ഇബ്നു ബത്തൂത്തയുടെ സതി


കടപ്പാട്: http://www.ancestryimages.com

                     1333നും 1357നുമിടയിൽ നമ്മുടെ കേരളമടക്കം ഇന്നത്തെ ഇന്ത്യയുടെ വിവിധ ദിക്കുകൾ സന്ദർശിച്ച പ്രശസ്ത മോറക്കൻ സഞ്ചാരിയിരുന്നു ഇബ്നു ബത്തൂത്ത. അദ്ദേഹത്തിന്റെ രിഹലയെന്ന യാത്ര വിവരണം ഗ്രന്ഥം14ആം നൂറ്റാണ്ടിലെ ഇന്ത്യയെ കുറിച്ച് ഒട്ടനവധി വിവരങ്ങൾ പങ്ക് വക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന "സതിയെന്ന" ആചാരത്തെ കുറിച്ചും ബത്തൂത്ത പ്രതിബാധിക്കുന്നുണ്ട്. ആദ്യമായി സതിയെ കുറിച്ച് ബത്തൂത്ത അറിയുന്നത് അജോധാനിൽനിന്നും (ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പാക്ക്പട്ടൺ) ഷെയ്ഖ് ഫരീദുദീനെ സന്ദർശിച്ച്‌  മടങ്ങുന്നതിനിടയിൽ സതിക്ക് ദൃസാക്ഷികളാകേണ്ടി വന്ന തന്റെ സഹയാത്രികരായ സുഹൃത്തുക്കൾ മുഖേനയാണ്. കുറച്ചു നാളുകൾക്ക് ശേഷം മാൾവയിലെ അംജെരി പട്ടണത്തിൽ വച്ച് ബത്തൂത്തക്കും സതി നേരിട്ട് കാണേണ്ടതായി വന്നു.

         ഹിന്ദു ഭൂരിപക്ഷ പട്ടണമായ അംജെരിയിലായിരുന്നു അക്കാലം ബത്തൂത്തയുടെ വാസം. ഒരിക്കൽ പട്ടണം കൊള്ളയടിക്കുവാനായി പട്ടണത്തിന് പുറത്ത് ഒരു കൂട്ടം കൊള്ളക്കാർ തമ്പടിച്ച്  യാത്രക്കാരെ ഉപദ്രവിക്കാൻ തുടങ്ങി. ഈ വിവരമറിഞ്ഞ അവിടത്തെ മുസ്ലിം ഗവർണർ (സിന്ധിലെ സമീറ വംശജൻ) ഇവരെ നേരിടുവാനായി  ബത്തൂത്തയടങ്ങുന്ന ഒരു സംഘം ഹിന്ദു, മുസ്ലിം സൈനികരോടൊപ്പം പുറപ്പെട്ടു. ആ പോരാട്ടത്തിൽ 7 ഹിന്ദു സൈനികർ കൊല്ലപ്പെടുകയുണ്ടായി ഇവരിൽ 3 പേർ വിവാഹിതരും ആയിരുന്നു. ഇവരുടെ ഭാര്യമാർ സതി അനുഷ്ഠിക്കാനായി മുന്നോട്ട് വന്നു ഈ 3 സ്ത്രീകളുടെ സതിനുഷ്ടാനമാണ് ബത്തൂത്തക്ക് നേരിൽ കാണേണ്ടിവന്നത്. ബത്തൂത്തയുടെ വിവരണപ്രകാരം സതി അക്കാലത്ത് ഒരു നിർബന്ധിത ആചാരം അല്ലായിരുന്നു എന്ന്‌ മനസ്സിലാക്കാം, ഏതെങ്കിലും ഒരു സ്ത്രി സതി  അനുഷ്ഠിക്കാൻ തയാറല്ലങ്കിൽ ആരും അതിന് നിർബന്ധിക്കാറുമില്ലായിരുന്നു. സതിയെ ധീരവും, അഭിമാനകരവുമായ ഒരു പ്രവർത്തിയായിണ് അന്ന് കണ്ടിരുന്നത്. സതി  അനുഷ്ഠിക്കുന്ന സ്ത്രീയെ തറവാടിന് മഹ്വത്യം ചാർത്തി കൊടുത്തവളായും സതി അനുഷ്ടിക്കാൻ വിസമ്മതിച്ചവളെ സമൂഹത്തിലെ ഏറ്റവും താണ സ്ത്രീയായുമാണ്  അന്ന്  കണക്കാക്കിയിരുന്നത്.മംഗള കാര്യങ്ങൾആഘോഷങ്ങൾ, മോഡിയെറിയ വസ്ത്രങ്ങൾ ധരിക്കുക എന്നിവയിൽ നിന്നൊക്കെ അവരെ വിലക്കിയിരുന്നു. അനാകർഷകമായ പരുപരുത്ത വസ്ത്രങ്ങളാണ് ഇവക്ക് നൽകിയിരുന്നത്. എല്ലാവരാലും വെറുക്കപ്പെട്ട ജീവിതം പിന്നീട് നയിക്കെണ്ടതിനാൽ മിക്ക സ്ത്രീകളും സതിയനുഷ്ടിച്ചിരുന്നതായും ബത്തൂത്ത പറയുന്നു. ഇവരുടെ ഈ അവസ്ഥയെ "ചത്തതിനൊക്കുമെ ജീവിച്ചിരിക്കലും" എന്നാണ് ബത്തൂത്ത വിശേഷിപ്പിക്കുന്നത്. കൂടാതെ സതിക്ക് മുൻപ് മുസ്ലിം ഭരണാധികാരികളുടെ പ്രജകളാണങ്കിൽ അവരുടെ അനുവാദം വേണ്ടിയിരുന്നതായും ആ സുൽത്താൻമാർ ഒരിക്കലും സതി അനുഷ്ഠിക്കുന്നത് തടഞ്ഞിരുന്നില്ലന്നും ബത്തൂത്ത രേഖപ്പെടുത്തുന്നു.

