാബിൽ കടക്കുകയും ,1299ൽ സാൽദി സിവിസ്ഥാൻ പിടിച്ചടക്കുകയും ചെയ്തു ഇക്കാലത്തു അലാവുദ്ധീൻ ഖിൽജിയായിരുന്നു ഡൽഹി സുൽത്താൻ. അലാവുദ്ധീൻറെ സൈന്യാധിപരായ ഉലൂഖ് ഖാൻ ഖാദറിനെയും , സഫർ ഖാൻ സാൽദിയെ സിവിസ്ഥാനിലും  നിന്നും  തുരുത്തിയോടിച്ചു സാൽദി ഉൾപ്പെടെ അനേകം മംഗോളിയരെ സഫർ ഖാൻ  തടവിൽ പിടിക്കുകയും ചെയ്തു. സിവിസ്ഥാനിലെ തോൽവിക്ക് പ്രതികാരമായി  ദവയുടെ പുത്രൻ ഖുത്ലു ഖാജാ 2 ലക്ഷം വരുന്ന വലിയ  സൈന്യമൊത്ത് പഞ്ചാബ് വഴി ഡൽഹിയില്‍ പ്രവേശിച്ചു ഭയന്നോടിയ ജനങ്ങൾ ഡൽഹിയിൽ അലാവുദ്ധീന്റെ പക്കൽ അഭയം തേടി അലാവുദ്ധീൻ സഫർ ഖാൻഹിസ് സാബ്രുദ്ധീൻ എന്നിവരുടെ നേതൃത്തിൽ ഡൽഹിക്ക് സമീപം കിളിയിൽ വച്ച് ഖുത്ലു ഖാജായുടെ സൈന്യത്തെ പരാജയപെടുത്തുകയും ഇവരെ പിന്തുടർന്ന സഫർ ഖാൻ കിളിക്ക് സമീപം താർഖിമിന്റെ സൈന്യത്തോട് ഏറ്റു മുട്ടി മരിച്ചു വീഴുകയും ചെയ്തു. 1303 മുതൽ 1306 വരെയുള്ള  വിവിധ കാലയവുകളിൽ ദവ ഖാന്റെ മംഗോൾ പട  ഡൽഹിക്ക് സമീപം വീണ്ടും പ്രത്യശ്യപെട്ടെങ്കിലും അലാവുദീന്റെ സൈന്യത്തിന്റെ മുന്നിൽ അവർക്ക് പിന്തിരിഞ്ഞു ഓടാനായിരുന്നു വിധി. 1303ൽ തരഗായിയുടെ സൈനികരെ  ഡൽഹിക്ക് സമീപം  സിറിയിൽ വച്ച് അലാവുദ്ധീൻ തുരുത്തി. തരഗായി പിന്തുടർന്ന്  1305ൽ എത്തിയ ആലി ബെഗിന്റെയുംതർതാക്കിന്റെ  സൈന്യത്തിനും അംറോഹയിൽ ( ഉത്തർപ്രദേശ്) വച്ച്  പരാജയം രുചിക്കാനായിരുന്നു വിധി. തടവിലാക്കപെട്ട  ആലി ബെഗുംതർതാക്കും അടങ്ങുന്ന മംഗോൾ സൈനികരെ പിന്നീട്   അലാവുദ്ധീന്റെ നിർദ്ദേശ പ്രകാരം ശിരച്ഛേദം ചെയ്യുകയുണ്ടായി. പേർഷ്യൻ ചരിത്രകാരനായ ഫെരിഷ്ത പറയുന്നത് (താരിഖ് ഇഫെരിഷ്ത) 8000 മംഗോളിയരുടെ തലയറുത്ത് കോട്ടക്ക് വെളിയിൽ അവരുടെ തലകൾ കൊണ്ട് കാവൽ മാടംപണിതുയർത്തിയെന്നാണ്. അമീർ ഖുസ്രുവിന്റെ  മിഫ്താഹുൽ ഫുത്തുഹിൽ പറയുന്നു പുതിയ മന്ദിരങ്ങൾ പണിതുയർത്തുവാൻ മംഗോളിയർ അവരുടെ രക്തം ചൊരിഞ്ഞുവെന്നും. ആലി ബെഗിന്റെയുംതർതാക്കിന്റെയും ആക്രമണം പരാജയപെട്ടതറിഞ്ഞ ദാവാഖാൻ 1306ൽ ഖുബാക്ക്ഇഖ്ബാൽ മിണ്ട്തായിബു എന്നിവരുടെ  നേതൃത്വത്തിൽ വീണ്ടും ഒരു സൈന്യത്തെ ഡൽഹിയിലേക്ക് അയച്ചു. ഖുബാക്കിനെ രാവി നദിയുടെ സമീപം വച്ച് അലാവുദ്ധീന്റെ  അതിർത്തി സേനാനായകാൻ ഖാസി മാലിഖും,  മാലിക് ഖഫൂറും ചേർന്ന് തുരത്തിയോടിച്ചു. ഖുബാക്കിനെയും 1000 കണക്കിന് സൈനികരെയും അലാവുദ്ധീൻ ആനയെ കൊണ്ട് ചവിട്ടി കൊല്ലിച്ചു. ഇഖ്ബാൽ മിണ്ട്തായിബു എന്നിവർ നാഗൂരിന് സമീപം വമ്പിച്ച നാശനഷ്ടങ്ങളോട് തിരിച്ചോടിക്കപ്പെട്ടു. ഇതിനിടയിൽ ദവ ഖാൻ മരണമടഞ്ഞത് മൂലം മംഗോൾ സാമ്രാജ്യത്തിൽ  ആഭ്യന്തരകലാപം ഉടലെടുക്കുകയും സാമ്രാജ്യം ശിഥിലമാകുകയും ചെയ്തു ഇതിനെ തുടർന്ന് ഡൽഹി ആക്രമണം പാടെ നിലക്കുകയുണ്ടായി. ഈ  സന്ദർഭം മുതലെടുത്തു  ഖാസി മാലിക് മംഗോളിയരുടെ പക്കൽ നിന്ന് കാബൂൾ പിടിച്ചടുക്കുകയും ചെയ്തു.


