പഴശ്ശിരാജയുടെ അന്ത്യം – ബ്രിട്ടീഷ് രേഖകളില്‍


  
              ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ നടന്ന ശ്രദ്ധേയമായ കലാപങ്ങളിലൊന്നാണ് പഴശ്ശി രാജയുടെ നേത്രത്തില്‍ നടന്ന പഴശ്ശി സമരങ്ങള്‍ ഇത് അദ്ധേഹത്തിന്റെ ജീവിതാന്ത്യം വരെ നീണ്ടുനിന്നിരുന്നു. പഴശ്ശി രാജയുടെ അന്ത്യത്തെ കുറിച്ച് പല പല കഥകളും ഇന്നും നില നില്‍ക്കുന്നുണ്ട്. അതില്‍ പഴശ്ശിയെ കീഴടക്കിയ തോമസ്‌ ഹാർവെ   ബാബര്‍നവംബര്‍ 30, ഡിസംബര്‍ 31 തീയതികളില്‍ മദ്രാസ് ചീഫ്‌ സെക്രട്ടറിക്ക് നല്‍കിയ ഔദ്യോധിക റിപ്പോര്‍ട്ട് പ്രകാരം പഴശ്ശിയുടെ അന്ത്യ നിമിഷങ്ങള്‍ എങ്ങനെയെന്നു നോക്കാം.

         1805 നവംബര്‍ 30നാണ് പുല്‍പ്പള്ളിയില്‍ വച്ച് ബാബറുടെ ചാരന്മാരായ പണിയരില്‍ നിന്നും പഴശ്ശിയും സംഘവും കങ്കാറ പുഴക്കെതിര്‍വശം മൈസൂര്‍ അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ലഫ്റ്റനന്റ് കേണല്‍ ഹില്ല്ക്യാപ്റ്റന്‍ ക്ലാഫം, 50 കോല്‍ക്കാര്‍, 50 പോലീസുകാര്‍ഒന്നാം ബാറ്റലിയനിലെ നാലാം റജിമെന്റിലെ 50 ശിപ്പായിമാര്‍ എന്നിവരോടൊപ്പം അന്നുരാത്രി 9 മണിക്ക് ബാബര്‍ പുറപ്പെട്ടു. രാത്രി മുഴുവന്‍ സഞ്ചരിച്ച് രാവിലെ ഏഴുമണിക്ക് ബാബറും സംഘവും കങ്കാറ പുഴക്കരുകിലെത്തി. പിന്നീടവര്‍ രണ്ട് വഴിയായി തിരിഞ്ഞ് പുഴക്കരയിലേക്ക് നീങ്ങി. 9മണിയോടെ അവര്‍ ഒരിടത്ത് വിശ്രമിച്ച്‌ മുന്നോട്ടു നീങ്ങി. മൈസൂര്‍ അതിര്‍ത്തിയില്‍പെട്ട തേക്കിന്‍ കാടുംപുല്ലും നിറഞ്ഞ പുഴക്കരയില്‍ താമസിക്കാന്‍ ഉണ്ടാക്കിയ കുടിലുകള്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. വാട്ട്സന്‍റെ സായുധ പോലീസുകാരില്‍ പെട്ട സുബേദാര്‍ ചേരന്‍ (പഴശ്ശിരാജ സിനിമയിലെ അജയ് രത്നം അവതരിപ്പിച്ച കഥാപാത്രം) ആയിരുന്നു മുന്നില്‍ പെട്ടന്ന് അയാള്‍ നില്‍ക്കുകയും ഇടത് ഭാഗത്തായി മാവിലത്തോടിന് കരയില്‍ ഭയാശങ്കകളൊന്നുമില്ലാതെ 10ഓളം പേര്‍ ഇരിക്കുന്നത് കാട്ടി കൊടുക്കുകയും ചെയ്തു. ക്ലാഫമും സംഘവും ഏറ്റവും പിന്നിലായിരുന്നു. മുപ്പതോളം പേരുള്ള ചേരന്‍റെ സംഘത്തോട് അവരെ ആക്രമിക്കുവാന്‍ ബാബര്‍ കല്‍പ്പിച്ചു. ധീരതയോടെ പോരാടുന്ന ഒരു കൂട്ടത്തിന്‍റെ ഇടയിലേക്കാണ്‌ ചേരനും സംഘവും ചെന്ന്‍ ചാടിയത്. പക്ഷെ പ്രത്യാക്രമണം അല്‍പ്പനേരത്തെക്ക് മാത്രമായിരുന്നു. കലാപകാരികളില്‍ പലരും വീണിരുന്നു. കൊല്‍ക്കരന്മാര്‍ അവരോടു നേരിടുന്നത് കാണാമായിരുന്നു. പെട്ടന്ന് വലതു ഭാഗത്ത് നിന്നും വെടി പൊട്ടി അവിടെ കോല്‍ക്കാരന്മാരുംശിപ്പായികളും മറ്റൊരു സംഘത്തെ നേരിടുകയായിരുന്നുഎടച്ചേന കുങ്കന്‍റെ ആളുകളായിരുന്നു അത്. ശിപ്പായിമാര്‍ അവരെ വെടി വച്ച് കൊണ്ട് പിന്തുടര്‍ന്നെങ്കിലും അവര്‍ രക്ഷപെട്ടു. ഇടത് ഭാഗത്തുണ്ടായിരുന്ന ആദ്യ സംഘത്തിലെ ഒരാള്‍ പുല്ലില്‍ ഒളിച്ചു കിടക്കുന്നുണ്ടായിരുന്നു അയാളില്‍ നിന്നും ആദ്യം മുറിവേറ്റു കിടക്കുന്നവരുടെ കൂട്ടത്തില്‍ പഴശ്ശിയുണ്ടെന്ന് ബാബര്‍ മനസ്സിലാക്കി. പഴശ്ശി രക്ഷപെടുന്നത് കണ്ട് ജീവന്‍ പണയം വച്ച് അയാളെ തടഞ്ഞത് കച്ചേരിയിലെ കണാര മേനോന്‍ ആയിരുന്നു (പഴശ്ശിരാജ സിനിമയില്‍ ജഗതി അവതരിപ്പിച്ച കഥാപാത്രം) കണാര മേനോന്‍റെ നേരെ പഴശി ഈ സമയത്ത് തോക്ക് ചൂണ്ടിയിരുന്നു . മരണ സമയത്ത് പോലും കണാരമേനോനോട് എന്നെ തൊട്ട് അശുദ്ധമാക്കരുതെന്ന് കല്‍പ്പിച്ചത് എടുത്ത് പറയേണ്ട വസ്തുതയാണെന്ന് ബാബര്‍ രേഖപ്പെടുത്തുന്നു. പഴശ്ശിയുടെ വിശ്വസ്ഥരില്‍ ഒരാളായ ആറളത്ത് കുട്ട്യപ്പ നമ്പ്യാര്‍ ധീരമായി ചെറുത്തു നിന്നെങ്കിലും വയനാട്ടിലെ ഒരു പ്രവര്‍ത്തിക്കാരന്‍ അയാളെ വെട്ടി വീഴ്ത്തുകയും. കൂടാതെ നാലുപേര്‍ വധിക്കപെടുകയുംഅവിഞ്ഞാട്ട് നായരുടെ മരുമകളായ പഴശിയുടെ കെട്ടിലമ്മയായ കൈതേരി മാക്കത്തെയുംദാസിമാരെയും മറ്റ് രണ്ട് കലാപകാരികളെയും തടവുകാരായി പിടിക്കുകയും ചെയ്തു. പഴശിയില്‍ നിന്ന് ഒരു അരഞ്ഞാണവുംകഠാരയുമല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും ബാബര്‍ രേഖപെടുത്തുന്നു. അതില്‍ കഠാര ബാബറുംഅരഞ്ഞാണം ക്ലാഫമെടുക്കുകയും ചെയ്തു.
               