           ബത്തൂത്തയുടെ വിവരണ പ്രകാരം സതിയുടെ 3ദിനം മുൻപെ ആഘോഷങ്ങളും, സദ്യ വട്ടവും തുടങ്ങുകയായി, 3ദിനങ്ങൾ ഈ 3സ്ത്രീകൾക്കും ആനന്ദത്തിന്റെയും, സുഖലോലുപതയുടെയുമാണ്, ഏതാഗ്രഹവും സാധിച്ചു കൊടുക്കുവാൻ ബന്ധുക്കൾ മുന്നിൽ തന്നെയുണ്ട്. കൂടാതെ അന്ത്യയാത്രയും, അനുമോദനങ്ങളും ബന്ധു ജനങ്ങൾ അവർക്ക് നൽകുകയും ചെയ്യും.

                4ലാം നാളാണ് സതിയുടെ ദിനം.അന്നേ ദിവസം ഏറ്റവും മോഡിയേറിയ വസ്ത്രങ്ങളും, വിലയേറിയ സുഗന്ധ ദ്രവ്യങ്ങളും പൂശി ഈ 3സ്ത്രീകളെയും വാദ്യ, മന്ത്ര ഉച്ചാരണങ്ങളുടെ അകമ്പടിയോടെ കുതിര പുറത്തേറ്റി സതി നടക്കുന്നിടത്തെക്ക് നയിച്ചു. കൂടെ ബ്രാഹ്മണ പുരോഹിതരും, ബന്ധുക്കളും, വാദ്യക്കാരുമുടങ്ങുന്ന ഒരു സംഘംമാളുകളുമുണ്ട്. സതിയെ നേരിൽ കാണാനുള്ള  ആകാംശ കൊണ്ട് ബത്തൂത്തയും ഒരു കുതിരപുറത്തേറി ഇവരോടൊപ്പം കൂടി. ഈ സ്ത്രീകളുടെ വലത് കൈയ്യിൽ നാളികേരവും, ഇടത് കൈയ്യിൽ ഒരു കണ്ണാടിയുമുണ്ട് ആ കണ്ണാടിയിൽ ഇടക്കിടക്ക് അവർ നോക്കുന്നുമുണ്ട്. ചില ഹിന്ദുക്കൾ വന്ന് ആ സ്ത്രീകളോട് തങ്ങളുടെ മരിച്ചു പോയ ബന്ധു- ജനങ്ങളോട് അന്വേഷണം പറയാൻ എൽപ്പിക്കുന്നുമുണ്ട്. പുഞ്ചിരിച്ച് കൊണ്ടവർ അതിന് സമ്മതം അറിയിക്കുന്നതും ബത്തൂത്തകണ്ടുമരണത്തിലെക്ക് നടന്നടുക്കുകയാണെന്ന യാതൊരു വിശാദ ഭാവവും ബത്തൂത്തക്ക് അവരുടെ മുഖത്തിൽ കാണാൻ സാധിച്ചില്ല.