ചെഗതായി സാമ്രാജ്യത്തിന്റെ തളർച്ചക്ക് ശേഷം തിമൂർ 1370കളിൽ മംഗോളുകളെ പുനരുജ്ജിവിപ്പിക്കുന്നത് വരെ  കാര്യമായ പടനീക്കങ്ങൾക്ക് മംഗോളുകൾ മുതിർന്നില്ല എന്നിരുന്നാലും  മുഹമ്മദ്‌ ഇബ്നു തുഗ്ലക്കിന്റെ ഭരണത്തിന്റെ ആദ്യ നാളുകളിൽ (1327) ദുവാ ഖാന്റെ പുത്രൻ തമറിഷിൻ സിന്ധ് വരെയെത്തി മറ്റൊരു മംഗോൾ പട ഡൽഹിക്ക് സമീപം മീററ്റ് വരെയും വന്നെത്തി ഇവരെയെല്ലാം മുഹമ്മദ്‌ തുഗ്ലക്ക് തുരത്തിയോടിച്ചു എന്നാൽ 1398  തുഗ്ലക്കിന്റെ പിൻഗാമിനസിറുദ്ധീൻ മുഹമ്മദ്‌ ഷായുടെ കാലത്ത് ഡൽഹി മുച്ചുടും മുടിച്ചു സമർഖണ്ഡിൽ നിന്നും കൊടുംങ്കാറ്റ് പോലെ മറ്റൊരപകടം തിമൂറിന്റെ രൂപത്തിൽ വന്നെത്തി സർവ്വതും പിടിച്ചടക്കുക മാത്രമല്ല  ഡൽഹി നഗരത്തിൽ വൻ കൂട്ടക്കൊലകൾ  അരങേറി ഇതിന് മുൻപ് ഒരിക്കലും ഒരു   യോദ്ധവും വരുത്തി വക്കാത്ത ദുരിതങ്ങൾ സമ്മാനിച്ചാണ് തിമൂർ  സമർഖണ്ഡിന് തിരിച്ചത്.

 ഡൽഹിയിലേക്കും  മംഗോൾ സാമ്രാജ്യം  ദീർഖിപ്പിക്കുകയെന്ന  ലക്ഷ്യവും പേറി  ചെങ്കിസിന്റെ പുത്ര-പൗത്രാതികളുടെ നേതൃത്വത്തിൽ കാലകാലങ്ങളിൽ  മംഗോളുകൾ ഡൽഹിയിലേക്ക് കടന്നു കയറിയെങ്കിലും അവയെയൊക്കെ വിവിധ കാരണങ്ങളാൽ പരാജയമടഞ്ഞു. എന്നിരുന്നാലും 1526  ഏപ്രിൽ 21ന് പാനിപ്പത്തിൽ  വച്ച് ഡൽഹി സുൽത്താൻ ഇബ്രാഹിം ലോദിയുടെ സൈന്യത്തെ പരാജയപ്പെടുത്തി മംഗോളുകൾ അവരുടെ  അന്തിമ ലക്ഷ്യം ചെങ്കിസിന്റെ പതിമൂന്നാം തലമുറയിൽപ്പെട്ട ക്വുത്ലത് നഗാർ ഖാനത്തിന്റെ പുത്രൻ സഹീറുദ്ധീൻ ബാബറിലൂടെ നേടിയെടുത്തു. തന്റെ പൂർവ്വ പിതാമഹൻ തിമൂർ (ബാബറിന്റെ പാരമ്പര്യം ഇങ്ങനെ പോകുന്നു തിമൂര്‍ > മിറാന്‍ ഷാ > മുഹമ്മദ് സുല്‍ത്താന്‍ > സുല്‍ത്താന്‍അബു സൈധ് > ഉമര്‍ശൈഖ്ബാബര്‍)  പിടിച്ചടക്കിയ ഡൽഹിയിൽ ആവിശ്യമുന്നയിച്ചു ബാബർ ഡൽഹിയിലെക്ക് കടന്നു. ഇന്നേ വരെ ഡൽഹി സുൽത്താനോ സൈനികർക്കോ കേട്ടു പരിജയം ഇല്ലാത്ത തോക്ക്പീരങ്കി  എന്നീ  പുത്തൻ  ആയുധങ്ങളുടെ അകമ്പടിയോടെ ആയിരുന്നു  ബാബറുടെ വരവ്. ഡൽഹി പിടിച്ചടക്കലിന്റെ ഭാഗമായി പടി പടിയായിബാബർ  ബേജോർസ്വാത്,  ചെനാബ്പെഷവാർപഞ്ചാബ്ലാഹോർജലന്ധർദിപാൽ പൂർസുൽത്താൻ പൂർ എന്നിവ പിടിച്ചടക്കി. 1526 ഏപ്രിൽ 21ന് പാനിപ്പത്തിന്റെ വിശാലമായ ഭൂവിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ മുഗൾ ( മംഗോൾ എന്ന പദത്തിന്റെ പേർഷ്യൻ)   സാമ്രാജ്യത്തിനു അടിത്തറ പാകി.

Comments