                   ഡിസംബര്‍ 31ലെ റിപ്പോര്‍ട്ട് പ്രകാരം കൈതേരി മാക്കം പറഞ്ഞതനുസരിച്ച് അവസാന 10 ദിവസം അവര്‍ വളരയേറെ കഷ്ടത അനുഭവിച്ചിരുന്നതായി കാണാം. രോഗം കൊണ്ട് അവശയായ കെട്ടിലമ്മയെ ബാബറുടെ പല്ലക്കിലുംപഴശ്ശിരാജയുടെ ശവശരീരം ക്ലാഫമിന്‍റെ പല്ലക്കിലുമെടുത്ത് 6മണിയോടെ അവര്‍ ചോമാടിയില്‍ എത്തിച്ചെരുകയും ചെയ്തു. പിറ്റേ ദിവസം പഴശ്ശിയുടെ ശവശരീരം മാനന്തവാടിയില്‍ കൊണ്ടുവരികയുംപരമ്പരാഗത ആജാര ബഹുമതികളോടെ സംസ്ക്കരിക്കുവാന്‍ ആവിശ്യമായ ബ്രാഹ്മണരെ വിളിക്കുവാന്‍ ബാബര്‍ ഏര്‍പ്പടാക്കുകയും ചെയ്തു. പിന്നീട് കണ്ടെത്തിയ പഴശിയുടെ സ്വത്തുക്കളായ 5 ആനകളുംകുറച്ച് ചന്ദന മരവുംചെമ്പ് പാത്രങ്ങളും വിറ്റ് കിട്ടുന്ന കാശ് പഴശിയുടെ കെട്ടിലമ്മക്കും മറ്റും നല്‍കുവാന്‍ സബ്കളക്ടര്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി.

Comments