           3മൈലുകൾ താണ്ടി ബത്തൂത്തയടങ്ങുന്ന സതി സംഘം സതി അനുഷ്ടിക്കുന്നിടത്തെത്തി. ഒരു ചെറിയ തടാകത്തിനടുത്തുള്ള ഇരുൾ മുടിയ, വമ്പൻ വൃക്ഷങ്ങളുള്ള, വള്ളികളും, ചെടികളും വളർന്നു നിൽക്കുന്ന സൂര്യപ്രകാശം വരെ കടന്നെത്താത്ത പേടിപെടുത്തുന്നിടമാണിവിടം. അവിടെ 4കാലുള്ള ഒരു ഗോപുരം ഉണ്ട് അവിടെയെത്തിയപ്പോൾ ഈ സ്ത്രീകൾ കുളിച്ചു  പരുപരുത്ത വസ്ത്രങ്ങൾ ധരിച്ചു, മുമ്പ് ധരിച്ചിരുന്ന വില പിടിച്ച വസ്ത്രങ്ങളും, ആഭരണങ്ങളും അവർ ധാനം നൽകി. തടാകത്തിനടുത്താണ് ചിത തയാറാക്കിയിരിക്കുന്നത് ഇടയ്ക്കിടെ തീ ആളി കത്തുന്നതിനായി ചിതയിൽ എണ്ണ ഒഴിച്ച് കൊടുക്കുന്നുണ്ട്ചിതയുടെ സമീപത്ത് വാദ്യക്കാരുംകൂടാതെ വിറക് മുട്ടിയുമായി 15ഓളം പേരുമുണ്ട്. ആ അഗ്നിഗുണ്ഡം കണ്ട് സ്ത്രീകൾ ഭയക്കാതിരിക്കാൻ ഒരു വലിയ ശീലകൊണ്ട് മറച്ചിട്ടുമുണ്ട്. അതിൽ ഒരു സ്ത്രീ സന്തോഷവധിയായി യാതൊരു ചാഞ്ചല്യവുമില്ലാതെ സതിയെ വരിക്കാനായി മുന്നോട്ടു വന്നു. ചിതയെ മറച്ച ശീല മാറ്റി പുഞ്ചിരിച്ച്‌ കൊണ്ടവൾ ഇങ്ങനെ പറയുന്നത്  ബത്തൂത്ത കേട്ടു " അഗ്നി കണ്ട് ഞാൻ ഭയപ്പെടുമെന്നാണോ നിങ്ങളുടെ വിചാരം ഇതെന്നെ ദഹിപ്പിക്കാനുള്ള അഗ്നിഗുണ്ഡമാണെന്നെനിക്കറിയാം". ഇത്രയും പറഞ്ഞ ശേഷമവൾ രണ്ട് കൈകളും  ഭക്തിപൂർവ്വം തലയിൽ വച്ച് എല്ലാവരോടും വിട ചോദിച്ചു സന്തോഷവതിയായി ചിതയിലേക്ക് ചാടി. അതോടൊപ്പം വാദ്യഘോഷങ്ങൾ മുഴക്കപ്പെട്ടുപുരുഷന്മാര്‍ വിറകിൻ കെട്ടുകൾ ആ സ്ത്രീയുടെ ശരീരത്തിലേക്കിട്ടു അങ്ങോടും ഇങ്ങോടും തിരിയാതിരിക്കാൻ മരത്തടികൾ വച്ചു കൊടുത്തു . വാദ്യഘോഷങ്ങളും, രോധനങ്ങളും, അട്ടഹസങ്ങളും അന്തരീക്ഷം ഭേദിക്കുമാറ് മുഴങ്ങി ഈ വേദനജനകമായ കാഴ്ച കാണാൻ ബത്തൂത്തക്ക് ത്രാണിയുണ്ടായിരുന്നില്ല ബത്തൂത്ത കുതിരപുറത്ത് നിന്ന് മോഹാലസ്യപ്പെട്ട് നിലം പതിച്ചു. സുഹ്രത്തുക്കൾ ബത്തൂത്തയുടെ മുഖത്ത്  വെള്ളം തളിച്ച് പ്രഥമ ചികിത്സകൾ നൽകി ബോധം തിരിച്ചു കിട്ടിയ ബത്തൂത്ത ബാക്കിയുള്ള കാഴ്ചകൾ കാണാൻ ത്രാണിയില്ലാതെയവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു.   

 റഫറന്‍സ്
     

➠ ഇബ്‌നു ബത്തൂത്ത കണ്ട ഇന്ത്യ - വേലായുധൻ പണിക്കശ്ശേരി 

Comments

Post a Comment