ആർക്കോട്ട് രത്നങ്ങള്‍


ആർക്കോട്ട് 2. കടപ്പാട്: www.christies.com  
           2019ലാണ് ലണ്ടനിലെ പ്രശസ്ത ലേല വ്യവഹാര സ്ഥാപനമായ ക്രിസ്റ്റിസ് മുഖേന 17.21 ക്യാരറ്റുള്ളൊരു രത്നം ഒരജ്ഞാത വ്യക്തി സ്വന്തമാക്കുന്നത് . അതിനായാൾ ചിലവിട്ടത് 3,375,000 (33ലക്ഷത്തി എഴുപത്തി അയ്യായിരം ) യു എസ് ഡോളറായിരുന്നു അതായത്  ഇന്നത്തെ ഏകദേശം 23 കോടി 50 ലക്ഷം  ഇന്ത്യൻ രൂപക്കടുത്ത്.  ഈ രത്നത്തെ കുറിച്ചറിയാൻ നാം ശ്രമിച്ചാൽ അതിന്റെ ചരിത്രം ചെന്നെത്തി നിൽക്കുക നമ്മുടെ തമിഴ്നാട്ടിലെ വെല്ലൂരിലെ ആർക്കോട്ടിലാണ്.

മുഹമ്മദ്‌ അലി ഖാൻ വലിജ കടപ്പാട്:national galleries Scotland

                 ആർക്കോട്ട് 2വെന്ന പേരിൽ അറിയപ്പെടുന്ന  ഈ രത്നം  1692 മുതൽ 1855 വരെ മദ്രാസ്  കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ആർക്കോട്ട് നവാബ്മാരിൽ 7മാനായിരുന്ന  മുഹമ്മദ്‌ അലി ഖാൻ വലിജയുടെ സ്വകാര്യ സമ്പാദ്യങ്ങളിലൊന്നായിരുന്നു. ബ്രിട്ടീഷ് സൈനിക സഹായത്തോടെയാണ്  വലിജ കർണാട്ടിക്ക് യുദ്ധ പരമ്പരയിൽ ഫ്രഞ്ച് സഖ്യ കക്ഷികളെയും, ചന്ദ സാഹിബിനെയും തകർത്തതും തന്റെ  ഭരണമുറപ്പിക്കുന്നതും , അവരുടെ സഹായത്തോടെ തന്നെയാണ്  മൈസൂർ ദിവാൻമാരുടെ ഭീഷണിയിൽ  നിന്നും വലീജ അതിജീവിക്കാനായതും.  ഇതിന്റെ  ഉപകാര സ്മരണക്കായി ബ്രിട്ടീഷ് ചക്രവർത്തി ജോർജ് 3മന്റെ (1760- 1820) പത്നി ഷാർലറ്റ് രാജ്ഞിക്കായി 1777ൽ കാഴ്ചവച്ച 5 രത്നങ്ങളിൽ ഒന്നായിരുന്നു മേൽപ്പറഞ്ഞ  ആർക്കോട്ട് 2വെന്ന രത്നം. ആർക്കോട്ട് രത്നങ്ങളുടെ ഉറവിടം ഗോൾഗണ്ട ഖനിയെന്നാണ് പൊതുവിലുള്ള അനുമാനം.

ആർക്കോട്ട് 1 & 2. കടപ്പാട്
 Famous Diamonds - Tripod .com

           ആർക്കോട്ട് നവാബ് 1777ൽ  ഷാർലറ്റ് രാഞ്ജിക്കി 5 രത്നങ്ങൾ സമ്മാനിക്കുമ്പോൾ അവയിൽ വലിപ്പം കൊണ്ടും, രൂപ ഭംഗി കൊണ്ടും ആരെയും  ആകർഷിക്കുന്ന രണ്ട് രത്നങ്ങളുണ്ടായിരുന്നു അവ ആർക്കോട്ട് 1യെന്നും, 2വെന്നും പിൻകാലത്തറിയപ്പെട്ടു. ഇവ ആദ്യ കാലത്ത്   33.7ഉം   23.65ഉം ക്യാരറ്റ്  വീതമാണുണ്ടായിരുന്നത്. പിൻകാലാത്ത് വിവിധ രൂപന്തരങ്ങൾക്ക് വിധേയമായി   31.01ഉം 17.21 ഉം ക്യാരറ്റായി ചുരുങ്ങി. 1818ൽ ഷാർലറ്റ് രാഞ്ജി മരണമടയുമ്പോൾ അവരുടെ വിൽപത്ര പ്രകാരം  ആർക്കോട്ട് രത്നങ്ങൾ ഉൾപ്പടെയുള്ള രാഞ്ജിയുടെ ആഭരണങ്ങൾ വില്പനക്ക് വിധേയമാക്കി ആ  തുക തന്റെ നാല് പെണ്മക്കൾക്കും, അവരുടെ അനന്തരവകാശികൾക്കും കൈമാറുവാനാണ് രാഞ്ജി  നിർദ്ദേശിച്ചിരുന്നത് അതിനായി  രാഞ്ജി കൊട്ടാരം  ആഭരണ നിർമ്മാതാവായ റണ്ടൽ & ബ്രിഡ്ജിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

