മാലിക്കി മൈദാൻ - യുദ്ധഭൂമിയുടെ അധിപൻ

മാലിക്കി മൈദാൻ. കടപ്പാട് : ഇന്റർനെറ്റ്‌

      " കാലങ്ങളോളം അഹ്മദ നഗറിലേ നൈസാം ഷാഹികളെയും, ബിജാപ്പൂരിലെ ആദിൽ  ഷാകളെയും സേവിച്ചവൻ, പ്രതാപ ശാലികളായ അക്ബർ മുതൽ ഔറഗസീബ്‌ വരെയുള്ള മുഗൾന്മാരെയും, വിജയരാജാക്കന്മാരെയും എതിരിട്ടവൻ, തന്റെ ഭീമാകാരമായ 14 അടി 4 ഇഞ്ച് നീളം  കൊണ്ടും, 53 ടൺ തൂക്കം കൊണ്ടും,മദ്യകാലത്തെ ഭീമൻ പീരങ്കി എന്ന പേര് കേട്ടവൻ മാലിക്കി മൈദാൻ  അഥവാ യുദ്ധഭൂമിയുടെ അധിപൻ". മാലിക്കി മൈദാൻ ഇന്ന് തന്റെ പ്രതാപാകാല ഓർമ്മകളെ സ്മരിച്ചു ബീജാപ്പൂരിലെ ആദിൽ ഷാഹികളുടെ കോട്ട വളപ്പിൽ നിദ്രയിലാണ്.

മാലിക്കി മൈദാനിലെഅറബി ആലേഖനങ്ങള്‍
കടപ്പാട് : ഇന്റർനെറ്റ്‌

             
ഹുസൈൻ,അലി, മുഹമ്മദ്‌ അറബിയില്‍ ആലേഖനം
 ചെയ്തിരിക്കുന്ന  ഭാഗം. 
കടപ്പാട് : ഇന്റർനെറ്റ്‌
 
തന്റെ ഭരണകാലത്തിൽ ഏറിയ പങ്കും തിന്നും
, കുടിച്ചും, രമിച്ചും പാഴക്കിയ രണ്ടാമത്തെ അഹമ്മദ നഗർ സുൽത്താൻ ബുർഹാന് (1502-1553) ജീവിത പാതിയിൽ എവിടേയോ വച്ച്  ബോധോദയമുദിച്ചപ്പോൾ മറ്റെല്ലാ ചിന്തകളും വിട്ടെറിഞ്ഞ് രാജ്യ കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും  അഹ്മദനഗർ പൂർവാധികം ശോഭിക്കുകയുമുണ്ടായി. ഇക്കാലത്തു ബുർഹാൻ തന്റെ രാജ്യ വികസനത്തിനായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  അനേകം വിദേശിയരെ അഹ്മദനഗറിലേക്ക് ക്ഷണിച്ചു വരുത്തി. അതിൽ പേരെടുത്ത് പറയേണ്ട മൂന്ന് വ്യക്തിത്വങ്ങളുണ്ടായിരുന്നു. അതിൽ ഒന്നാമൻ ബുർഹാന്റെ കുതിരപ്പടെയെയും, പീരങ്കികളുടെയും നായകനും പോർച്ചുഗീസ്കാരനുമായ  ഫിരങ്കി ഖാൻ എന്നറിയപ്പെട്ട സാഞ്ചോ പിരസും, രണ്ടാമൻ ബുർഹാന്റെ വൈദ്യനും ഇന്ത്യയിലെ ഔഷധ ചെടികളെ പ്രതിപാദിച്ചു ഗ്രന്ഥം എഴുതിയ ഗാർസിയ ഡാ ഓർത്ത (അവ്രഹാം) എന്ന ഡച്ചുകാരനും   , മൂന്നാമൻ ഓട്ടോമൻ പീരങ്കി വിദഗ്ദ്ധനുമായ ഉസ്താദ്‌ മുഹമ്മദ്‌  ഇബ്നു ഹുസൈൻ റൂമിയുമായിരുന്നു. അതിൽ   റൂമിയായിരുന്നു  മാലിക്കി മൈദാൻ എന്ന  ഭീമൻ വെങ്കല പീരങ്കിയുടെ ശില്പി ,  ഹംങ്കെറിയൻ സാങ്കേതിക വിദ്യയുപയോഗിച്ചു റൂമി നിർമ്മിച്ച പീരങ്കിയുടെ വെങ്കല പ്രതലം ഏതൊരു  കാലാവസ്ഥയിലും ചൂട് പിടിച്ചിരുന്നില്ല എന്നത് ഇന്നും  അത്ഭുതമായി നിലനിൽക്കുന്നു. 2 അടി 4 ഇഞ്ച് വ്യാസമുള്ള  മാലിക്കി മൈദാന്റെ വായ്‌ ഭാഗത്തിന്റെ  ഇരുവശത്തുമായി വ്യാളിയുടെ പല്ലുകൾക്കിടയിൽ പെട്ട ആനയുടെ രൂപം  കൊത്തി വച്ചിരിക്കുന്നതായി കാണാം. കൂടാതെ പീരങ്കിയിൽ ശില്പി റൂമിയുടെ നാമവും,  നിർമ്മാണ വർഷമായ ഹിജ്‌റ 956 അതായത് ക്രി വ 1549 എന്നും, ബുർഹാന്റെ സ്ഥാനപ്പേരായ ابو والغاري  (അബുൽ ഗാസി) എന്നും, حسين, عَلِي,مُحمّد (ഹുസൈൻ,അലി, മുഹമ്മദ്‌ ) എന്നും  ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. അഹമ്മദ നഗർ പൂർണ്ണമായും സുന്നി വിശ്വത്തിൽ നിന്നും  ഷിയാ വിശ്വാസത്തിലേക്ക്  മാറുന്നത് ബുർഹാന്റെ കാലത്താണ് ഈ വിശ്വാസത്തിൻ പുറത്താണ് പ്രാവാചക കുടുംബത്തിന്റെ നാമം ബുർഹാൻ ആലേഖനം ചെയ്തിരിക്കുന്നത്. ബുർഹാന്റെ നാമം ആലേഖനം ചെയ്തിരിക്കുന്നതിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്   خادم اهل البيت رسول الله ابو والغاري متبانطاد ( ഹാദിമു അഹ്ലു ബൈത്തു റസൂലില്ല അബുൽ ഖാസി മുത്ത്ബാനിത്താത്ത് - പ്രാവാചക കുടുംബത്തിന്റെ വിശ്വസ്ത സേവകനായ അബുൽ ഖാസിയുടെ പീരങ്കി ).


