മൈസൂരിയൻ സുൽത്താനും നെപ്പോളിയനും



          തന്റെ രാജ്യ പുരോഗതിക്കായി വൈദേശിക ആശയങ്ങളെയും, സാങ്കേതിക വിദ്യകളെയും വലിയൊരളവില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്ന ഇന്ത്യന്‍ ഭരണാധികാരിയായിരുന്നു 1782 മുതല്‍ 1799വരെ മൈസൂര്‍ രാജ്യം ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ. തന്റെ രാജൃത്തിന്റെ പുരോഗതിക്ക് വൈദേശിക സാങ്കേതിക വിദൃകളും, വാണിജ്യ ബന്ധങ്ങളും, സൈനിക സഖ്യങ്ങളും  അവിഭാജൃ ഘടകമാണെന്ന് മനസ്സിലാക്കിയ ആദ്യ  ഇന്ത്യൻ ഭരണാധികാരിയും സുൽത്താനാണെന്ന് തന്നെ പറയാം. ആ വൈദേശികതയുടെ പ്രതിഭലനം അദ്ധെഹത്തിന്‍റെതായി ഇന്ന് നിലവിലുള്ള നിര്‍മ്മിതികളില്‍ മറ്റുമായി  കാണാം. അദ്ധേഹത്തിന്റെ ഹ്ര്വസകാല ഭരണകാലയളവില്‍ തന്‍റെ രാജ്യ വികസിനത്തിനായി  സുൽത്താന്റെ നയതന്ത്ര പ്രതിനിധികൾ ലോകത്തിന്‍റെ പല കോണുകളിലും എത്തിപ്പെട്ടു അതില്‍ ഫ്രാൻസ് (ലൂയി 16മൻ, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്),  തുർക്കി ( അബ്ദുൾ ഹമീദ് 1), ഇറാഖ് (കരീം ഖാൻ സാന്ത്) , അഫ്ഫാന്‍ (സമൻ ഷാ) എന്നി രാജ്യങ്ങളുമായി പലതരത്തിലുള്ള  നയതന്ത്ര ബന്ധങ്ങളിലേര്‍പ്പെട്ടതായി  ചരിത്ര രേഖകളിൽ കാണാം.

                സുല്‍ത്താന്റെ വൈദേശിക ബന്ധങ്ങളിലെ ഏറ്റവും വലിയ വിജയമായി കണക്കാക്കുവുന്നതാണ് സുല്‍ത്താന്‍ പ്രതിനിധികള്‍ക്ക് ഫ്രെഞ്ച് കമാണ്ടര്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടുമായി സഖ്യം സ്ഥാപിക്കാനായത്.  1798ലെ നെപ്പോളിയന്‍റെ ഈജിപ്ത് അധിനിവേഷകാലത്താണി  ബന്ധം പുഷ്ട്ടിപ്പെട്ടത്. അവര്‍ക്കിടയിലുള്ള കത്തിടപാടുകളെല്ലാം തന്നെ ബ്രിട്ടനെതിരെയുള്ള സൈനിക സഖ്യങ്ങളെ കുറിച്ചായിരുന്നു  . 1798ൽ കൈറോവിൽ നിന്ന് നെപ്പോളിയൻ മൗറീഷൃസ് വഴി ടിപ്പുവിന് അയച്ചൊരു കത്ത് ടിപ്പുവിന്‍റെ പതനത്തിന് ആക്കം കൂട്ടിയെന്ന്‍ പറയാം.  ജിദ്ദയിൽ വച്ച് ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആ കത്തിന്‍റെ ഉള്ളടക്കം നെപ്പോളിയൻ ടിപ്പുവിനൊപ്പം ചേരാന്‍ വലിയ ഒരു സൈനിക സന്നാഹവുമായി ഇന്തൃയിൽ എത്തിച്ചേരുമെന്നുളളതായിരുന്നു. ഈ ഭീഷണിയുടെ ബ്രിട്ടീഷ് തുടര്‍നടപടിയായിരുന്നു  നാലാം ആഗ്ലോ മൈസൂർ യുദ്ധവും ടിപ്പുവിന്‍റെ മരണവും.
            
നെപ്പോളിയന്റെ ടിപ്പുവിനുള്ള കത്തിന്റെ പൂർണ്ണരൂപം

ഫ്രെഞ്ച് റിപ്പബ്ലിക്‌
സ്വാതന്ത്ര്യം ആസ്ഥാനം കൈറോ സമത്വം
7, പ്ലുവിയോസ്

                അവിഭാജ്യവും ഏകകവുമായ റിപ്പബ്ലിക്കിന്റെ എഴാം വര്‍ഷം. സേനനായകനും നാഷ്ണല്‍ കണ്‍വെന്‍ഷന്‍ അന്ഗവുമായ ബോണപ്പാര്‍ട്ട് പ്രതാപശാലിയായ സുല്‍ത്താനും നമ്മുടെ അടുത്ത സുഹ്ര്തുമായ ടിപ്പു സാഹിബിന് എഴുതുന്നത്.
  
                  ഇംഗ്ലണ്ടിന്റെ ഇരുമ്പ് നുകക്കീഴില്‍ നിന്നു നിങ്ങളെ മോചിപ്പിക്കണം എന്നുള്ള ആഗ്രഹത്തോടെ എണ്ണമറ്റതും അജയ്യമായതുമായ ഒരു സൈന്യവുമായി ഞാന്‍ ചെങ്കടലിന്റെ അതിര്‍ത്തിയിലേക്കു വന്നെത്തുന്നുവെന്ന വൃത്താന്തം താങ്ങള്‍ ഇതിനകം അറിഞ്ഞു കാണുമല്ലോ.
                  
                     മസ്കറ്റ്, മക്ക എന്നി മാര്‍ഗങ്ങളിലുടെ താങ്കളുടെ രാഷ്ട്രിയ സാഹജര്യങ്ങളെകുറിച്ച് താങ്കളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കണമെന്നുള്ള എന്റെ ആഗ്രഹം താങ്കള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തരുന്നതിനുള്ള ഒരവസരമായിരിക്കണം ഇതെന്നു ഞാന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്നു.

               താങ്കള്‍ക്കു പൂര്‍ണവിശ്വാസമുള്ളവരും എനിക്കു സംഭാഷണങ്ങള്‍ നടത്താന്‍ കഴിയുന്നവരുമായ സമര്‍ത്ഥരായ ആരെയെങ്കിലും സുയസ്സിലെക്കോ, കൈറോവിലെക്കോ അയക്കാന്‍ താങ്കള്‍ക്കു കഴിയുമോ? എനിക്കങ്ങനെയൊരു ആഗ്രഹമുണ്ട്. സര്‍വശക്തന്‍ താങ്കളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും താങ്കളുടെ ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യട്ടെ.

ഒപ്പ്
നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്

റഫറന്‍സ്
നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു ചരിത്രപഠനം -  ഡോ: കെകെ എന്‍ കുറുപ്പ്

Comments