ജോർജ്ജ്4മന്റെ കിരീടം.
കടപ്പാട്: വിക്കിമിഡിയ  Commons
          
  എന്നാൽ ജോർജ് 3മന്റെ മരണ ശേഷം ഭരണത്തിലേറിയ ഷാർലറ്റ്  രാഞ്ജിയുടെ പുത്രൻ ജോർജ്ജ് 4മൻ (1820-1830) അമ്മയുടെ വില്പത്രത്തെ പാടെ അവഗണിക്കുകയും. ആർക്കോട്ട് രത്നങ്ങളുൾപ്പടെ 12314 രത്നങ്ങൾ  തന്റെ പുതു കീരിടത്തോട് കൂട്ടി ചേർക്കുകയും ചെയ്യുകയാണുണ്ടായത്.  റണ്ടൽ & ബ്രിഡ്ജിന് വേണ്ടി ഫിലിപ്പ്  ലീബാർട്ടായിരുന്നു ജോർജ് 4മന്റെ പുതു കീരീടം  രൂപകല്പന ചെയ്തത് .1821ൽ ജോർജ് 4മൻ   സിംഹാസന അവരോധന വേളയിൽ ഈ കിരിടമാണ് അണിഞ്ഞത്. രണ്ട് വർഷങ്ങൾക്കിപ്പുറം 1823ൽ ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്മർദ്ദങ്ങളെ തുടർന്ന് അദ്ദേഹത്തിന് ഈ കിരീടമുപേക്ഷിക്കേണ്ടതായി വന്നു.  1831ൽ ഒരിക്കൽ കൂടി ഒരു ബ്രിട്ടീഷ് കീരിടത്തിൽ ആർക്കോട്ട് രത്നങ്ങൾ പ്രത്യക്ഷപ്പെട്ടു വില്ല്യം 4മന്റെ പ്രിയ പത്നി അഡ്‌ലെയ്ഡിന്റെതായിരുന്നു ആ കീരീടം.

         ഷാർലറ്റ് രാജ്ഞിയുടെ മരണത്തിന് 19 വർഷങ്ങൾക്കിപ്പുറം 1837ലാണ് റാണിയുടെ വില്പത്ര പ്രകാരമുള്ള   ആഗ്രഹം സഫലീകരിക്കപ്പെട്ടതെന്ന് പറയാം. 1837ൽ ലണ്ടനിലെ  വില്ലീസ് ലോവർ റൂമിൽ നടന്ന ലേലത്തിലൂടെ 10000 പൗണ്ടിന് ആർക്കോട്ട് രത്നങ്ങൾ  ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ പ്രഭു റോബർട്ട് ഗ്രോസ്വെനർ സ്വന്തമാക്കുകയും  തന്റെ ഭാര്യ എലാനോറിന്റെ  ജന്മദിനത്തിന്  സമ്മാനിക്കുകയും ചെയ്തു. 1837 മുതൽ 1959വരെയുള്ള 122 വർഷക്കാലം വെസ്റ്റ്‌ മിനിസ്റ്റർ പ്രഭുക്കൻമാരുടെ അഭിമാന ചിഹ്നമായി നിലകൊണ്ട ആർക്കോട്ട് രത്നങ്ങൾ അവരുടെ പട്ട മഹിഷിമാരുടെ കീരിടത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.