ബുർഹാന്റെ നാമം അറബിയില്‍ ആലേഖനം
 ചെയ്തിരിക്കുന്ന  ഭാഗം. 
കടപ്പാട് : ഇന്റർനെറ്റ്‌

         
ഷർസ ബുർജ്  കടപ്പാട് : ഇന്റർനെറ്റ്‌
 മാലിക്കി മൈദാൻ  യുദ്ധകളത്തിൽ എത്തിയിരുന്നത് നൂറ് കണക്കിന് ആനകളുടെയും
, കാളകളുടെയും അകമ്പടിയോടെയായിരുന്നു. 1565ലെ തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ തകർത്തതിൽ വലിയൊരു പങ്ക് മാലിക്കി മൈദനായിരുന്നു. തളികോട്ടയിൽ ഹുസൈൻ നൈസാം ഷാ ഒന്നാമന്റെ പീരങ്കി പടയെ നയിച്ചിരുന്ന കിസ്വർ ഖാൻ ലാരി ബുദ്ധി പൂർവ്വം മാലിക്കി മൈദാൻ ഉൾപ്പെടെയുള്ള  പീരങ്കികളിൽ ചെമ്പ് നാണയങ്ങൾ നിറച്ച് നടത്തിയ സ്ഫോടനങ്ങൾ വിജയനഗര സൈന്യത്തിന്റെ നാശത്തിലാണവസാനിച്ചത്. 1632ഓടെ നൈസാം ഷാകളുടെ വിശ്വസ്ഥനെ പരേന്ദ്ര കോട്ടയിൽ നിന്ന്  ബീജപ്പൂരിലേ മുഹമ്മദ്‌ ആദിൽ ഷായുടെ സൈന്യാധിപൻ  മുരാർ റാവു തട്ടിയെടുക്കുകയും ആദിൽ ഷാക്ക്സ മ്മാനിക്കുകയുമുണ്ടായിആദിൽ ഷാ തന്റെ കോട്ടയിലെ ഷർസ ബുർജ് ഗോപുരത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി1686ൽ സിക്കന്ദർ ആദിൽ ഷായുടെ കാലത്ത് ഔറംഗസീബ് ബീജാപ്പൂർ കിഴടക്കുകയുംമാലിക്കി മൈദാൻ  ഔറംഗസീബിന് സ്വന്തമാകുകയും ചെയ്തു. ബ്രിട്ടീഷ് കോളോണിയൽ കാലത്ത് 1854ൽ  ബ്രിട്ടീഷ് സത്താറ കമ്മീഷ്ണർ 150രൂപക്ക് മാലിക്കി മൈദാനെ ആക്രി വിലക്ക്  ലേലത്തിൽ വക്കാനുള്ള നടപടി സ്വീകരിക്കുകയും , മാലിക്കി മൈദാന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ അസിസ്റ്റന്റ് കമ്മീഷ്ണറുടെ ശുപാർശ പ്രകാരം മാലിക്കി മൈദാനെ ബ്രിട്ടീഷ് സർക്കാർ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.  
വ്യാളിയുടെ പല്ലുകൾക്കിടയിൽ പെട്ട ആനയുടെ രൂപംകടപ്പാട് : ഇന്റർനെറ്റ്‌


റഫറൻസ്

റിബൽ സുൽത്താൻ - മനു എസ് പിള്ള
മുഗൾ എമ്പറർ ഔറംഗസീബ്'സ്  കാനോൻസ് വിത്ത്‌ ഇൻസ്ക്രിപ്ഷൻസ് - സയ്യിദ് അൻവർ  അബ്ബാസ്
അറബിക് ആൻഡ് പേർഷ്യൻ കാലിഗ്രഫി ഓൺ  കാനോൻസ് ഇൻ ഇന്ത്യ -  സയ്യിദ് അൻവർ  അബ്ബാസ് 

ഹിസ്റ്ററി ഓഫ് മിഡിവിയൽ ഡക്കാൻ വോള്യം 1 : പ്രഫസർ: എച്ച് കെ ഷെർവാണി


ചിത്രങ്ങൾ കടപ്പാട് : ഇന്റർനെറ്റ്‌

Comments