ആർക്കോട്ട് 1 & 2. വെസ്റ്റ്മിനിസ്റ്റർ കീരിടത്തിൽ 
കടപ്പാട്: internetstones.com

             1959
  വെസ്റ്റ്മിനിസ്റ്റർ പ്രഭു  കുടുംബത്തിനി  രത്നങ്ങൾ ഉപേക്ഷിക്കണ്ടതായി വന്നു അതിന് കാരണം ബ്രിട്ടീഷ് ചക്രവർത്തിക്ക്‌   വെസ്റ്റ്മിനിസ്റ്റർ പ്രഭുക്കൾ കൊടുക്കേണ്ടിയിരുന്ന നികുതിയുമായി ബന്ധപ്പെട്ടാണ്. നികുതി ഒടുക്കുന്നതിനായി പ്രഭു കുടുംബം കണ്ടെത്തിയ മാർഗം ആർക്കോട്ട് രത്നങ്ങൾ വില്പനക്ക് വിധേയമാക്കുക എന്നുള്ളതായിരുന്നു. 1959ൽ സൊതെബീസ് മുഖേന നടന്ന ഒരു ലേലത്തിലൂടെ 110,000 പൗണ്ടിന് ഈ രത്നങ്ങൾ ഹാരീ വിൽസൺ സ്വന്തമാക്കുകയും. 1959, 60 കാലങ്ങളിലായി അദ്ദേഹം  ആർക്കോട്ട് 1,  ആർക്കോട്ട് 2 എന്നി പേരുകളിൽ ഈ രത്നങ്ങൾ  അമേരിക്കൻ സ്വദേശികൾക്ക്  വിൽപന നടത്തുകയും ചെയ്തു ,  അതിൽ ആർക്കോട്ട് 2 കരസ്ഥമാക്കിയത് സ്റ്റെഫാനിയ വോൺ കോറീസ് എന്നൊരു  അമേരിക്കൻ വനിതയായിരുന്നു.  2013ൽ സ്റ്റെഫാനിയയുടെ മരണ ശേഷം രത്നങ്ങൾ ക്രിസ്റ്റീസിന്റെ പക്കൽ വില്പനക്കായി വീണ്ടും എത്തി ചേരുകയും ജൂൺ 201923 കോടി 50 ലക്ഷം രൂപക്കൊരജ്ഞാത വ്യക്തി കരസ്ഥമാക്കുകയും ചെയ്തു.



വാൻ ക്ലീഫ് & ആർപെൽസ് രത്നമാലയിൽ ആർക്കോട്ട് 1 
കടപ്പാട്:  Famous Diamonds - Tripod .com

ആർക്കോട്ട് 1എന്ന പേരിലറിയപ്പെട്ട 33.7 ക്യാരറ്റുണ്ടായിരുന്ന രണ്ടാമത്തെ രത്നം1959 - 60 കാലത്തിന് ശേഷം പൊതുവേദിയിൽ   പ്രത്യക്ഷപ്പെടുന്നത് 1993  ജനീവയിൽ  സൊതെബീസ് സംഘടിപ്പിച്ചൊരു ലേലത്തിലാണ്. അന്ന് വാൻ ക്ലീഫ് & ആർപെൽസ് രൂപ കല്പന ചെയ്തൊരു  രത്നമാലയിൽ ആർക്കോട്ട് 1 തിളങ്ങി നിന്നു അക്കാലമായപ്പഴെക്കും രത്‌നത്തിന്റെ തൂക്കം 31.01 ക്യാരറ്റായി ചുരുങ്ങിയിരുന്നു. ജനീവയിലെ ലേലത്തിൽ വച്ചു 918,243 പൗണ്ടിനായിരുന്നു  സൗദി  വ്യവസായ ഭീമൻ "ഷെയ്ഖ് അഹമ്മദ് ഹസ്സൻ ഫത്തിഹ്" ആർക്കോട്ട് 1ഉം രത്നമാലയും കരസ്ഥമാക്കിയത്.

റഫറന്‍സ്


 ബ്രിട്ടീഷ് ലൈബ്രറി


 ഹൈദരലിയുടെ ബ്രിട്ടീഷ് ബന്ധങ്ങൾ : ബി ഷെയ്ഖ് അലി (വിവ: ഡോക്ടര്‍ കെകെ എന്‍ കുറുപ്പ്)

 www.christies.com 

➥ Famous Diamonds - Tripod .com         

Comments